Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 2:35 PM IST Updated On
date_range 26 Jun 2017 2:35 PM ISTഹുസനും കുടുംബത്തിനും ഇവിടെ അന്യതയില്ലാത്ത സേന്താഷപ്പെരുന്നാൾ
text_fieldsbookmark_border
കക്കോടി: ഒാരോ പെരുന്നാൾ എത്തുേമ്പാഴും ഹുസെൻറ മനസ്സിൽ ഇരട്ടി സന്തോഷമാണ്. കോഴിക്കോട് മൂേട്ടാളിയിലെ വാടകക്കെട്ടിടത്തിൽ ഭാര്യയും മകളുമൊത്ത് പെരുന്നാൾ ആഘോഷിക്കുേമ്പാൾ തീർത്തും മലയാളിയായി മാറുകയാണ് ഇൗ ബംഗാളി. ഇതര സംസ്ഥാന തൊഴിലാളികളെ പലരും സംശയത്തിെൻറ നിഴലിൽ നിർത്തുേമ്പാൾ കക്കോടിയിലെ ജനങ്ങൾ ബംഗാൾ സ്വദേശിയായ ഹുസനെയും കുടുംബത്തെയും ഒപ്പംകൂട്ടുകയാണ്. ജോലിയിലും പെരുമാറ്റത്തിലും ആത്മാർഥത തുളുമ്പുന്ന ഹുസനെ ഒരിക്കൽ പരിചയപ്പെട്ടവർക്ക് മറക്കാനും കഴിയില്ല. എട്ടു വർഷം മുമ്പ് ഒരു റമദാൻ കാലത്താണ് ജോലിയന്വേഷിച്ച് ബർദമാൻ ജില്ലക്കാരനായ ഹുസൻ നാളികേരത്തിെൻറ നാട്ടിലെത്തിപ്പെടുന്നത്. മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ എൻജിനീയർ ലത്തീഫിെൻറ കൂടെയാണ് ആദ്യം േജാലിചെയ്തത്. 20 മാസത്തെ സഹവാസംകൊണ്ട് വാടകക്കാരനായ ഹുസനെ സ്വന്തം വീടിെൻറ താക്കോൽ ഏൽപിക്കുന്ന വിശ്വാസത്തിലേക്ക് ആ ബന്ധം വളർന്നു. വിവാഹത്തിനു നാട്ടിൽ പോയശേഷം ഹുസൻ ഭാര്യ ജുമയുമായി തിരിച്ചെത്തിയത് കക്കോടിയിലേക്കായിരുന്നു. വീടുനിർമാണ ജോലിയിൽ ഏർപ്പെട്ട ഹുസൻ രണ്ടു വർഷമായി സ്വദേശത്തേക്കു പോയിട്ട്. ഹൃേദ്രാഗിയായ മാതാവിനെയും പിതാവിനെയും ദിവസവും വിളിച്ച് വിവരങ്ങൾ അന്വേഷിക്കാനേ ഇദ്ദേഹത്തിന് കഴിയുന്നുള്ളൂ. ഇത്തവണ ഇരുവരേയും പെരുന്നാളിന് കക്കോടിയിലേക്ക് കൊണ്ടുവരാൻ പദ്ധതിയിട്ടതായിരുന്നു. പക്ഷേ, അനാരോഗ്യം കാരണം ബലിപെരുന്നാളിലേക്ക് മാറ്റിവെച്ചിരിക്കുകയാണ് ആ ആഗ്രഹം. ഒാരോ മാസവും വീട്ടിലേക്ക് കൃത്യമായി പണം അയച്ചുകൊടുക്കുന്ന ഹുസൻ പെരുന്നാൾ കോടിക്കും മറ്റുമായി ഇൗ മാസം അധികപണം അയച്ചിരിക്കുകയാണ്. മകൾ നന്ദിനി രണ്ടാം ക്ലാസിൽ കേക്കാടിയിൽ പഠിക്കുന്നതിനാലാണ് ഇടക്ക് നാട്ടിൽ പോകാൻ കഴിയാത്തതെന്ന് ഭാര്യ ജുമ പറയുന്നു. ജീവിക്കാനുള്ള എല്ലാം ആവശ്യത്തിലേറെ ഇൗ ഒറ്റമുറിയിൽ ഉണ്ടെന്ന് ജുമ പറയുേമ്പാൾ ആർത്തിപിടിപെടാത്ത ഒരു വലിയ മനസ്സ് മലയാളിക്കുമുന്നിൽ തുറന്നിടുകയാണ്. മലയാളത്തെയും മലയാളിയെയും ആവോളം സ്വീകരിച്ചുപോയതിനാൽ ഇൗ നാടുവിട്ടുള്ള മറ്റൊരു ചിന്തയില്ല ഇവർക്ക്. ചിട്ടയോടെ നോെമ്പടുത്തതിെൻറ ആവേശത്തിൽ പെരുന്നാൾ ആഘോഷിക്കുകയാണ് ഹുസനും കുടുംബവും. photo: husan 50.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story