Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2017 3:06 PM IST Updated On
date_range 25 Jun 2017 3:06 PM ISTപി. സരസപ്പൻ സ്മാരക എൻഡോവ്മെൻറ് വിതരണം െചയ്തു
text_fieldsbookmark_border
കോഴിക്കോട്: കേരള ആർട്ടിസാൻസ് യൂനിയൻ സ്ഥാപക നേതാവ് പി. സരസപ്പൻ സ്മാരക എൻഡോവ്മെൻറ് വിതരണം ചെയ്തു. എൻ.ജി.ഒ യൂനിയൻ ഹാളിൽ നടന്ന ചടങ്ങിൽ എ. പ്രദീപ്കുമാർ എം.എൽ.എ എൻഡോവ്മെൻറ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടുന്നതിനുള്ള ശ്രമങ്ങളിൽ സർക്കാർ സജീവമാണെന്ന് എം.എൽ.എ പറഞ്ഞു. പൊതു വിദ്യഭ്യാസം സംരക്ഷിക്കേണ്ടത് പൊതുജനങ്ങളുടെയും ബാധ്യതയാണ്. മികച്ച സർക്കാർ സ്കൂളുകൾ ഉണ്ടായിട്ടും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവർ നമ്മുെട നാട്ടിൽ ധാരാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ 70 വിദ്യാർഥികൾക്കാണ് എൻഡോവ്മെൻറ് വിതരണം ചെയ്തത്. ചടങ്ങിൽ കേരള ആർട്ടിസാന്‍സ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ല പ്രസിഡൻറ് പി. ബാലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാമ്പറ്റ ശ്രീധരൻ സ്വാഗതവും പി. ബാബു നന്ദിയും പറഞ്ഞു. photo: AB 04
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story