Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയനാട്ടിൽ 400ഒാളം...

വയനാട്ടിൽ 400ഒാളം പേർക്ക്​ സീറ്റില്ലാതെ വരുമെന്ന്​ സൂചന

text_fields
bookmark_border
കൽപറ്റ: വയനാട് ജില്ലയിൽ 7888 സീറ്റുള്ളതിൽ പ്ലസ്വൺ ആദ്യ അലോട്ട്മ​െൻറിൽ 6730 പേർ പ്രവേശനം നേടി. മൊത്തം 12,099 അപേക്ഷകരാണുള്ളത്. ബാക്കിയുള്ള 1158 സീറ്റുകളിലേക്ക് 23ന് നടക്കുന്ന അലോട്ട്മ​െൻറിൽ ഏറക്കുറെ പ്രവേശനം നടക്കും. ജനറൽ വിഭാഗത്തിൽ മൊത്തം 4050 സീറ്റുകളിലേക്കും അലോട്ട്മ​െൻറായി. ഇൗഴവ വിഭാഗത്തിൽ ആകെയുള്ള 495ഉം മുസ്ലിം വിഭാഗത്തിൽ 396ഉം സീറ്റുകളിൽ ആദ്യ അലോട്ട്മ​െൻറിൽതന്നെ പ്രവേശനമായി. പട്ടികവർഗ വിഭാഗത്തിൽ 789 സീറ്റുകളിൽ 756 പേരും പ്രവേശനം നേടിയപ്പോൾ പട്ടികജാതി വിദ്യാർഥികളിൽ 1107 സീറ്റിൽ 538ലാണ് ആദ്യ അലോട്ട്മ​െൻറിൽ പ്രവേശനമായത്. ജില്ലയിൽനിന്ന് ഉപരിപഠനത്തിന് യോഗ്യത നേടിയവരിൽ കഴിഞ്ഞ തവണത്തേതുപോലെ നാനൂറോളം വിദ്യാർഥികൾക്ക് ഇക്കുറിയും സീറ്റില്ലാതെ വരുമെന്നാണ് സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story