Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 3:14 PM IST Updated On
date_range 21 Jun 2017 3:14 PM ISTഇഫ്താര്‍ സംഗമം
text_fieldsbookmark_border
ഉള്ള്യേരി: ആനവാതില്‍ നന്മനാട് റെസിഡൻറ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഗ്രാമപഞ്ചായത് പ്രസിഡൻറ് ഷാജു ചെറുക്കാവില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്തോഷ് പുതുക്കേംപുറം, സുജാത നമ്പൂതിരി, അസോസിയേഷന്‍ പ്രസിഡൻറ് ചന്തപ്പന്‍ മൈക്കോട്ടേരി, സഫീര്‍ ചാലിൽ, മധു നങ്ങിയാത്ത്, എം.പി. അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. ഉള്ള്യേരി: ഊട്ടേരി മഹല്ല് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ എ.പി. അബ്ദുന്നാസര്‍ പാലക്കാട് ക്ലാെസടുത്തു. അഡ്വ. കെ. സുധാകരൻ, വി.പി. അബ്ദുറഹിമാന്‍, ടി.കെ. ശശി, അൻഷിത്ത്, സി. ചിത്ര, റമീന ഷംസു, കെ.പി. നജീദ്, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വൃക്ഷത്തൈകള്‍ നട്ടു ഉള്ള്യേരി: ആനവാതില്‍ ശിൽപ കലാവേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന പാതയോരത്ത് 50ഒാളം ഫലവൃക്ഷങ്ങളുടെ തൈകള്‍ നട്ടു. ആലങ്കോട് സുരേഷ്ബാബു, എം. ചന്തപ്പൻ, സഫീര്‍ ചാലില്‍, വി. സുരേഷ്ബാബു, കെ. കൃഷ്ണൻ, മണി പുനത്തില്‍, എൻ.പി. വിജയന്‍, കുരുന്നന്‍കണ്ടി കൃഷ്ണൻ, സീതി ചാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സുരേഷ് ഗോപി ചേർമല സാംബവ കോളനി സന്ദർശിച്ചു പേരാമ്പ്ര: ചേർമല സാംബവ കോളനിയിൽ രാജ്യസഭാംഗവും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി സന്ദർശനം നടത്തി. കോളനിയിൽ പ്രാഥമിക സൗകര്യം, ഗതാഗത സൗകര്യം, കുടിവെള്ളം എന്നിവ ഏർപ്പെടുത്തുമെന്നും ആവശ്യമായ സാമ്പത്തിക സഹായം നൽകുമെന്നും അദ്ദേഹം കോളനി നിവാസികൾക്ക് ഉറപ്പുനൽകി. തൊട്ടടുത്ത ഗവ. വെൽഫെയർ സ്കൂളിലും അദ്ദേഹം സന്ദർശനം നടത്തി. ഇവിടേക്കാവശ്യമായ കമ്പ്യൂട്ടർ, സ്മാർട്ട് റൂമിനാവശ്യമായ സഹായം, ട്യൂബ് ലൈറ്റുകൾ എന്നിവയും നൽകും. വിദ്യാലയത്തോടും വിദ്യാർഥികളോടും വിവേചനവും വിദ്വേഷവും കാണിക്കുന്നത് തികഞ്ഞ പാപമാണെന്നും ഇവിടത്തെ വിദ്യാർഥികളെ സമൂഹത്തിെൻറ മുഖ്യധാരയിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാർ സഹായിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. വിദ്യാർഥികളോട് കുശലം പറഞ്ഞ അദ്ദേഹം പഠന നിലവാരം ചോദിച്ചറിഞ്ഞു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് എൻ. ഹരിദാസ് സുരേഷ്ഗോപിയെ ഹാരാർപ്പണം ചെയ്തു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫുൽ കൃഷ്ണൻ, എ. ബാലചന്ദ്രൻ, കെ.കെ. രജീഷ്, കെ. അനൂപ്, കെ. സുധാകരൻ, കെ. മധു കൃഷ്ണൻ തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു. സന്ദർശന വിവരമറിഞ്ഞ് നിരവധി പേർ സുരേഷ് ഗോപിയെ കാണാനെത്തി. തൊട്ടടുത്ത കിഴിഞ്ഞാണ്യം എ.എൽ.പി സ്കൂളിലും സുരേഷ് ഗോപി സന്ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story