Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 10:46 PM IST Updated On
date_range 23 Jun 2017 10:46 PM ISTരണ്ടുവർഷമായിട്ടും ലേലം നടന്നില്ല; മാവൂര്‍ വില്ലേജ് ഓഫിസ് വളപ്പിലെ മരത്തടികള്‍ ദ്രവിക്കുന്നു
text_fieldsbookmark_border
മാവൂര്‍: വില്ലേജ് ഓഫിസ് വളപ്പിലെ മരങ്ങൾ മുറിച്ചുകൂട്ടിയിട്ടിട്ട് രണ്ടുവർഷം തികയുേമ്പാഴും ലേല നടപടി പൂർത്തിയായില്ല. മാവൂർ വില്ലേജ് ഒാഫിസ് വളപ്പിൽ മുറിച്ചുകൂട്ടിയിട്ട 30ലേറെ മരത്തടികളും വിറകുമാണ് ലേലം പൂർത്തിയാകാത്തതിനാൽ വെയിലും മഴയുമേറ്റ് നശിക്കുന്നത്. കാടുമൂടിക്കിടന്ന മരത്തടികള്‍ വില്ലേജ് ഓഫിസിലെത്തുന്നവര്‍ക്കും പരിസരവാസികള്‍ക്കും ശല്യവും ഭീഷണിയുമാണ്. വില്ലേജ് ഓഫിസ് കെട്ടിടത്തിന് ഭീഷണിയായതിനെതുടര്‍ന്ന് ആര്‍.ഡി.ഒയുടെ ഉത്തരവുപ്രകാരം 2015 ജൂലൈ 10നാണ് ഓഫിസ് വളപ്പിലെ കൂറ്റന്‍ ചീനിമരങ്ങളടക്കം മുറിച്ചത്. മരങ്ങൾ വില്ലേജ് ഒാഫിസിന് ഭീഷണിയാകുകയും ചീനിമരത്തില്‍നിന്ന് ശിഖരങ്ങള്‍വീണ് ഓഫിസിെൻറ ഷീറ്റുകള്‍ തകരുകയും ചെയ്തിരുന്നു. ഇതിനെതുടർന്നാണ് മരങ്ങൾ മുറിച്ചുനീക്കാൻ നിർദേശിച്ചത്. മരത്തടികള്‍ വില്ലേജ് ഓഫിസ് വളപ്പിെൻറ വലിയൊരുഭാഗം കൈയടക്കി തലങ്ങും വിലങ്ങും കിടക്കുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ വില്ലേജ് ഓഫിസർ ആവശ്യപ്പെട്ടതനുസരിച്ച് ഇവ ലേലം ചെയ്യാന്‍ ശ്രമിച്ചെങ്കിലൂം നടന്നില്ല. കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വകുപ്പിലെ അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റർ നിർണയിച്ച തുകക്ക് ലേലം വിളിച്ചെടുക്കാൻ ആരും തയാറാകാത്തതാണ് കാരണം. മുറിച്ചിട്ട ചീനിമരങ്ങളും വളപ്പില്‍ കടപുഴകി വീണുകിടന്ന ഒരു തേക്ക്, ഏതാനും അക്കേഷ്യ എന്നിവയും അവയുടെ വിറകും അടക്കം 41,538 രൂപയാണ് വിലനിര്‍ണയിച്ചത്. ഇതനുസരിച്ച് രണ്ടുതവണ ലേലം നടത്തിയെങ്കിലും വിളിച്ചെടുക്കാന്‍ ആരും തയാറായില്ല. നിര്‍ണയിച്ച വില അധികമാണെന്നും 28,000 രൂപയിലധികം മരത്തടികള്‍ക്ക് വിളിക്കാനാവില്ലെന്നും പറഞ്ഞാണ് ലേലംകൊള്ളാനെത്തിയവര്‍ തിരിച്ചുപോയത്. തടികള്‍ വില്ലേജ് ഓഫിസ് വളപ്പിന് ദുരിതമാകുകയും ദ്രവിച്ച് നശിക്കുമെന്ന ആശങ്ക വളരുകയും ചെയ്തതോടെ വിലയില്‍ കുറവുവരുത്തി പുനര്‍നിര്‍ണയിക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫിസര്‍ മാസങ്ങൾക്കുമുമ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് അപേക്ഷ നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story