Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 3:15 PM IST Updated On
date_range 21 Jun 2017 3:15 PM ISTകുറ്റ്യാടികനാലിൽ 7.15 കോടിയുടെ അറ്റകുറ്റപ്പണി -
text_fieldsbookmark_border
കുറ്റ്യാടി കനാലിൽ 7.15 കോടിയുടെ അറ്റകുറ്റപ്പണി - കോഴിക്കോട്: കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഇരിങ്ങൽ ബ്രാഞ്ച് കനാലിൽ വിവിധ ഭാഗങ്ങളിൽ എട്ട് കിലോമീറ്ററിൽ 7.15 കോടി ചെലവിൽ അറ്റകുറ്റപ്പണി നടത്തുമെന്നും കോരപ്പുഴ അഴിമുഖം മുതൽ 1700 മീറ്റർ നീളത്തിൽ ആഴം കൂട്ടുന്ന കാര്യത്തിൽ സർക്കാർ അടിയന്തരനടപടിയെടുക്കുമെന്നും ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തോമസ്. കുറ്റ്യാടി ജല സേചനപദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങൽ ബ്രാഞ്ച് കനാൽ അറ്റകുറ്റപ്പണിക്കായി എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. ധനവകുപ്പുമായി ബന്ധപ്പെട്ട് ഇതിെൻറ നടപടി വേഗത്തിലാക്കാൻ മന്ത്രി എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകി. കോൺക്രീറ്റ് ലൈനിങ് നടത്തി കനാലിലെ കേടുപാടുകൾ പരിഹരിക്കും. 602.54 കിലോമീറ്റർ നീളത്തിലുള്ള കുറ്റ്യാടി പദ്ധതിയിൽ 10 ബ്രാഞ്ച് കനാലുകളുണ്ട്. ഇതിൽ പയ്യോളി, കൊയിലാണ്ടി നഗരസഭകൾ, മൂടാടി, തിക്കോടി ഗ്രാമപഞ്ചായത്തുകളിൽ വെള്ളം എത്തിക്കുന്ന ഇരിങ്ങൽ ബ്രാഞ്ച് കനാലിലാണ് ഏറ്റവും മോശം അവസ്ഥ. ഇത്തവണ 10 കിലോമീറ്റർ ദൂരം കൂടുതൽ വെള്ളമെത്തിക്കാൻ കഴിഞ്ഞു. അറ്റകുറ്റപ്പണി നടത്തിയാൽ കൂടുതൽ ദൂരം വെള്ളം എത്തിക്കാൻ കഴിയും. കോരപ്പുഴ അഴിമുഖത്ത് രൂപപ്പെട്ട ഭീമൻ മണൽപാളി കാരണം പുഴയിലേക്ക് നീരൊഴുക്ക് കുറയുകയും ചളിയും മാലിന്യവും അടിഞ്ഞ് അഴിമുഖം മുതൽ റെയിൽപാലം വരെ തുരുത്തുകൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനാൽ ഇരുനൂറോളം വരുന്ന ഉൗന്നുവല തൊഴിലാളികൾ, ആയിരത്തോളം ഉൾനാടൻ മഝ്യത്തൊഴിലാളികൾ, അനുബന്ധതൊഴിലാളികൾ എന്നിവർ പ്രതിസന്ധി നേരിടുന്നു. പുഴയിൽ 1200 മീറ്റർ നീളത്തിൽ വകുപ്പിെൻറ െഡ്രഡ്ജർ ഉപയോഗിച്ച് 50 മീറ്റർ വീതിയിലും രണ്ട് മീറ്റർ ആഴത്തിലും അഴിമുഖത്തോടുചേർന്ന് 500 മീറ്റർ നീളത്തിൽ സാൻഡ് പമ്പ് ഉപയോഗിച്ച് 50 മീറ്റർ വീതിയിലും രണ്ട് മീറ്റർ ആഴത്തിലും ചളി നീക്കുന്നതിനുള്ള 3.75 കോടിയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഇതിൽ അടിയന്തരനടപടിക്കും മന്ത്രി നിർദേശം നൽകി. യോഗത്തിൽ എം.എൽ.എമാരായ കെ. ദാസൻ, എ.കെ. ശശീന്ദ്രൻ, കുറ്റ്യാടി ജലസേചന പദ്ധതി എക്സിക്യൂട്ടിവ് എൻജിനീയർ കെ. രാമചന്ദ്രൻ, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story