Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 2:39 PM IST Updated On
date_range 18 Jun 2017 2:39 PM ISTസാക്ഷരത മിഷെൻറ പഠനകേന്ദ്രങ്ങളിൽ ഇന്നു മുതൽ വായനമൂല
text_fieldsbookmark_border
കൽപറ്റ: വായനദിന- വായനവാരാചരണത്തിെൻറ ഭാഗമായി ജില്ല സാക്ഷരത മിഷൻ ഞായറാഴ്ച പത്താംതരം, ഹയർ സെക്കൻഡറി, ഏഴാംതരം തുല്യതാ പഠനകേന്ദ്രങ്ങളിൽ വായനയുടെ പ്രസക്തി എന്ന വിഷയത്തിൽ ഉപന്യാസ മത്സരം നടത്തും. തുടർന്ന് പഠനകേന്ദ്രങ്ങളിൽ വായനമൂല സംഘടിപ്പിച്ച് അടുത്ത ഒരാഴ്ചക്കാലം വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കി വരേണ്ട പുസ്തകങ്ങൾ ലഭ്യമാക്കും. ജൂൺ 19ന് സാക്ഷരത മിഷെൻറ ജില്ലയിലെ മുഴുവൻ വിദ്യാകേന്ദ്രങ്ങളിലും വായനയുടെ പ്രസക്തിയെ കുറിച്ച് സെമിനാർ നടത്തും. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വായന പ്രചരിപ്പിക്കുന്നതിന് വിവിധ പരിപാടികൾ സംഘടിപ്പിക്കും. തുല്യത പഠിതാക്കൾക്ക് വായന ക്വിസ്, ജയിലിലെ പഠിതാക്കൾക്ക് വായന മത്സരം, ബ്ലോക്ക് ജില്ലതലത്തിൽ ഉപന്യാസ മത്സരം എന്നിവയും വിവിധ ഗ്രന്ഥങ്ങളുടെ പാരായണവും നടത്തും. പട്ടികവർഗ മേഖലയിൽ പ്രത്യേക പരിപാടികളും, കോളനികളിൽ സ്ഥിരം വായന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും സാക്ഷരത മിഷൻ ജില്ല കോ-ഓഡിനേറ്റർ സി.കെ. പ്രദീപ് കുമാർ അറിയിച്ചു. add യു.ഡി.എഫ് ജനപ്രതിനിധികളുടെ ഉപവാസം 22 ന് കൽപറ്റ: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി തടഞ്ഞുവെച്ച കേന്ദ്ര സർക്കാറിെൻറയും ആവശ്യമായ ഇടപെടൽ നടത്താത്ത സംസ്ഥാന സർക്കാറിെൻറയും നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ യു.ഡി.എഫ് ജനപ്രതിനിധികൾ ഉപവാസം സംഘടിപ്പിക്കും. ജൂൺ 22ന് രാവിലെ പത്തു മണി മുതൽ കലക്ടറേറ്റ് പടിക്കലാണ് ഉപവാസം സംഘടിപ്പിക്കുന്നത്. സ്കൂൾ തുറന്ന സമയമായതിനാലും പെരുന്നാൾ അടുത്തതിനാലും അടിയന്തരമായും വേതനം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഉപവാസം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ കൂടിയാലോചന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാറിെൻറ മൂന്നു വർഷത്തെ ഭരണം ലോകത്തിനുതന്നെ മാതൃക- എച്ച്. രാജ കൽപറ്റ: കേന്ദ്ര സർക്കാറിെൻറ മൂന്നു വർഷത്തെ ഭരണം ലോകത്തിനു തന്നെ മാതൃകയാണെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് ചെയർമാൻ എച്ച്. രാജ. പെേട്രാളിയം ആൻഡ് പ്രകൃതി വാതക മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ ഭാരത് പെേട്രാളിയം കോർപറേഷൻ ലിമിറ്റഡ് സംഘടിപ്പിച്ച സബ്കാ സാഥ് സബ് കോ വികാസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലം കൊണ്ട് എല്ലാവരും അസാധ്യമായി കരുതിയ സ്വച്ഛ് ഭാരത് വിജയത്തിലെത്തിച്ചു. സ്കൂളുകളിൽ ടോയ്ലറ്റുകൾ സ്ഥാപിച്ച് പെൺകുട്ടികളുടെ ദുരിതത്തിന് അറുതി വരുത്തി. ഇന്ത്യയിലെമ്പാടും കാർഷികവും വ്യാവസായികവുമായ ബാങ്ക് ലോണുകൾ എളുപ്പമാർഗത്തിലൂടെ ലഭ്യമാക്കി. കാർഷിക ലോണുകൾ നാലു ശതമാനം പലിശക്ക് ലഭ്യമാക്കി. രണ്ടായിരത്തി പത്തൊമ്പത് ആവുമ്പോഴേക്കും ടോയിലറ്റ് ഇല്ലാത്ത ഒരു വീടുപോലു രാജ്യത്ത് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരത് പെേട്രാളിയം കോർപറേഷൻ സംസ്ഥാന മേധാവി വെങ്കിട്ട രാമൻ അയ്യർ, ജില്ല നോഡൽ ഓഫിസർ അനന്തൻ ബി, മറ്റ് സീനിയർ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. സജി ശങ്കർ അധ്യക്ഷത വഹിച്ചു. കെ.പി. ശ്രീശൻ, വി.വി. രാജൻ എന്നിവർ പങ്കെടുത്തു. പി.ജി. ആനന്ദകുമാർ സ്വാഗതവും കെ. മോഹൻ ദാസ് നന്ദിയും പറഞ്ഞു. SATWDL22 ഭാരത് പെേട്രാളിയം കോർപറേഷൻ ലിമിറ്റഡ് സംഘടിപ്പിച്ച സബ്കാ സാഥ് സബ് കോ വികാസ് സമ്മേളനം റെയിൽവെ പാസഞ്ചേഴ്സ് അമിനിറ്റീസ് ചെയർമാൻ എച്ച്. രാജ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുന്നു NOTE( PHOTOS SATWDL9 and SATWD16 CANCELLED) (must news- WDL4 Sat 17-.6.17 ഫയലിലെ മാനന്തവാടി ഡേറ്റ് ലൈനിൽ അധ്യാപക കൂടികാഴ് വാർത്തകൾ ഇന്നുതന്നെ കൊടുക്കണം..)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story