Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറേഷൻ കാർഡ്​: അർഹരെ...

റേഷൻ കാർഡ്​: അർഹരെ ഒഴിവാക്കിയത്​ തിരുത്തണം ^സി.പി.എം

text_fields
bookmark_border
റേഷൻ കാർഡ്: അർഹരെ ഒഴിവാക്കിയത് തിരുത്തണം -സി.പി.എം കോഴിക്കോട്: പുതിയ റേഷൻ കാർഡിൽ അർഹരെ മുൻഗണന പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. ജില്ല ഭരണകൂടത്തി​െൻറയും സിവിൽ സപ്ലൈസ് വകുപ്പി​െൻറയും അടിയന്തര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാവണം. സംസ്ഥാന സർക്കാറി​െൻറ എതിർപ്പിനെ അവഗണിച്ച് ഭക്ഷ്യഭദ്രത നിയമം അടിച്ചേൽപിച്ച കേന്ദ്രസർക്കാർ നിലപാടാണ് പ്രതിസന്ധിക്ക് കാരണമായത്. ഭക്ഷ്യഭദ്രത നിയമത്തിലെ വ്യവസ്ഥകൾ ഭൂരിപക്ഷ കുടുംബങ്ങളുടെയും റേഷൻ ആനുകൂല്യത്തിൽനിന്ന് ഒഴിവാക്കുന്നതാണ്. കോൺഗ്രസ്-ബി.ജെ.പി സർക്കാറുകൾ അടിച്ചേൽപിച്ച നവലിബറൽ നയങ്ങളാണ് കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെ പ്രതിസന്ധിയിലാക്കിയതെന്ന് സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story