Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതളരാത്ത...

തളരാത്ത പ്രതീക്ഷകളുമായി അവർ 'പരിശീലനം' തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: അരക്കു താഴോട്ട് തളർന്ന് ജീവിതം വീൽചെയറിലായവരുെട ജോലിയെന്ന സ്വപ്നത്തിന് പ്രതീക്ഷ നൽകുകയാണ് ജെ.ഡി.ടി സ്പെഷൽ സ്കൂളിൽ ആരംഭിച്ച സ്വയംതൊഴിൽ പരിശീലന ക്യാമ്പ്. പീപ്പിൾസ് ഫൗണ്ടേഷ​െൻറ 'ഉണർവ്- 2017' പദ്ധതിയുടെ ഭാഗമായി ജെ.ഡി.ടിയുടെയും ബ്രിഡ്കോ ആൻഡ് ബ്രിഡ്കോയുടെയും സഹകരണത്തോടെയാണ് പാരാപ്ലീജിക് രോഗികൾക്ക് മൊബൈൽ സർവിസ് കോഴ്സ് പരിശീലനം നൽകുന്നത്. നെട്ടല്ലിന് ക്ഷതം സംഭവിച്ച് ജോലിക്കൊന്നും പോകാനാവാതെ വിഷമിക്കുന്നവർക്ക് തൊഴിൽപരിശീനം നൽകി വരുമാന മാർഗം കണ്ടെത്തിക്കൊടുക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ മേയിൽ ജെ.ഡി.ടി സ്പെഷൽ സ്കൂളിൽ നടന്ന ക്യാമ്പിൽനിന്ന് തെരഞ്ഞെടുത്ത 11 േപർക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം. എല്ലാവിധ മൊബൈൽ ഫോണുകളുടെ റിപ്പയറിങ്ങും സർവിസും പരിശീലിപ്പിക്കുന്നുണ്ട്. തിയറി, പ്രാക്ടിക്കൽ ക്ലാസുകളിലായി വിദഗ്ധരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. നാലുമാസമുള്ള കോഴ്സിൽ ശനിയാഴ്ചകളിൽ രാവിലെ 10.30 മുതൽ വൈകീട്ട് 4.30വരെയാണ് പരിശീലനം. പരിശീലനം കഴിഞ്ഞിറങ്ങുന്നവർക്ക് േജാലി നേടാനുള്ള അവസരവും നൽകുന്നുണ്ട്. ഇതി​െൻറ ഭാഗമായി പദ്ധതിയുമായി സഹകരിക്കുന്ന മൊെബെൽ കടകളുമായി സംസാരിച്ച് ഇവർക്ക് ജോലി നൽകാനും ശ്രമിക്കും. അല്ലാത്തവർക്ക് അവരവരുെട വീടുകൾ കേന്ദ്രീകരിച്ച് മൊബൈൽ സർവിസ് തുടങ്ങാനുള്ള സൗകര്യമൊരുക്കും. ഇതിനുവേണ്ട എല്ലാ സഹായങ്ങളും പീപ്പിൾ ഫൗണ്ടേഷൻ ഒരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. മൊബൈൽ സർവിസ് കോഴ്സിലേക്ക് അവസരം കിട്ടാത്തവർക്ക് എൽ.ഇ.ഡി നിർമാണ യൂനിറ്റിൽ പരിശീലനത്തിന് അവസരമുണ്ട്. ജൂൺ നാലിനാരംഭിച്ച പരിശീലന കോഴ്സിന് പഠിതാക്കളിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേയ് 16നായിരുന്നു ക്യാമ്പി​െൻറ ഉദ്ഘാടനം. പീപ്പിൾ ഫൗണ്ടേഷ​െൻറ 'ഉണർവ്-2017'​െൻറ ഭാഗമായി മറ്റു ജില്ലകളിലും വിവിധ പരിശീലന പരിപാടികൾ നടക്കുന്നുണ്ട്. ഗ്രാഫിക് ഡിസൈനിങ്, ഫോേട്ടാ എഡിറ്റിങ്, പേപ്പർ ബാഗ് നിർമാണം, നോട്ട് ബുക്ക് നിർമാണം തുടങ്ങിയ പരിശീലന പരിപാടികളാണ് നടക്കുന്നത്. photo: AB 03
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story