Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 3:06 PM IST Updated On
date_range 25 Jun 2017 3:06 PM ISTആഘോഷങ്ങൾ പരിമിതപ്പെടുത്തണം ^ഹൈദരലി തങ്ങൾ
text_fieldsbookmark_border
ആഘോഷങ്ങൾ പരിമിതപ്പെടുത്തണം -ഹൈദരലി തങ്ങൾ കോഴിക്കോട്: റമദാനിൽ നേടിയെടുത്ത ആത്മീയ ഈർജം തുടർജീവിതത്തിലും പകർത്തണമെന്നും ആഘോഷങ്ങൾ മതപരമായ രീതിയിൽ പരിമിതപ്പെടുത്തണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. കോഴിക്കോട് ഖുർആൻ സ്റ്റഡി സെൻറർ നടത്തുന്ന റമദാൻ പ്രഭാഷണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാഴൂർ ദാറുൽ ഖുർആൻ അക്കാദമി സനദ് ദാനവും അേദ്ദഹം നിർവഹിച്ചു. റഹ്മത്തുല്ല ഖാസിമി മൂത്തേടത്തിന് തങ്ങൾ ഉപഹാരം നൽകി. പ്രഭാഷണ സീഡി തങ്ങളിൽ നിന്നു ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് ഏറ്റുവാങ്ങി. എ.പി.പി തങ്ങൾ കാപ്പാട് പ്രാർഥന നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്്ലിയാർ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. റഹ്മത്തുല്ല ഖാസിമി പ്രഭാഷണം നടത്തി. ക്വിസ് മത്സര വിജയികളായ അനസ് കരുവാരക്കുണ്ട്, മുഹമ്മദ് സിയാദ് ചെമ്മൻകടവ്, അഫ്സൽ മേലാറ്റൂർ എന്നിവർക്കുള്ള സമ്മാനവും വിതരണം ചെയ്തു. സൈനുൽ ആബിദീൻ സഫാരി (ഖത്തർ), എം.സി. മായിൻ ഹാജി, ഉമർ പാണ്ടികശാല, നാസർ ഫൈസി കൂടത്തായി, അബൂബക്കർ ഫൈസി മലയമ്മ, എം.എ. റസാഖ് മാസ്റ്റർ, ഇബ്രാഹീം ഏളേറ്റിൽ, അലവിക്കുട്ടി ഒളവട്ടൂർ, ആർ.വി. കുട്ടിഹസൻ ദാരിമി, അബ്ദുൽ ബാരി ബാഖവി വാവാട്, കെ.പി കോയ, നിഅ്മത്തുല്ല കോട്ടക്കൽ, എൻജിനീയർ മാമുക്കോയ ഹാജി, ആസിഫ് ദാരിമി പുളിക്കൽ, എ.കെ. യുസുഫ് ബാഖവി, ഇ.ടി.എം ബാഖവി, ഒ.പി.എം അഷ്്റഫ്, ടി.പി. സുബൈർ മാസ്റ്റർ, ടി.പി. അബ്ദുറഹിമാൻ എന്നിവർ സംബന്ധിച്ചു. ജനറൽ കൺവീനർ മുസ്തഫ മുണ്ടുപാറ സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story