Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവന്യജീവി–മനുഷ്യ...

വന്യജീവി–മനുഷ്യ സംഘർഷം:വനപാലകരെ ബന്ദികളാക്കി വിലപേശുന്നത് അവസാനിപ്പിക്കണമെന്ന്

text_fields
bookmark_border
വന്യജീവി-മനുഷ്യ സംഘർഷം: വനപാലകരെ ബന്ദികളാക്കി വിലപേശുന്നത് അവസാനിപ്പിക്കണമെന്ന് കൽപറ്റ: വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും നാശംവരുത്തുമ്പോൾ വനം ഓഫിസുകൾ ഉപരോധിക്കുകയും വനംജീവനക്കാരെ ബന്ദികളാക്കി വിലപേശുകയും ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി കർഷകരോട് അഭ്യർഥിച്ചു. സർക്കാർ ജീവനക്കാരായ വനപാലകരെ വെറുതെവിടണം. സ്വതന്ത്രമായും സുരക്ഷിതമായും ജോലിചെയ്യാൻ അവരെ അനുവദിക്കണം. വന്യജീവിശല്യത്തിനു ശാശ്വതപരിഹാരം കാണുന്നതിൽ രാഷ്ട്രീയ നേതാക്കൾ പുലർത്തുന്ന നിസ്സംഗതയെയും എം.എൽ.എമാരടക്കം ജനപ്രതിനിധികളുടെ മൗനത്തെയുമാണ് കർഷകർ ചോദ്യംചെയ്യേണ്ടത്. രാജ്യത്ത് വന്യജീവി-മനുഷ്യ സംഘർഷം ഏറ്റവും കൂടുതലുള്ള പ്രദേശമായി വയനാട് മാറിയതി​െൻറ ഉത്തരവാദിത്തം രാഷ്ട്രീയ നേതാക്കൾക്കും ജനപ്രതിനിധികൾക്കുമാണ്. വന്യജീവികളുടെ ആക്രമണത്തിൽ ആളുകൾക്ക് ജീവഹാനിയോ പരിക്കോ സംഭവിക്കുമ്പോൾ ഓടിയെത്തി മുതലക്കണ്ണീരൊഴുക്കുന്ന ഇവരുടെ കാപട്യം തിരിച്ചറിയാനും പ്രതികരിക്കാനും കർഷകർ തയാറാകണം. വന്യജീവി ആക്രമണത്തെത്തുടർന്നുണ്ടാകുന്ന കർഷകരോഷം സാമൂഹികവിരുദ്ധർ മുതലെടുക്കുകയാണ്. തന്ത്രപൂർവം ജനക്കൂട്ടത്തി​െൻറ നിയന്ത്രണം ഏറ്റെടുക്കുന്ന ഇവർ ഫോറസ്റ്റ് ഓഫിസ് ആക്രമിക്കാനും വനപാലകരെ കൈയേറ്റംചെയ്യാനും േപ്രരണ നൽകുകയാണ്. വനത്തിലെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുകയാണ് വന്യജീവിശല്യം പരിഹരിക്കുന്നതിനുള്ള മാർഗങ്ങളിലൊന്ന്. കാട്ടിൽ തീറ്റയും വെള്ളവും കുറയുകയും സ്വസ്ഥത നഷ്ടപ്പെടുകയും ചെയ്യുമ്പോഴാണ് ആന ഉൾപ്പെടെ മൃഗങ്ങൾ നാട്ടിലിറങ്ങുന്നത്. വനത്തിലെ ടൂറിസം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. ഏകവിളത്തോട്ടങ്ങളെ നൈസർഗിക വനമാക്കി മാറ്റണം. ഇതിനുള്ള കർഷകപ്രക്ഷോഭമാണ് ഉയർന്നുവരേണ്ടതെന്ന് സമിതി അഭിപ്രായപ്പെട്ടു. പ്രസിഡൻറ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയൽ, സണ്ണി മരക്കടവ്, ബാബു മൈലമ്പാടി, സി.എ. ഗോപാലകൃഷ്ണൻ, രാമകൃഷ്ണൻ തച്ചമ്പത്ത്, ഗോകുൽദാസ് ബത്തേരി, ജസ്റ്റിൻ, എ.വി. മനോജ്, എം. ഗംഗാധരൻ എന്നിവർ സംസാരിച്ചു. അന്താരാഷ്ട്ര യോഗദിനം ആചരിച്ചു മാനന്തവാടി:- ഭാരതീയ ചികിത്സ വകുപ്പും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീതാരാമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് അധ്യക്ഷത വഹിച്ചു. എച്ച്.ബി. പ്രദീപ്‌ യോഗാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ജെ. പൈലി, നഗരസഭ വൈസ് ചെയർപേഴ്സന്‍ പ്രദിപ ശശി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. തങ്കമണി, ഡോ. എബി ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. സി.എം.ഒ ഡോ. എസ്. ശ്രീലത, ഡോ. സുരേഷ്കുമാർ, ഡോ. സുധീഷ്‌, ഡോ. ശാന്തിനി, ഡോ. കല, ഡോ. ജിബിനി, ഡോ. ഷാജു എന്നിവര്‍ നേതൃത്വം നല്‍കി. യോഗപരിശീലനം ആറു ദിവസം തുടരും. WEDWDL14 യോഗദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീത രാമൻ ഉദ്ഘാടനം ചെയ്യുന്നു ഹരിത പതാക കൂട്ടായ്മ ഡയാലിസിസിനുള്ള ആദ്യ ഫണ്ട് കൈമാറി കൽപറ്റ: ഹരിത പതാക കൂട്ടായ്മയുടെ നിർധന കിഡ്നി രോഗികൾക്ക് ഡയാലിസിസിനുവേണ്ടിയുള്ള സ്പോൺസർഷിപ് പദ്ധതി മാതൃകാപരമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. ഹരിത പതാക കൂട്ടായ്മയുടെ ഡയാലിസിസിനുവേണ്ടിയുള്ള ആദ്യഘട്ട ഫണ്ട് വയനാട് സി.എച്ച് സ​െൻറർ ചെയർമാൻ പയന്തോത്ത് മൂസ ഹാജിയെ ഏൽപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പി.കെ. അബൂബക്കർ, പി.കെ. അസ്മത്ത്, പി. ഇസ്മായിൽ, എം.പി. നവാസ്, ടി. മുഹമ്മദ്, കെ. ഹാരിസ്, സി.കെ. ആരിഫ്, അഡ്വ. എം.സി. മുഹമ്മദ് ജമാൽ, കേളോത്ത് സലീം, എം. മുഹമ്മദ് ബഷീർ, സലീം മേമന, ലുഖ്മാനുൽ ഹക്കീം, വി.എം. അബൂബക്കർ, ജാസർ പാലക്കൽ, സലാം വെള്ളമുണ്ട, ഷമീം പാറക്കണ്ടി, ഹാരിസ് കാട്ടിക്കുളം, അഡ്വ. എ.പി. മുസ്തഫ, ഹരിത പതാക അഡ്മിൻമാരായ ജൗഹർ മാസ്റ്റർ, ജാഫർ മാസ്റ്റർ, മുജീബ് കെയംതൊടി, സി.ടി. ഉനൈസ്, ആരിഫ് തണലോട്ട്, സി.എച്ച്. ഫസൽ, ഹാരിസ് പുഴക്കൽ, കെ.എച്ച്. ജെറീഷ് എന്നിവർ സംബന്ധിച്ചു. WEDWDL13 ഹരിത പതാക കൂട്ടായ്മയുടെ ഡയാലിസിസിനുവേണ്ടിയുള്ള ആദ്യഘട്ട ഫണ്ട് വയനാട് സി.എച്ച് സ​െൻറർ ചെയർമാൻ പയന്തോത്ത് മൂസ ഹാജിക്ക് പി.കെ. ഫിറോസ് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story