Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 3:20 PM IST Updated On
date_range 21 Jun 2017 3:20 PM ISTഎൻജിനീയറിങ്: ജില്ലയിൽ ഒന്നാമതെത്തി അരുന്ധതി
text_fieldsbookmark_border
കൽപറ്റ: എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം അരുന്ധതി ചന്ദ്രശേഖരന്. 556.26 സ്കോറുമായി മികവു കാട്ടിയ അരുന്ധതിക്ക് സംസ്ഥാനത്ത് 43ാം റാങ്കാണുള്ളത്. മുട്ടിൽ കൊളവയൽ കൊരലാടി അക്കര ചന്ദ്രശേഖരെൻറയും ശോഭയുടെയും മകളാണ്. പത്താം ക്ലാസ് വരെ കൽപറ്റ ഡീപോൾ പബ്ലിക് സ്കൂളിൽ പഠിച്ച അരുന്ധതി പ്ലസ് ടുവിന് തൃശൂർ ജില്ലയിലെ ചാലക്കുടി വിജയഗിരി സ്കൂളിലായിരുന്നു. മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആദ്യ 50നുള്ളിൽ വരുമെന്ന് ഉറെപ്പാന്നുമുണ്ടായിരുന്നിെല്ലന്ന് അരുന്ധതി പറഞ്ഞു. കർഷകനായ ചന്ദ്രശേഖരെൻറ മൂത്ത മകൾ ഗായത്രി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ മൂന്നാം വർഷ വിദ്യാർഥിനിയാണ്. ചേച്ചിയുടെ വഴിയെ സഞ്ചരിക്കുന്ന അരുന്ധതി എ.െഎ.ടിയിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. WDLTUE10 അരുന്ധതി ചന്ദ്രശേഖരൻ *********************************************************************** ഒമ്പതാം റാങ്കിെൻറ തിളക്കത്തിൽ ഗോവർധൻ ദാസ് കൽപറ്റ: ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയിൽ സംസ്ഥാനത്ത് ഒമ്പതാം റാങ്കുമായി എസ്. ഗോവർധൻ ദാസ്. കേണിച്ചിറ എ.കെ.ജി ജങ്ഷനിൽ കാഞ്ഞിരത്തുംമൂട്ടിൽ പരേതനായ സിബിമോെൻറയും മൂന്നാനക്കുഴി ശ്രീനാരായണ സ്കൂൾ അധ്യാപിക പ്രസീതയുടെയും മകനാണ്. സുൽത്താൻ ബത്തേരി ഗ്രീൻ ഹിൽസ് സ്കൂളിൽനിന്ന് പ്ലസ് ടു പാസായ ഗോവർധൻ കാര്യമായ എൻട്രൻസ് പരിശീലനമൊന്നുമില്ലാതെയാണ് അഭിമാനാർഹമായ നേട്ടം കൊയ്തത്. മെഡിക്കൽ എൻട്രൻസിൽ എം.ബി.ബി.എസിന് പ്രവേശനം നേടുകയെന്ന ലക്ഷ്യത്തിലേക്കാണ് ഗോവർധെൻറ നോട്ടം. WDLTUE9 എസ്. ഗോവർധൻ ദാസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story