Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 3:36 PM IST Updated On
date_range 20 Jun 2017 3:36 PM ISTcbL101 സമൂഹ നോമ്പുതുറ നടത്തി
text_fieldsbookmark_border
സമൂഹ നോമ്പുതുറ നടത്തി കോയമ്പത്തൂർ: ജമാഅത്തെ ഇസ്ലാമി ഹിന്ദ് സിറ്റി ഹൽഖയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ സമൂഹ നോമ്പുതുറ നടത്തി. കരിമ്പുക്കട മസ്ജിദ് ഇഹ്സാനിൽ നടന്ന ഇഫ്താർ ചടങ്ങിൽ ഹിദായ വനിത ഇസ്ലാമിക് കോളജ് സെക്രട്ടറി പി.എസ്. ഉമർഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഇസ്ലാമിക് മെട്രിക്കുലേഷൻ സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് കെ.എ. സയ്യിദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ചെന്നൈ ന്യൂ കോളജിലെ പ്രഫ. ഫരീദ് അസ്ലം മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക മത സംഘടന പ്രതിനിധികളും പൗരപ്രമുഖരും സ്ത്രീകളും ഉൾപ്പെടെ 600ലധികം പേർ പെങ്കടുത്തു. ഫോേട്ടാ: cb100 കോയമ്പത്തൂരിൽ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച ഇഫ്താർ പരിപാടിയിൽ പെങ്കടുത്ത സാമൂഹിക -മത സംഘടന പ്രതിനിധികൾ കോയമ്പത്തൂരിൽ ഹരിതവത്കരണ പദ്ധതിക്ക് തുടക്കം കോയമ്പത്തൂർ: നഗരത്തിെൻറ നഷ്ടപ്പെട്ട ഹരിതഭംഗി വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ല ഭരണകൂടവും കോയമ്പത്തൂർ കോർപറേഷനും സംയുക്തമായി വൃക്ഷത്തൈ നടീൽ സംരംഭത്തിന് തുടക്കം കുറിച്ചു. ഇതിെൻറ ഭാഗമായി മൂവായിരത്തിലധികം തൈകൾ നട്ട് സംരക്ഷിക്കും. ശെൽവപുരം ഗ്രീൻപാർക്കിൽ നടന്ന ചടങ്ങിൽ ജില്ല കലക്ടർ ടി.എൻ. ഹരിഹരൻ മുഖ്യാതിഥിയായിരുന്നു. പുറവങ്കര വീരരാഘവൻ അധ്യക്ഷത വഹിച്ചു. കോർപറേഷൻ കമീഷണർ ഡോ. വിജയ് കാർത്തികേയൻ, പി. അൻപരശൻ തുടങ്ങിയവർ സംസാരിച്ചു. 15 ദിവസത്തിനകം ഹരിതവത്കരണ യജ്ഞം പൂർത്തിയാക്കും. തൈ സംരക്ഷണവും വളർത്തലും സ്വകാര്യ സ്ഥാപനങ്ങൾ ഏറ്റെടുക്കും. ഇൗ പദ്ധതിയുമായി വിവിധ സാമൂഹിക സംഘടനകളും സഹകരിക്കുന്നുണ്ട്. ഫോേട്ടാ: cb102 കോയമ്പത്തൂരിൽ നടപ്പാക്കുന്ന ഹരിതവത്കരണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ജില്ല കലക്ടർ ടി.എൻ. ഹരിഹരൻ, കോർപറേഷൻ കമീഷണർ ഡോ. വിജയ്കാർത്തികേയൻ തുടങ്ങിയവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story