Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightku7 പുഴയോരത്ത്​...

ku7 പുഴയോരത്ത്​ മാലിന്യം തള്ളിയ സംഭവം: സൂപ്പർ മാർക്കറ്റ്​ ഉടമക്ക്​ പിഴ

text_fields
bookmark_border
മാവൂർ: നടക്കാവിലെ സൂപ്പർ മാർക്കറ്റിൽനിന്നുള്ള മാലിന്യം മാവൂർ ഗ്രാമ പഞ്ചായത്തിലെ തെങ്ങിലക്കടവിൽ പുഴയോരത്ത് തള്ളിയ സംഭവത്തിൽ സ്ഥാപനത്തിൽനിന്ന് 5000 രൂപ പിഴ ഇൗടാക്കി. കഴിഞ്ഞ ആഴ്ചയിലാണ് ചാക്കുകളിൽകെട്ടി മാലിന്യം തള്ളിയതായി കണ്ടെത്തിയത്. സൂപ്പർമാർക്കറ്റിൽനിന്ന് ഇവ നീക്കാൻ കരാറെടുത്തയാളാണ് തെങ്ങിലക്കടവ്-ചെറൂപ്പ ലിങ്ക് റോഡിൽ ഉണിക്കൂർതാഴത്ത് പുഴ തീരത്ത് പ്ലാസ്റ്റിക് മാലിന്യമടക്കം തള്ളിയത്. ഗ്രാമ പഞ്ചായത്തിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനുള്ള മാമ്പൂവ് പദ്ധതി പുരോഗമിക്കുന്ന സമയത്തെ മാലിന്യംതള്ളലിനെതിരെ ഗ്രാമ പഞ്ചായത്ത് ശക്തമായ നടപടിയെടുത്തിരുന്നു. പൊലീസ് കേസായപ്പോൾ മാലിന്യം പിറ്റേദിവസം രാത്രിയിൽതന്നെ എടുത്തുകൊണ്ടുപോയി കേസ് ഒതുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇൗ മാലിന്യം തൊട്ടടുത്ത് മറ്റൊരിടത്ത് കൊണ്ടിട്ട് കത്തിച്ചതായും പിന്നീട് കണ്ടെത്തി. ഇൗ സാഹചര്യത്തിലാണ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സ്ഥാപനത്തിന് പിഴ ചുമത്തിയത്. മാലിന്യത്തിൽനിന്ന് കിട്ടിയ ബില്ലുകളും മറ്റും ഉപയോഗിച്ചാണ് സ്ഥാപനത്തെ തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച സ്ഥാപന ഉടമ ഗ്രാമ പഞ്ചായത്തിലെത്തി പിഴ അടച്ചു. സ്ഥാപനത്തിനെതിരെ പൊലീസ് കേസും നിലവിലുണ്ട്. ഗ്രാമ പഞ്ചായത്ത് പാതാറുകളിൽ സ്ഥാപിച്ച പൂട്ട് മാറ്റി മണൽകടത്ത് വ്യാപകം പാതാർ കോൺക്രീറ്റ് കാൽ നാട്ടി അടച്ചുപൂട്ടാൻ ആലോചന മാവൂർ: ചാലിയാർതീരത്തെ പാതാറുകളിൽ ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച ചങ്ങലയുടെ പൂട്ട് തകർത്ത് മണൽ കടത്ത് വ്യാപകമെന്ന് കണ്ടെത്തി. തകർത്ത പൂട്ടിനുപകരം മണൽകടത്തുകാർ പുതിയ പൂട്ട് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പകൽനേരം ചങ്ങല പൂട്ടിയിടുകയും രാത്രിയിൽ ആവശ്യാനുസരണം തുറന്ന് മണൽ കടത്തുകയുമാണ് ചെയ്യുന്നത്. എളമരം കടവിൽ ചങ്ങലയിട്ടുപൂട്ടിയ പാതാറിൽ കഴിഞ്ഞ ദിവസം ലോറി കയറിയിറങ്ങിയ അടയാളം കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊള്ള വ്യക്തമായത്. ഗ്രാമ പഞ്ചായത്ത് അധികൃതർ സ്ഥാപിച്ച പൂട്ട് തകർത്ത് അതേ വലുപ്പത്തിലും പെെട്ടന്ന് തിരിച്ചറിയാനാകാത്തവിധത്തിലുമുള്ള പുതിയ പൂട്ട് മണൽ കടത്തുകാർ സ്ഥാപിച്ചതായാണ് കണ്ടെത്തിയത്. പകൽനേരത്ത് ചങ്ങല പൂട്ടിയ നിലയിൽ കാണുന്നതിനാൽ അധികൃതരുടെയും നാട്ടുകാരുടെയും ശ്രദ്ധ പെെട്ടന്ന് പതിയില്ലെന്നതാണ് യാഥാർഥ്യം. തിങ്കളാഴ്ച രാവിലെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പൂട്ട് മാറ്റിയത് കണ്ടെത്തിയത്. ഗ്രാമപഞ്ചായത്തിലെ മറ്റു കടവുകളിലും ഇതേ രീതിയിൽ പൂട്ട് മാറ്റിയതായും പരിശോധനയിൽ വ്യക്തമായി. മൂന്നു വർഷംമുമ്പ് മണൽവാരൽ നിരോധനം വന്നശേഷം പാതാറുകൾ ചങ്ങലയിട്ടുപൂട്ടി റൈറ്റർമാർ താക്കോൽ ഗ്രാമ പഞ്ചായത്തിെന ഏൽപിച്ചിരുന്നു. ഇവയിൽ ചില പൂട്ട് തകർക്കപ്പെട്ടതിനെതുടർന്ന് ഗ്രാമ പഞ്ചായത്ത് പുതിയ പൂട്ട് സ്ഥാപിച്ചിരുന്നു. ഇവ തകർത്താണ് മണൽ കടത്തിന് സൗകര്യമൊരുക്കാൻ പുതിയ പൂട്ട് സ്ഥാപിച്ചത്. ചങ്ങല നിരന്തരം തകർക്കുന്ന സാഹചര്യത്തിൽ പാതാറുകൾ അടച്ചുപൂട്ടാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്താൻ ആലോചനയുണ്ട്. കോൺക്രീറ്റ് കാലുകൾ നാട്ടി വാഹനം കയറ്റാൻ കഴിയാത്തവിധം പാതാറിലേക്കുള്ള വഴി അടച്ചുപൂട്ടാനാണ് ആേലാചിക്കുന്നത്. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച നടക്കുന്ന ഭരണസമിതി യോഗത്തിൽ തീരുമാനമെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story