Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2017 2:28 PM IST Updated On
date_range 26 Jun 2017 2:28 PM ISTതിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ നിർമാണം അനിശ്ചിതത്വത്തിൽ
text_fieldsbookmark_border
തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ നിർമാണം അനിശ്ചിതത്വത്തിൽ തിരുവമ്പാടി: തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ കെട്ടിട നിർമാണത്തിന് സ്ഥലസൗകര്യമൊരുങ്ങിയെങ്കിലും പ്രവൃത്തി വൈകുന്നു. തിരുവമ്പാടി - പുല്ലൂരാംപാറ റോഡിന് സമീപം കറ്റ്യാട്ടാണ് കെ.എസ്.ആർ.ടി.സി സബ് ഡിപ്പോക്കുള്ള 1.75 ഏക്കർ ഭൂമി. ഗ്രാമപഞ്ചായത്ത് 45 ലക്ഷം രൂപക്ക് വാങ്ങിയ സ്ഥലം കെ.എസ്.ആർ.ടി.സിക്ക് കൈമാറിയിട്ട് രണ്ടു വർഷത്തോളമായി. കെട്ടിട നിർമാണത്തിനായി മുൻ എം.എൽ.എ സി. മോയിൻകുട്ടി 85 ലക്ഷം അനുവദിച്ചിരുന്നു. ഈ ഫണ്ട് ഉപയോഗിച്ചാണ് ഭൂമി മണ്ണിട്ട് നിരപ്പാക്കിയതും സംരക്ഷണ ഭിത്തി പണിതതും. ജോർജ് എം. തോമസ് എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന് മൂന്നു കോടി രൂപ കെട്ടിട നിർമാണത്തിനായി അനുവദിച്ചിട്ടുണ്ട്. എന്നാൽ, പ്രവൃത്തിക്ക് ഇതുവരെ സാങ്കേതികാനുമതി ലഭിച്ചിട്ടില്ല. ബസ്സ്റ്റാൻഡ്, വർക്ക് ഷോപ്പ് ഉൾപ്പെടെയുള്ള കെട്ടിടമാണ് സബ് ഡിപ്പോക്കായി നിർമിക്കേണ്ടത്. കെട്ടിടത്തിെൻറ രൂപരേഖ തയാറാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റേഴ്സ് സൊസൈറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. 2010 ഫെബ്രുവരി 28നാണ് തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെൻറർ തുടങ്ങിയത്. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കെട്ടിടത്തിലാണ് ഏഴു വർഷമായി ഓഫിസ് പ്രവർത്തിക്കുന്നത്. സ്വകാര്യ സ്ഥലത്ത് വാടകക്കാണ് വർക്ക് ഷോപ്പിെൻറ പ്രവർത്തനം. ഇതുമൂലം സബ് ഡിപ്പോ ആയി ഇപ്പോഴും തിരുവമ്പാടി പരിഗണിക്കപ്പെടുന്നില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ ദീർഘദൂര സർവിസുകളൊന്നും ആരംഭിക്കാൻ കഴിയുന്നില്ല. തിരുവമ്പാടി ഓപറേറ്റിങ് സെൻററിന് കീഴിൽ നിലവിൽ 30 ബസുകളും 30 ഷെഡ്യൂളുകളുമുണ്ട്. മലയോര മേഖലയിൽ തകരാറിലാകുന്ന ബസുകൾക്ക് പകരം ഓടിക്കാൻ ഒരു ബസ് പോലുമില്ല. സബ് ഡിപ്പോ കെട്ടിടം യാഥാർഥ്യമായാലേ പ്രശ്നങ്ങൾക്ക് പരിഹാരമാകൂവെന്ന് യാത്രക്കാരും ജീവനക്കാരും ചൂണ്ടിക്കാണിക്കുന്നു. photo: Thiru 1 തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ്ഡിപ്പോക്ക് കെട്ടിടം നിർമിക്കാനുള്ള കറ്റ്യാട്ടെ സ്ഥലം പൂവാറം തോട്ടിൽ മൊബൈൽ ടവർ സ്ഥാപിക്കണം - -ആക്ഷൻ കമ്മിറ്റി തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പൂവാറംതോട്ടിൽ മൊബൈൽ ടവർ സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. പ്രദേശത്ത് ബി.എസ്.എൻ.എൽ ഉൾപ്പെടെ ഒരു കമ്പനിയും മൊബൈൽ ടവർ സ്ഥാപിച്ചിട്ടില്ല. ഇതു കാരണം മൊബൈൽ ഫോണുകൾക്ക് പ്രദേശത്തിെൻറ 'പരിധിക്കുപുറത്താ'ണ്. ഈ മേഖലയില്‍ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണും കാഴ്ചവസ്തു മാത്രമാണ്. കെ.എസ് . ഹുനൈസ് കൺവീനറായ കമ്മിറ്റിയാണ് ആക്ഷൻ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. തിരുവമ്പാടി സ്കൂളിലെ ലഹരിവിരുദ്ധ ബോധവത്കരണം നാളെ * എക്സൈസ് കമീഷണർ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധബോധവത്കരണ പരിപാടി ചൊവ്വാഴ്ച നടക്കും. രാവിലെ 10.30ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും. മലയോര മേഖലയിലെ വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. വിദ്യാർഥികളെ ഉപഭോക്താക്കളായും കാരിയർമാരായും ലഹരി മാഫിയ ഉപയോഗിക്കുന്നുവെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story