Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 3:09 PM IST Updated On
date_range 21 Jun 2017 3:09 PM ISTനഗരത്തിലെ ജപ്പാൻ കുടിവെള്ളം: ഒരു മാസത്തിനകം കർമപദ്ധതി തയാറാക്കണമെന്ന് മന്ത്രി
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിലെ കുടിവെള്ള പൈപ്പുകൾ അടിക്കടി പൊട്ടി വെള്ളം പാഴാകുന്നതും ജപ്പാൻ കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ചചെയ്യാൻ നഗരസഭ ചർച്ച സംഘടിപ്പിച്ചു. ജപ്പാൻ കുടിവെള്ളപദ്ധതി ഉടൻ പൂർത്തിയാക്കാനുള്ള കർമപദ്ധതി ഒരു മാസത്തിനകം തയാറാക്കാൻ മന്ത്രി മാത്യു ടി. തോമസ് യോഗത്തിൽ നിർദേശിച്ചു. പൈപ്പ് പൊട്ടി കുടിവെള്ളം പോകുന്നത് പരിഹരിക്കാൻ സംസ്ഥാന തലത്തിലുള്ള 'ബ്ലൂ ബ്രിഗേഡ്'സംവിധാനം ജില്ലയിൽ തുടങ്ങാനും തീരുമാനമായി. പൈപ്പ് നന്നാക്കാൻ കരാറുകാരെ കിട്ടിയില്ലെങ്കിൽ ജല അതോറിറ്റി ജീവനക്കാർതന്നെ അതത് സ്ഥലത്ത് ചെന്ന് പ്രവൃത്തി നടത്തണം. മറ്റു ജില്ലകളിലെല്ലാം ജീവനക്കാർ പ്രത്യേക വാഹനത്തിൽ പൈപ്പ് പൊട്ടുന്ന സ്ഥലങ്ങളിൽ പെെട്ടന്ന് എത്തി അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. കോഴിക്കോട്ട് ഇതിനുള്ള വാഹനം പോലും ആയിട്ടില്ല. ജൂലൈ ആദ്യ ആഴ്ച തന്നെ വാഹനം ഒരുക്കി ബ്ലൂ ബ്രിഗേഡ് സംവിധാനം നടപ്പാക്കണമെന്ന് മന്ത്രി കർശനനിർദേശം നൽകി. ജപ്പാൻ പദ്ധതിക്ക് പൈപ്പിടൽ പലയിടത്തും പൂർത്തിയായിട്ടില്ല. ഇനിയും 271 കിലോമീറ്റർ ദൂരം പൈപ്പിടണം. ഇതിൽ 200 കിലോമീറ്റർ നഗരസഭ പരിധിയിലാണ്. കരാറുകാരെ കിട്ടാത്തതും സാമ്പത്തികപ്രശ്നങ്ങളുമാണ് വൈകാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരപ്രദേശങ്ങളിലെ പൊതുടാപ്പുകളുടെ കണക്കെടുക്കാൻ യോഗത്തിൽ തീരുമാനമായി. ബില്ല് കൂടുതലാണെന്ന മേയറുടെ പരാതിയെത്തുടർന്നാണ് കണക്കെടുപ്പ്. കുടിവെള്ളവിതരണം മുടങ്ങുന്ന ദിവസം ജനങ്ങൾക്ക് സന്ദേശം അയക്കുന്ന കാര്യം പരിഗണിക്കും. കോഴിക്കോട്ട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിൽ ആശയവിനിമയം നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കോവൂർ, മെഡിക്കൽ കോളജ് ഭാഗങ്ങളിൽ പൈപ്പ് പൊട്ടലും ചോർച്ചയും അടിയന്തരമായി പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. പള്ളിമലക്കുന്ന്, പാലക്കോട്ട് വയൽ തുടങ്ങി മിക്ക ഉയർന്ന മേഖലകളിലും ജപ്പാൻ പദ്ധതി വെള്ളം കിട്ടുന്നില്ലെന്ന് എ. പ്രദീപ്കുമാർ എം.എൽ.എ പരാതിപ്പെട്ടു. കുടിവെള്ള പ്രശ്നങ്ങൾക്ക് എം.എൽ.എ ഫണ്ട് കിട്ടുന്നത് പെെട്ടന്നാക്കണം. മേയര്‍ തോട്ടത്തില്‍ രവീ ന്ദ്രന്‍, എം.എൽ.എമാരായ എ. പ്രദീപ്കുമാര്‍, എം.കെ. മുനീര്‍, വി.കെ.സി. മമ്മദ്കോയ, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സന്തോഷ്, കോര്‍പറേഷന്‍ സ്ഥിരം സമിതി ചെയര്‍മാൻമാരായ എം.സി അനില്‍കുമാര്‍, എം.രാധാകൃഷ്ണന്‍, പി.സി രാജന്‍, കെ.വി. ബാബുരാജ്, അനിത രാജന്‍, കൗണ്‍സിലർമാരായ എം.പി. പദ്മനാഭന്‍, നമ്പിടി നാരായണന്‍, പി. കിഷന്‍ചന്ദ് എന്നിവര്‍ സംസാരിച്ചു. ................. kc9
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story