Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവളയത്ത് ബി.ജെ.പി...

വളയത്ത് ബി.ജെ.പി പ്രവർത്തകരുടെ വീടുകൾക്കുനേരെ ബോംബേറ്

text_fields
bookmark_border
വളയത്ത് ബി.ജെ.പി പ്രവർത്തകരുടെ വീടുകൾക്കുനേരെ ബോംബേറ് വളയം: സി.പി.എം പ്രവർത്തക​െൻറ വീടിനുനേരെയുണ്ടായ ബോംബേറിനു പിന്നാലെ വളയത്ത് രണ്ടു ബി.ജെ.പി പ്രവർത്തകരുടെ വീടുകൾക്കുനേരെ ബോംബേറ്. ചെക്കോറ്റ കാവേരി ബാലകൃഷ്ണ​െൻറയും പൂവംവയലിലെ എകരംപറമ്പത്ത് ജിജേഷി​െൻറയും വീടുകൾക്ക് നേരെയാണ് ബോംബെറിഞ്ഞത്. ബാലകൃഷ്ണ​െൻറ വീടിനു മുൻവശത്തെ ചുമരിൽ തട്ടിയ ബോംബ് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിച്ചെങ്കിലും വീടിന് കേടുപാടുണ്ടായില്ല. ബാലകൃഷ്ണ​െൻറ മകൻ ആർ.എസ്.എസ് ശാഖ കാര്യവാഹകാണ്. ശനിയാഴ് രാത്രി 11.30ഒാടെയാണ് സംഭവം. ജിജേഷി​െൻറ വീടി​െൻറ മുൻവശത്തെ ചുമരിലെ സ്വിച്ച് ബോർഡിലാണ് ബോംബ് പതിച്ചത്. സ്ഫോടനത്തി​െൻറ ആഘാതത്തിൽ സ്വിച്ച് ബോർഡ് ചിതറിത്തെറിച്ചു. സംഭവം നടക്കുമ്പോൾ ഇരു വീട്ടുകാരും ഉറങ്ങിക്കിടക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ച മൂന്നു മണിയോടെയാണ് സംഭവം. ജിജേഷ് ബി.ജെ.പി മണ്ഡലം കാര്യവാഹകാണ്. ഇരുവീടുകളിലേക്കും എറിഞ്ഞത് സ്റ്റീൽ ബോംബാണ്. ബോംബി​െൻറ അവശിഷ്ടം പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ചെക്കോറ്റ രാഹുലി​െൻറ വീടിനുനേരെ ബോംബേറ് ഉണ്ടായിരുന്നു. photo: saji1.jpg വളയം പൂവംവയലിൽ എകരംപറമ്പത്ത് ജിജേഷി​െൻറ വീട്ടിൽ സി.ഐ ജോഷി ജോസ് പരിശോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story