Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 3:07 PM IST Updated On
date_range 22 Jun 2017 3:07 PM ISTഭരിക്കാനറിയില്ലെന്ന് ഒരുവർഷം കൊണ്ട് പിണറായി തെളിയിച്ചു ^അഡ്വ. പി.എം. സുരേഷ്ബാബു
text_fieldsbookmark_border
ഭരിക്കാനറിയില്ലെന്ന് ഒരുവർഷം കൊണ്ട് പിണറായി തെളിയിച്ചു -അഡ്വ. പി.എം. സുരേഷ്ബാബു ഭരിക്കാനറിയില്ലെന്ന് ഒരുവർഷം കൊണ്ട് പിണറായി തെളിയിച്ചു -അഡ്വ. പി.എം. സുരേഷ്ബാബു പേരാമ്പ്ര: ഭരിക്കാനറിയില്ലെന്ന് പിണറായി വിജയന്‍ ഒരുവര്‍ഷംകൊണ്ട് തെളിയിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. സുരേഷ്ബാബു. സര്‍ക്കാറിെൻറ ജനദ്രോഹനടപടികള്‍ക്കെതിരെ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമം അഴിച്ചുവിട്ട് കേരളത്തിലെ ജനജീവിതം ദുസ്സഹമാക്കുന്ന സമീപനമാണ് സി.പി.എമ്മും ബി.ജെ.പിയും പുലര്‍ത്തുന്നത്. കേരളത്തില്‍ സി.പി.എം ഭരിക്കുമ്പോള്‍ എല്ലാക്കാലത്തും അക്രമം തുടര്‍ക്കഥയാണ്. പൊലീസ് ഭരണത്തിലെ വീഴ്ചയാണ് അക്രമങ്ങള്‍ തുടരാന്‍ കാരണം. പനി നിയന്ത്രിക്കുന്നതില്‍ ആരോഗ്യവകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം നിലവില്‍ വരുന്ന ജൂലൈ ഒന്നിന് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 24 മണിക്കൂര്‍ രാപ്പകല്‍ ഉപവാസം നടത്താന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഇതിെൻറ പ്രചാരണാര്‍ഥം 29ന് വാഹനപ്രചാരണ ജാഥ നടത്തും. കണ്‍വെന്‍ഷനില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് രാജന്‍ മരുതേരി അധ്യക്ഷത വഹിച്ചു. മുനീര്‍ എരവത്ത്, ഇ.വി രാമചന്ദ്രന്‍, സത്യന്‍ കടിയങ്ങാട്, കെ.കെ വിനോദന്‍, പി. വാസു, കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ, എന്‍.പി. വിജയൻ, പുതുക്കോട്ട് രവീന്ദ്രൻ, ഇ.ടി. സരീഷ്, കെ.വി. രാഘവൻ, തണ്ടോറ ഉമ്മർ, സത്യന്‍ കല്ലൂര്‍, ജിതേഷ് മുതുകാട്, ഇ.പി. മുഹമ്മദ്, ഇ.ടി സത്യൻ, പി.എം. പ്രകാശന്‍, എന്‍. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story