Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightkc9 ജില്ല വനിത...

kc9 ജില്ല വനിത ഡിവിഷന്‍ ഫുട്ബാള്‍ ലീഗ്: ക്വാര്‍ട്‌സ് എഫ്.സി ചാമ്പ്യന്മാര്‍

text_fields
bookmark_border
കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രഥമ വനിത ഡിവിഷന്‍ ഫുട്ബാള്‍ ലീഗില്‍ ക്വാര്‍ട്‌സ് ഫുട്ബാള്‍ ക്ലബ് ചാമ്പ്യന്മാരായി. ക്വാര്‍ട്‌സ് ഫുട്ബാള്‍ അക്കാദമിക്കാണ് രണ്ടാം സ്ഥാനം. നാലു മത്സരങ്ങള്‍ കളിച്ചതില്‍ എല്ലാത്തിലും വിജയിച്ച് 12 പോയൻറുമായാണ് ക്വാര്‍ട്‌സ് എഫ്.സി ജേതാക്കളായത്. ക്വാര്‍ട്‌സ് എഫ്.എയും ഒാള്‍ ഡേ സ്‌പോര്‍ട്‌സ് അക്കാദമിയും ഏഴ്‌ പോയൻറു വീതം നേടി. തുല്യ പോയൻറ് നേടിയതിനെ തുടര്‍ന്ന് ഗോൾ ശരാശരിയില്‍ ക്വാര്‍ട്‌സ് എഫ്.എ രണ്ടാം സ്ഥാനക്കാരായി. മത്സരത്തിലെ മികച്ച കളിക്കാരിയായി ഒാള്‍ ഡേ സ്‌പോര്‍ട്‌സി​െൻറ അനാമികയെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച നടന്ന ആദ്യമത്സരത്തില്‍ ഒാള്‍ ഡേ സ്‌പോര്‍ട്‌സ് അക്കാദമിയും ക്വാര്‍ട്‌സ് ഫുട്ബാള്‍ അക്കാദമിയും രണ്ട് വീതം ഗോളുകളടിച്ച് സമനിലയില്‍ പിരിഞ്ഞു. രണ്ടാമത്തെ മത്സരത്തില്‍ ഭാരത് സ്‌പോര്‍ട്‌സ് അക്കാദമി എതിരില്ലാത്ത നാല് ഗോളുകൾക്ക് യുനൈറ്റഡ് സ്‌പോര്‍ട്‌സ് അക്കാദമിയെ പരാജയപ്പെടുത്തി. മൂന്നാമത്തെ മത്സരത്തില്‍ ക്വാര്‍ട്‌സ് ഫുട്ബാള്‍ ക്ലബ് എതിരില്ലാത്ത നാല്‌ ഗോളുകള്‍ക്ക് ഒാള്‍ ഡേ സ്‌പോര്‍ട്‌സ് അക്കാദമിയെ പരാജയപ്പെടുത്തി. നാലാമത്തെ മത്സരത്തില്‍ ക്വാര്‍ട്‌സ് എഫ്.സി നാല് ഗോളുകള്‍ക്ക് യുനൈറ്റഡ് സ്‌പോര്‍ട്‌സ് അക്കാദമിയെ പരാജയപ്പെടുത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ക്വാര്‍ട്‌സ് ഫുട്ബാള്‍ അക്കാദമി എതിരില്ലാത്ത ഒരു ഗോളിന് ഭാരത് സ്‌പോര്‍ട്ടിങ് അക്കാദമിയെ പരാജയപ്പെടുത്തി. വിജയികള്‍ക്ക് കെ.ഡി.എഫ്.എ സീനിയര്‍ വൈസ് പ്രസിഡൻറ് ഇ. കുട്ടിശങ്കരന്‍ ട്രോഫികള്‍ സമ്മാനിച്ചു. സെക്രട്ടറി പി. ഹരിദാസ്, കെ.എഫ്.എ മെംബര്‍ രാജീവ് മേനോൻ, ജോയൻറ് സെക്രട്ടറിമാരായ സി. കൃഷ്ണകുമാർ, കെ.പി. മമ്മദ്‌കോയ, എക്‌സിക്യൂട്ടിവ് അംഗങ്ങളായ സി. കബീര്‍ദാസ്, ടി. മോഹന്‍ദാസ്, മോഹന്‍ കൂരിയാല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story