Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 3:34 PM IST Updated On
date_range 20 Jun 2017 3:34 PM ISTചെമ്പ്രയില്‍ ജീവിതം വീണ്ടും തളിർക്കുന്നു
text_fieldsbookmark_border
lead..................................................... *എസ്‌റ്റേറ്റ് തുറക്കുന്നത് ഏഴര മാസങ്ങള്‍ക്കു ശേഷം മേപ്പാടി: ഏഴര മാസത്തിലധികമായി പൂട്ടിക്കിടന്ന ചെമ്പ്ര എസ്‌റ്റേറ്റ് തിങ്കളാഴ്‌ച വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചു. ഇതോടെ, പ്രതിസന്ധിയിലായിരുന്ന 317 തൊഴിലാളികളും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബാംഗങ്ങളും താല്‍ക്കാലികമായെങ്കിലും ആശ്വസിക്കുകയാണ്. 2016 ഒക്ടോബർ 27------നാണ് തികച്ചും അപ്രതീക്ഷിതമായി തോട്ടം ലോക്കൗട്ട് ചെയ്‌തത്. തുടർന്ന് നിരവധി സമരങ്ങളാണ് അരങ്ങേറിയത്. 15 ദിവസത്തിന് ശേഷം തൊഴിലാളികള്‍ സ്വന്തംനിലക്ക് കൊളുന്തെടുത്ത് പുറത്ത് വില്‍പന നടത്തിക്കൊണ്ടുള്ള സമരമാരംഭിച്ചു. അതിലൂടെ ലഭിച്ച ചെറിയ വരുമാനം കൊണ്ടാണവർ പിടിച്ചുനിന്നത്. പലവട്ടം അനുരഞ്‌ജന ചർച്ചകള്‍ നടന്നെങ്കിലും തോട്ടം തുറക്കാന്‍ മാനേജ്മെൻറ് തയാറായിരുന്നില്ല. ഒടുവില്‍ ജൂണ്‍ ഏഴിന് സംസ്ഥാന തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്‌ണന്‍, സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ചർച്ചയിലാണ് തോട്ടം തുറക്കാനുള്ള ഫോർമുല രൂപപ്പെട്ടത്. അതു പ്രകാരം ആഴ്‌ചയില്‍ നാലുദിവസം വീതം തൊഴിലാളികള്‍ക്ക് ജോലി ലഭിക്കും. ശമ്പള കുടിശ്ശിക, ബോണസ് എന്നിവയും ഉടനെ കൊടുത്തുതീർക്കും. കേസുകള്‍ പിന്‍വലിക്കാനും ധാരണയായിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. MONWDL13 പൂട്ടിക്കിടന്ന ചെമ്പ്ര എസ്‌റ്റേറ്റ് തിങ്കളാഴ്‌ച തുറന്നപ്പോള്‍ ജോലിക്കെത്തിയ തൊഴിലാളികള്‍ ജോലിയിൽ തിരിച്ചെടുത്തില്ല: പ്രീ ൈപ്രമറി അധ്യാപകർ സ്കൂളിനു മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങി മീനങ്ങാടി: ജോലിയിൽ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രീ ൈപ്രമറി അധ്യാപകർ സ്കൂളിന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. മീനങ്ങാടി ഗവ. എൽ.പി സ്കൂളിലെ പ്രീ ൈപ്രമറി അധ്യാപകരായിരുന്ന ഷേർളി, ആൻസിൻറ സെബാസ്റ്റ്യൻ, ഫസീല എന്നിവരാണ് തിങ്കളാഴ്ച രാവിലെ 10 മുതൽ സ്കൂൾ കവാടത്തിന് സമീപം സമരം തുടങ്ങിയത്. തിരിച്ചെടുക്കും വരെ സമരം തുടരുമെന്നാണ് ഈ മുൻ അധ്യാപകർ പറയുന്നത്. 2014 ജനുവരിയിലാണ് മൂന്നു പേരും ജോലിയിൽ പ്രവേശിച്ചത്. പ്രീ ൈപ്രമറിയിൽ ഓരോ വർഷവും ഇരുനൂേറാളം കുട്ടികൾ പഠിക്കുന്നുണ്ട്. ഈ മാസം ഒമ്പതിന് പ്രീ ൈപ്രമറി അധ്യാപകർക്കായി അഭിമുഖം നടത്തിയിരുന്നു. അധികമായി ഉണ്ടാകാൻ പോകുന്ന ഒഴിവിലേക്കാണ് പുതിയ അഭിമുഖം എന്നാണ് സ്കൂൾ അധികൃതർ പറഞ്ഞത്. എന്നാൽ, തിങ്കളാഴ്ച ജോലിക്കെത്തിയപ്പോഴാണ് പുതിയ ആളുകളെ നിയമിച്ചതായും തങ്ങൾക്ക് ജോലിയില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചതെന്ന് സമരം നടത്തുന്നവർ പറഞ്ഞു. അതേസമയം, പ്രീ ൈപ്രമറി അധ്യാപകരെ നിയമിക്കുന്നത് ഓരോ വർഷത്തേക്കാണെന്ന് മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻറ് ബീന വിജയൻ പറഞ്ഞു. മാർേച്ചാടെ അധ്യാപകരുടെ കാലാവധി കഴിയും. പിന്നീട് നിയമനം ലഭിക്കണമെങ്കിൽ അഭിമുഖത്തിൽ പങ്കെടുക്കണം. ഇപ്പോൾ സമരം നടത്തുന്നവർ കഴിഞ്ഞ ഒമ്പതിന് നടത്തിയ അഭിമുഖത്തിൽ പങ്കെടുത്തിട്ടില്ല. പഴയ അധ്യാപകർക്ക് അഭിമുഖത്തിൽ വെയ്റ്റേജ് മാർക്ക് ഉണ്ടായിരുന്നുവെന്നും ബീന വിജയൻ പറഞ്ഞു. MONWDL14 ജോലിയിൽ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ച് മീനങ്ങാടി ഗവ. സ്കൂൾ കവാടത്തിന് മുന്നിൽ പ്രീ ൈപ്രമറിയിലെ മുൻ അധ്യാപകർ കുത്തിയിരിപ്പ് സമരം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story