Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 3:04 PM IST Updated On
date_range 22 Jun 2017 3:04 PM ISTnnn
text_fieldsbookmark_border
വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു കൽപറ്റ: പട്ടികജാതി വികസന വകുപ്പിെൻറ 2017-18 വർഷത്തെ ഭവന നിർമാണം, ഭൂരഹിത ഭവന രഹിത പദ്ധതി, പഠനമുറി നിർമാണം, ഭവന പുനരുദ്ധാരണം പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 28ന് മുമ്പ് കൽപറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ ലഭിക്കണം. കൽപറ്റ നഗരസഭ, ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങൾക്കും കൽപറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ ലഭിക്കും. ഗ്രാമസഭ ലിസ്റ്റ് ലഭിച്ച മുട്ടിൽ പഞ്ചായത്തിലെ ഭവന നിർമാണം, പഠനമുറി എന്നിവക്കുള്ള അപേക്ഷകളും വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ പഠനമുറി ഒഴികെയുള്ള പദ്ധതികളുടെ അപേക്ഷകളും സ്വീകരിക്കും. ഫോൺ: 8547630163. പട്ടികജാതിയിലുൾപ്പെട്ട വേടൻ, നായാടി, കള്ളാടി, അരുന്ധതിയാർ, ചക്ലിയാർ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ പുനരധിവാസ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ വിഭാഗത്തിൽപ്പെടുന്ന കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. ഭവനനിർമാണം, ഭൂരഹിത പുനരധിവാസം, കിണർ, ടോയ്ലറ്റ് നിർമാണം എന്നിവക്കായി അപേക്ഷിക്കാം. അപേക്ഷ 28നുമുമ്പ് കൽപറ്റ ബ്ലോക്ക് പട്ടിക ജാതി വികസന ഓഫിസിൽ ലഭിക്കണം. ജില്ലയിലെ സർക്കാർ, എയ്ഡഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നതവിജയം നേടിയ പട്ടികവർഗ വിദ്യാർഥികളിൽനിന്നും േപ്രാത്സാഹന അവാർഡിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥിയുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ജാതി, കോഴ്സ്, ലഭിച്ച േഗ്രഡ്/മാർക്ക്, കോൺടാക്ട് നമ്പർ എന്നീ വിവരങ്ങൾ രേഖപ്പെടുത്തി സ്വയം തയാറാക്കിയ അപേക്ഷ മാർക് ലിസ്റ്റിെൻറയും ജാതി സർട്ടിഫിക്കറ്റിെൻറയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബാങ്ക് പാസ് ബുക്കിെൻറ കോപ്പി എന്നിവ സഹിതം ജൂലൈ 20ന് മുമ്പ് ബത്തേരി, മാനന്തവാടി ൈട്രബൽ െഡവലപ്മെൻറ് ഓഫിസിലോ, ഐ.റ്റി.ഡി.പി. ഓഫിസിലോ സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ: 04936 202232, 9496070333.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story