Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര മയക്കുമരുന്ന് ദിനാചരണം

text_fields
bookmark_border
കോഴിക്കോട്: ജൂൺ 26ന് അന്താരാഷ്ട്ര മയക്കുമരുന്ന് ദിനാചരണത്തി​െൻറ ഭാഗമായി കോഴിക്കോട് എക്സൈസ് ഡിവിഷ​െൻറ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ച് ജില്ലതല ചിത്രരചനാമത്സരം നടത്തി. ചിത്രകാരൻ ആർട്ടിസ്റ്റ് മദനൻ ഉദ് ഘാടനം ചെയ്തു. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. ഹരികൃഷ്ണപിള്ള സ്വാഗതം പറഞ്ഞു. ഹോളിേക്രാസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ്, കേരള സ്റ്റേറ്റ് എക്സൈസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി പി. മുരളീധരൻ, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ. സതീശൻ എന്നിവർ സംസാരിച്ചു. ജില്ലതല ക്വിസ് മത്സര വിജയികളായ കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ വി.സി. മുഹമ്മദ് അമീൻ, ഫിനു മുഹമ്മദ് ഷാഹിം എന്നിവർക്കുള്ള േട്രാഫിയും കാഷ് അവാർഡ് വിതരണവും നടത്തി. ശ്രീനി പാലേരി സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story