Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 3:31 PM IST Updated On
date_range 20 Jun 2017 3:31 PM ISTപനി: സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിങ് സെല്‍
text_fieldsbookmark_border
തിരുവനന്തപുരം: പകര്‍ച്ചപ്പനിയെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനും ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിനും പകര്‍ച്ചപ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി എല്ലാ ജില്ലകളിലും ചൊവ്വാഴ്ച മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിങ് സെല്ലുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള മോണിറ്ററിങ് സെല്ലുകള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ 'ദിശ'യുടെ നമ്പറായ 1056 (ടോള്‍ ഫ്രീ), 0471- 2552056 (േവാഡഫോണ്‍, എയര്‍ടെല്‍) വഴിയും ജില്ലകളില്‍ പ്രത്യേകമായി ലഭ്യമാക്കിയിട്ടുള്ള നമ്പറുകള്‍ വഴിയും പരാതികള്‍ അറിയിക്കാം. ലഭിച്ച പരാതികള്‍ ഓരോ പഞ്ചായത്തിലും പ്രത്യേകമായി ചുമതലപ്പെടുത്തിയ നോഡല്‍ ഓഫിസറെ അറിയിക്കും. സ്വീകരിച്ച നടപടികള്‍ ബന്ധപ്പെട്ട ജില്ല, സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. ഇവ ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ പ്രത്യേകമായി തയാറാക്കിയ സെല്ലില്‍ ഓരോ ദിവസവും രേഖപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ജില്ലകളിലെ മോണിറ്ററിങ് സെല്‍ നമ്പറുകള്‍ ചുവടെ: തിരുവനന്തപുരം- 0471 2321288, കൊല്ലം- 0474 2763763, പത്തനംതിട്ട- 0468 2325504, ആലപ്പുഴ- 0477 2270311, കോട്ടയം 0481 2304844, ഇടുക്കി- 0486 2232221, എറണാകുളം- 0484 2354737, തൃശൂര്‍- 0487 2325824, പാലക്കാട്- 0491 2504695, മലപ്പുറം- 0483 2730313, കോഴിക്കോട്- 0495 2374990, വയനാട്- 0493 5246849, കണ്ണൂര്‍- 0497 2709920, കാസര്‍കോട് 0467 2209466.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story