Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 3:12 PM IST Updated On
date_range 22 Jun 2017 3:12 PM ISTപനി വ്യാപനം: സ്കൂളുകളിൽ 29ന് ൈഡ്രഡേ
text_fieldsbookmark_border
കോഴിക്കോട്: ഡെങ്കി ഉൾപ്പെടെ പനി വ്യാപകമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ജൂൺ 29ന് ൈഡ്രഡേ ആയി ആചരിക്കാൻ ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനം. അന്നേ ദിവസം ഉച്ചക്കുശേഷം സ്കൂളുകളും കോളജുകളും അടക്കമുള്ള മുഴുവൻ വിദ്യാലയങ്ങളും ശുചീകരിക്കും. വിദ്യാർഥികളുടെയും എൻ.എസ്.എസ് വളൻറിയർമാരുടെയും പങ്കാളിത്തത്തോടെ വിദ്യാലയ പരിസരങ്ങളും സാധ്യമായ മറ്റ് സ്ഥലങ്ങളും വൃത്തിയാക്കി കൊതുകു നശീകരണം നടത്തുകയും വെള്ളക്കെട്ടുകൾ ഒഴിവാക്കുകയും ചെയ്യും. പി.ടി.എയുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണവും ഉപയോഗപ്പെടുത്തും. ഇത് സംബന്ധിച്ച് സ്കൂളുകൾക്ക് വേണ്ട നിർദേശം നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്കും ആരോഗ്യപരവും സാങ്കേതികവുമായ നിർദേശങ്ങൾ നൽകാൻ ജില്ല മെഡിക്കൽ ഓഫിസർക്കും കലക്ടർ നിർദേശം നൽകി. യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആശദേവി, പഞ്ചായത്ത് ഉപഡയറക്ടറുടെ ചുമതലയുള്ള മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. വയോേശ്രഷ്ഠ സമ്മാൻ പുരസ്കാരം: അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: ഒക്ടോബർ ഒന്ന് അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുന്നതിെൻറ ഭാഗമായി വയോജനക്ഷേമ രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച മുതിർന്ന പൗരന്മാർക്കും മുതിർന്ന പൗരന്മാരുടെ വിവിധ പ്രശ്നങ്ങളിൽ ഇടപെട്ട് ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടന, പഞ്ചായത്ത് എന്നിവർക്കും കേന്ദ്രസർക്കാർ വയോേശ്രഷ്ഠ സമ്മാൻ പുരസ്കാരം നൽകന്നു. ഇംഗ്ലീഷിൽ പൂരിപ്പിച്ച അപേക്ഷ, ക്ഷേമ പ്രവർത്തനങ്ങളുടെ വിശദ വിവരം (ഇംഗ്ലീഷിൽ തയാറാക്കിയത്) ഫോട്ടോ, പ്രസ് കട്ടിങ്ങുകൾ സഹിതം ജില്ല സാമൂഹികനീതി ഓഫിസിൽ ജൂൺ 25ന് മുമ്പായി ലഭിക്കണം. ഫോൺ-: 0495-2371911.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story