Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 3:09 PM IST Updated On
date_range 22 Jun 2017 3:09 PM ISTകണിച്ചാട്ട് രാമകൃഷ്ണെൻറ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsbookmark_border
കളിച്ചാട്ട് രാമകൃഷ്ണെൻറ നിര്യാണത്തിൽ അനുശോചിച്ചു കൽപറ്റ: പുൽപ്പള്ളി ഭൂതാനം ഷെഡ് എൻ.സി.പി ജില്ല വൈസ് പ്രസിഡൻറും സംസ്ഥാന കമ്മിറ്റി അംഗവുമായ കളിച്ചാട്ട് രാമകൃഷ്ണെൻറ (58) നിര്യാണത്തിൽ ജില്ല നാഷനലിസ്റ്റ് കിസാൻ സഭ അനുശോചിച്ചു. ജില്ല പ്രസിഡൻറ് ജോണി കൈതമറ്റം അധ്യക്ഷത വഹിച്ചു. എം.പി. അനിൽ, സി.എം. ശിവരാമൻ, എൻ.സി.പി ജില്ല സെക്രട്ടറി വന്ദന ഷാജു, കെ.കെ. രാജൻ ബത്തേരി, തെക്കേടത്ത് മുഹമ്മദ് പനമരം, മുഹമ്മദാലി, സഫിയ, കുഞ്ഞിക്കണ്ണൻ, ജയരാജ് പുൽപള്ളി, കൃഷ്ണൻകുട്ടി, ചന്ദ്രൻ, സി.കെ. ജെയിംസ്, വിൽസൻ ബത്തേരി, ജോസ് മലയിൽ, സ്കറിയ മണിക്കുറ്റി എന്നിവർ സംസാരിച്ചു. നിര്യാണത്തിൽ എൻ.സി.പി. ജില്ലകമ്മിറ്റി അനുശോചിച്ചു. ജില്ല പ്രസിഡൻറ് എം.പി. അനിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.എം. ശിവരാമൻ, ജില്ല സെക്രട്ടറി വന്ദന ഷാജു. കെ.കെ. രാജൻ ബത്തേരി, തെക്കേടത്ത് മുഹമ്മദ് പനമരം, ജോണികൈതമറ്റം, മുഹമ്മദാലി, സഫിയ, കുഞ്ഞിക്കണ്ണൻ, ജയരാജ് പുൽപ്പള്ളി, കൃഷ്ണൻകുട്ടി, അശോകൻ, ചന്ദ്രൻ എന്നിവർ സംസാരിച്ചു. എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ, എ.കെ. ശശീന്ദ്രൻ എം.എൽ.എ, സംസ്ഥാന സെക്രട്ടറി പ്രഫ. ജോബ് കാട്ടൂർ എന്നിവരും അനുശോചനം അറിയിച്ചു. ഡിഗ്രി കോഴ്സ് - സ്പോർട്സ് േക്വാട്ട കൽപറ്റ: കാലിക്കറ്റ്/കണ്ണൂർ യൂനിവേഴ്സിറ്റികളുടെ കീഴിൽ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന ഗവ. കോളജുകളിൽ കായികതാരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സ്പോർട്സ് േക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി ജില്ല സ്പോർട്സ് കൗൺസിലിൽ അപേക്ഷ സമർപ്പിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധനയും കൂടിക്കാഴ്ചയും വ്യാഴാഴ്ച രാവിലെ പത്തുമുതൽ ജില്ല സ്പോർട്സ് കൗൺസിൽ ഓഫിസിൽ നടക്കും. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. അനുമോദിച്ചു പനങ്കണ്ടി: സദ്ഭാവന വായനശാലയുടെയും യാസ് ക്ലബിെൻറയും ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. പ്ലസ്ടു വിജയികളെയും നെറ്റ്ബാൾ വിജയികളെയും അനുമോദിച്ചു. ജില്ലപഞ്ചായത്ത് ഡിവിഷൻ മെംബർ കെ. മിനി ഉദ്ഘാടനവും സമ്മാനവിതരണവും നിർവഹിച്ചു. മുൻ വാർഡ് മെംബർ കെ. അച്യുതൻ അധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡൻറ് സജീഷ്കുമാർ സ്വാഗതം പറഞ്ഞു. ഡി.ആർ. ദിനേഷ്്കുമാർ, വേണുഗോപാലൻ, കെ.കെ. അരുൺ, കെ.ടി. രാമചന്ദ്രൻ, ഷീജ, കെ.വി. നിഷീദ്, ഭാസ്കരൻ, ശരണ്യ, ദൃശ്യ വാസുദേവ് എന്നിവർ സംസാരിച്ചു. സർവിസിൽ നിന്ന് വിരമിച്ച പി.കെ. ചന്ദ്രശേഖരൻ, ഭവാനി എന്നിവരെ ചടങ്ങിൽ ആദരിച്ചു. അക്രമിസംഘത്തെ അറസ്റ്റ് ചെയ്യണം കൽപറ്റ: വ്യാപാരിയെ കടയിൽ കയറി മർദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത അക്രമിസംഘത്തെ അറസ്റ്റ്ചെയ്യാത്തതിൽ പട്ടികജാതി/വർഗ സംരക്ഷണ സമിതി യോഗം പ്രതിഷേധിച്ചു. കഴിഞ്ഞമാസമാണ് കാട്ടിക്കുളത്തെ വ്യാപാരിയായ പി.കെ. സുധീഷിനെ മദ്യപിച്ചെത്തിയ സംഘം മർദിച്ചത്. എന്നാൽ, ഇരയായ സുധീഷിെൻറ പേരിൽ കള്ളക്കേസുകൾ നൽകി കേസ് ഒതുക്കിത്തീർക്കാനാണ് ഇപ്പോഴത്തെ നീക്കം. അക്രമികൾക്കെതിരെ പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരം നിയമ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ടി. രവി വൈദ്യർ, പി. ശ്രീജിത്ത്, ആർ. പ്രമീത് കുമാർ, അരുൺകുമാർ, സുരേഷ് രാജേഷ്, മഹേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story