Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 3:13 PM IST Updated On
date_range 22 Jun 2017 3:13 PM ISTവരുമോ മലയോര ഹൈവേ...
text_fieldsbookmark_border
പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ വയനാടൻ ജനത കൽപറ്റ: പ്രഖ്യാപിച്ച് 14 വര്‍ഷമായിട്ടും യാഥാർഥ്യമാകാത്ത മലയോര ഹൈവേ ഉടൻ പൂർത്തീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മലയോര ജനത. മലയോര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതി സമയബന്ധിതമായി പുർത്തിയാക്കുമെന്നാണ് എൽ.ഡി.എഫ് സർക്കാറിെൻറ ഒന്നാം വാർഷികാഘോഷവേളയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തീരദേശ-മലയോര ഹൈവേകൾ സംബന്ധിച്ച പദ്ധതി രൂപരേഖ പൊതുമരാമത്തു മന്ത്രി ജി. സുധാകരന് നാറ്റ്പാക് ജനുവരിയിൽ സമർപ്പിച്ചിരുന്നു. വിശദ പഠന റിപ്പോർട്ട് സമർപ്പിക്കാൻ നാറ്റ്പാകിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, നാളിതുവരെയായിട്ടും മലയോര ഹൈവേക്കായി ജില്ലയിൽ ഒരു നിർമാണ പ്രവൃത്തിയും നടത്താത്തതിനാൽ പദ്ധതിക്കായി ഇനിയും എത്ര വർഷം കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയും വയനാട്ടുകാർക്കുണ്ട്. നിലവിൽ മറ്റു ജില്ലകളിൽനിന്ന് തീർത്തും ഒറ്റപ്പെട്ടുനിൽക്കുന്ന വയനാടിന് മലയോര ഹൈവേ യാഥാർഥ്യമായാൽ ഉപകാരപ്രദമാവും. വയനാടിനെ ഇതര ജില്ലകളുമായി എളുപ്പം ബന്ധിപ്പിക്കുന്നതിന് മലയോരഹൈവേ സഹായകമാകും. നാടുകാണി ചുരത്തിനും താമരശ്ശേരി ചുരത്തിനുമുള്ള ബദൽ മാർഗമായും പാത ഉപകരിക്കും. ജില്ലയിൽ നിന്നും നിലമ്പൂരിലേക്ക് 58 കിലോമീറ്റർ ദൂരം കുറയും. ടൂറിസം മേഖലയിലും വൻനേട്ടമാണ് വയനാടിനുണ്ടാവുക. 2002ലാണ് അന്നത്തെ യു.ഡി.എഫ് സർക്കാർ മലയോര ഹൈവേ പ്രഖ്യാപിച്ചത്. ആലപ്പുഴ ഒഴികെയുള്ള കേരളത്തിലെ 13 ജില്ലകളിലെ മലയോര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാത കാസർകോെട്ട നന്ദാരപടവിൽ നിന്നാരംഭിച്ച് തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ അവസാനിക്കും. കാസർകോട് മുതൽ തിരുവനന്തപുരം വരെ 1267 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. ഇതിൽ കൂടുതൽ ഭാഗവും ഇടുക്കി ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. പദ്ധതിയെ കുറിച്ച് വിശദമായ പഠനം നടത്താൻ സർക്കാർ നാറ്റ്പാകിനെയാണ് ചുമതലപ്പെടുത്തിയത്. 2009 മേയ് 31ന് നാറ്റ്പാക് റിപ്പോർട്ട് സമർപ്പിച്ചു. പദ്ധതി സർക്കാർ അംഗീകരിക്കുകയും ചെയ്തു. എങ്കിലും പദ്ധതി എങ്ങുമെത്താതാവുകയായിരുന്നു. നിലവിൽ കണ്ണൂർ, മലപ്പുറം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ചെറിയ തോതിലെങ്കിലും പ്രവർത്തനം നടന്നിട്ടുള്ളത്. വയനാട്ടിൽ മലയോര ഹൈവേക്കായി ഒരു പ്രവർത്തനവും ഇതുവരെ നടന്നിട്ടില്ല. നന്ദാരപടവിൽനിന്ന് ചിറ്റാരിക്കൽ വഴി കണ്ണൂരിലെത്തി കൊട്ടിയൂർ വഴിയാണ് പാത വയനാട്ടിൽ പ്രവേശിക്കുക. ജില്ലയിൽ 96 കിലോമീറ്ററാണ് റോഡിെൻറ നീളം. ബോയ്സ് ടൗൺ, മാനന്തവാടി, നാലാംമൈൽ, അഞ്ചുകുന്ന്, പനമരം, കൈനാട്ടി, കൽപറ്റ, കാപ്പംകൊല്ലി, മേപ്പാടി, ചൂരൽമല, അട്ടമലയിലൂടെ മലപ്പുറം ജില്ലയിലെ അരുണപ്പുഴയിലെത്തും. അട്ടമലയിൽ നിന്നും അരുണപ്പുഴ വരെ രണ്ട് കിലോമീറ്റർ ദുരം എസ്റ്റേറ്റ് റോഡും അരുണപ്പുഴയിൽ നിന്ന് നിലമ്പൂർ തലപ്പാടി വരെ കൂപ്പ്റോഡുമുണ്ട്. ഈ ഭാഗം ഗതാഗതയോഗ്യമാക്കിയാൽ രണ്ട് ജില്ലകളിലേക്കുമുള്ള ഗതാഗതം എളുപ്പമാകും. മലയോര ഹൈവേക്കായി 7000 കോടി രൂപയാണു നിർമാണ ചെലവു കണക്കാക്കുന്നത്. കിഫ്ബിയുടെ സഹായത്തോടെയാണ് പാത നിർമാണം. പാലങ്ങളും ഫ്ളൈ ഓവറുകളും ഇതിെൻറ ഭാഗമായി വേണ്ടിവരും. 12 മീറ്റർ വീതിയിലാണ് മലയോര ഹൈവേ നിർമിക്കുക. ഇതിൽ ഏഴു മീറ്ററിലാകും ടാർ ചെയ്ത രണ്ടു വരിപ്പാത കടന്നു പോകുക. മറ്റു സ്‌ഥലം ഡിവൈഡറിനും ഇരു ഭാഗത്തുമുള്ള നടപ്പാതയ്ക്കുമായായി നീക്കിക്കെും. നന്ദാരപ്പടവിലെ അടക്കമുള്ള നേരത്തേ നിർമാണം നടന്നുവരുന്ന ഭാഗങ്ങൾ മലയോര ഹൈവേയുടെ ഭാഗമാക്കും. മലയോര ഹൈവേ യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് വയനാട്, മലപ്പുറം ജില്ലകളിലുമുള്ള ആളുകൾ 'ഹിൽ ഹൈവേ മൂവ്മെൻറ്'എന്ന പേരിൽ സമിതി രൂപവത്കരിച്ച് പ്രവർത്തിക്കുന്നുണ്ട്. 'വയനാട്--മലപ്പുറം മലയോര ഹൈവേ (എസ്.എച്ച്-59)'എന്ന പേരില്‍ ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഗ്രൂപ്പുകളും സജീവമാണ്. രഞ്ജിത്ത് കളത്തിൽ WDLSUP7 മലയോര ഹൈവേയുടെ മേപ്പാടി- നിലമ്പൂർ ഭാഗത്തെ രൂപരേഖ WDLSUP8 മലയോര ഹൈവേക്കായി മലപ്പുറം, വയനാട് ജില്ലകളിൽ പ്രവർത്തിക്കുന്നവരുടെ ഫേസ്ബുക്ക് ഗ്രൂപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story