Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 3:04 PM IST Updated On
date_range 22 Jun 2017 3:04 PM ISTപനിബാധിതരുടെ വർധന; മുക്കം പ്രാഥമികാരോഗ്യ കേന്ദ്രം വീർപ്പുമുട്ടുന്നു
text_fieldsbookmark_border
മുക്കം: പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നു. ദിവസവും ശരാശരി 600 മുതൽ ആയിരത്തോളം പേർ പല രോഗങ്ങൾക്കുമായി ചികിത്സക്കെത്തുന്നുണ്ട്. ഇതിൽ 1000ത്തിൽ 750 പേരും പനിയുമായെത്തുന്നവരാെണന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഭൂരിഭാഗവും മലയോരപ്രദേശങ്ങളിൽനിന്നാണ്. സ്വകാര്യ ആശുപത്രികളിൽ ഡോക്ടറെ കാണണമെങ്കിൽ 100 രൂപ മുതൽ 150 രൂപ വരെ നൽകണം. ഇക്കാരണത്താൽ മലയോരപ്രദേശങ്ങളിൽ രോഗികളുടെ വരവ് കൂടുന്നു. ആശുപത്രിയും പരിസരവും രോഗികളെക്കൊണ്ട് നട്ടംതിരിയാനാവാതെ ബുദ്ധിമുട്ടുകയാണ്. 30 വർഷം മുമ്പാണ് മുക്കം കമ്യൂണിറ്റി ഹെൽത്ത് സെൻററായി ഉയർത്തിയത്. ഇപ്പോൾ ഈ കേന്ദ്രത്തിൽ 30 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. അതേസമയം, പനിബാധിതരുടെ എണ്ണം വർധിച്ചതോടെ പലപ്പോഴും തറയിൽ കിടത്തി ചികിത്സ നൽകുന്ന സ്ഥിതിയുമുണ്ട്. അഞ്ച് ഡോക്ടർമാർ ജാഗ്രതയോടെ ചികിത്സാരംഗത്തുണ്ട്. രോഗികളുടെ വർധന കാരണം ഫാർമസി, നഴ്സ് വിഭാഗങ്ങളിൽ, രണ്ടു പേരെ താൽക്കാലികമായി നിയമിച്ചതായി അധികൃതർ പറഞ്ഞു. 2017 ജനുവരി മുതൽ ജൂൺ 21 വരെ കണക്കനുസരിച്ച് 28 പേരുടെ രക്തപരിശോധന നടത്തിയെങ്കിലും ഡെങ്കിപ്പനിയാെണന്ന് സ്ഥിരീകരിച്ചിട്ടില്ലത്രെ. പനി ബാധിച്ചവരിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞവരുടെ എണ്ണം നിരവധിയാെണങ്കിലും പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചതിലൂടെ െഡങ്കിപ്പനിയിലേക്കുള്ള നീക്കത്തെ തടയിടാനായതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ആരോഗ്യവകുപ്പ് പ്രവർത്തകരുടെ സ്ക്വാഡ് തിരിച്ചുള്ള പ്രവർത്തനങ്ങൾ പല ഭാഗങ്ങളിലും സജീവതയിലാണ്. പനിബാധിതരുടെ കേന്ദ്രങ്ങളിലെ വീടുകളിലെ കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിച്ചു. ഇതിനെതിരെ മുന്നറിയിപ്പ് ഇതിനകം നൽകിയിട്ടുണ്ട്. മുക്കം പ്രാഥമികാശുപത്രിയിൽ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്ന രോഗികളുടെ ആവശ്യം ശക്തമായിട്ടുണ്ട്. എല്ലാ ബുധനാഴ്ചകളിലും ഗർഭിണികളുമായി ബന്ധപ്പെട്ട ക്ലിനിക് സജീവമായി പ്രവർത്തിക്കുന്നുെണ്ടങ്കിലും ഗൈനക്കോളജിസ്റ്റ് ഡോക്ടറുടെ അഭാവം പാവപ്പെട്ട രോഗികൾക്ക് ദുരിതമാകുന്നു. ഒരു കാലത്ത് ഗൈനക്കോളജിസ്റ്റും പ്രസവസംവിധാനവും സജീവമായ കേന്ദ്രമായിരുന്നു മുക്കം ഹെൽത്ത് സെൻറർ. ഇക്കാരണത്താൽ ഗൈനക്കോളജിസ്റ്റിെൻറ സാന്നിധ്യം ഏറെ ആശ്വാസമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആശുപത്രിവളപ്പിൽ ഉപയോഗശൂന്യമായ രണ്ട് കിണറുകൾ മൂടാൻ സർക്കാർ അനുമതി നൽകണമെന്ന ആവശ്യം ഇപ്പോൾ കൂടുതൽ ശക്തമായിട്ടുണ്ട്. അതേസമയം, ആശുപത്രിയാവശ്യത്തിന് സമീപപ്രദേശത്തെ കിണറിലെ വെള്ളമാെണടുക്കുന്നത്. ഉപയോഗശൂന്യമായ കിണറുകളിൽ രോഗികളും മറ്റും പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ദുരിതമായിട്ടുണ്ട്. ഇക്കാരണത്താൽ രണ്ട് കിണറുകൾ കമ്പിവലകൾകൊണ്ട് മൂടി സംവിധാനമാക്കിയെങ്കിലും പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കൽ തുടരുകയാണ്. ഒടുവിൽ അധികൃതർ ഗപ്പി മത്സ്യങ്ങൾ നിക്ഷേപിച്ച് കൊതുകുകളുടെ വരവിന് താൽക്കാലിക തടയിട്ടിരിക്കയാണ്. കിണറുകളുടെ താഴ്ചയും ശുചീകരണത്തിന് വിനയാകുന്നുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് കിണറുകൾ മൂടണം. ഇനി ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് എട്ടു കോടിയുടെ പദ്ധതിയിലുള്ള പ്രത്യാശയിലാണ് നാട്ടുകാരും അധികൃതരുമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story