Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 3:09 PM IST Updated On
date_range 17 Jun 2017 3:09 PM ISTയാത്രയയപ്പ് നൽകി
text_fieldsbookmark_border
മാനന്തവാടി: സൈലൻറ് വാലി വന്യജീവി ഡിവിഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന നോർത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരിക്ക് ഡിവിഷനിലെ ജീവനക്കാരുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. പേര്യ റെയ്ഞ്ച് ഓഫിസർ ടി.സി. രാജൻ അധ്യക്ഷത വഹിച്ചു. പ്രബേഷൻ എ.സി.എഫ് എം.വി.ജി. കണ്ണൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. ബാലകൃഷ്ണൻ, വന്യമൃഗശല്യ പ്രതിരോധ ആക്ഷൻ കമ്മിറ്റി ചെയർമാൻ ടി.സി. ജോസഫ്, ടി. രവി, വി. ദേവി, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. എകദിന പരിശീലനം മാനന്തവാടി: താലൂക്ക് നിയമ സേവന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാരാലീഗൽ വളൻറിയർമാർക്കായി ബ്ലോക്ക് ട്രൈസം ഹാളിൽ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ജില്ല ജഡ്ജി ഡോ. വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. മുൻസിഫ് മജിസ്ട്രേറ്റ് പി. സുഷമ അധ്യക്ഷത വഹിച്ചു. ജെ.എസ്.പി ജി. ജയദേവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രീതാരാമൻ, ബാർ അസോസിയേഷൻ പ്രസിഡൻറ് ശ്രീകാന്ത് പട്ടയൻ, മാനന്തവാടി തഹസിൽദാർ എൻ.ഐ. ഷാജു, എ.പി.പി. ബാലകൃഷ്ണൻ, പി. നൗഷാദ് എന്നിവർ സംസാരിച്ചു. ക്ലാസുകൾക്ക് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം. വേണുഗോപാലൻ, അഡ്വ. എം.ആർ. മോഹനൻ എന്നിവർ നേതൃത്വം നൽകി. എടവക പഞ്ചായത്ത് ആരോഗ്യ കേരളം പുരസ്കാരം ഏറ്റുവാങ്ങി മാനന്തവാടി: ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായി എടവക ഗ്രാമപഞ്ചായത്തിന് ആരോഗ്യകേരളം പുരസ്കാരം ലഭിച്ചു. പകർച്ചവ്യാധികൾ തടയുന്നതിന് ഏറെ മുൻതൂക്കം നൽകുകയും സമയബന്ധിതമായി ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്തതിനാലാണ് ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തായി സർക്കാർ എടവകയെ തിരഞ്ഞെടുത്തത്. അഞ്ചു ലക്ഷം രൂപ കാഷ് അവാർഡും ഫലകവും അടങ്ങുന്നതാണ് അവാർഡ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചർ എന്നിവരിൽനിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ, വൈസ് പ്രസിഡൻറ് നജ്മുദ്ദീൻ മൂടമ്പത്ത്, ഗ്രാമപഞ്ചായത്ത് അംഗം ഷൈനി ജോർജ്, സെക്രട്ടറി എം.ആർ. പ്രഭാകരൻ, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. ബി. അഭിലാഷ്, ഹെൽത്ത് ഇൻസ്പെക്ടർ എൻ.കെ. രാജീവൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ, ആശ പ്രവർത്തകർ സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർക്ക് ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ പരിശീലനം നൽകുകയും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തുകയും ചെയ്തിരുന്നു. പഞ്ചായത്തിനു കീഴിലെ പ്രധാന ടൗണുകളിൽ വ്യാപാരികളുടെ സഹകരണത്തോടെ ശുചിത്വ ഹർത്താൽ നടത്തുകയും മുഴുവൻ മാലിന്യങ്ങളും നീക്കംചെയ്യുകയും ചെയ്താണ് ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തുടങ്ങിയത്. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സന്ദർശനം നടത്തി ബോധവത്കരണം നടത്തുകയും കൊതുകിെൻറ ഉറവിട നശീകരണം നടത്തുകയും കുടിവെള്ള ശുചീകരണത്തിന് മുൻതൂക്കം നൽകുകയും ചെയ്തു. എടവക പബ്ലിക് ഹെൽത്ത് സെൻററിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പാലിയേറ്റിവ് യൂനിറ്റ് കൃത്യമായി പ്രവർത്തിക്കുകയും സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും എല്ലാ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേഷൻ ചെയ്യുകയും ചെയ്തു. എല്ലാ ഭക്ഷണ വിതരണശാലകളും പരിശോധന നടത്തുകയും നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. FRIWDL2 ആരോഗ്യകേരളം പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചർ എന്നിവരിൽനിന്നും എടവക ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഏറ്റുവാങ്ങുന്നു ഡബ്ല്യു.എം.ഒ റമദാൻ കാമ്പയിൻ ദുആ സംഗമം നാളെ മുട്ടിൽ: വയനാട് മുസ്ലിം യതീംഖാന റമദാൻ കാമ്പയിനിെൻറ ഭാഗമായി നടത്തുന്ന ദുആ സംഗമവും ഇഫ്താർ വിരുന്നും ഞായറാഴ്ച നടക്കും. വൈകുന്നേരം നാലിന് യതീംഖാന കാമ്പസിൽ നടക്കുന്ന ദുആ സംഗമത്തിന് പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ നേതൃത്വം നൽകും. സമസ്ത വയനാട് ജില്ല പ്രസിഡൻറ് കെ.ടി. ഹംസ മുസ്ലിയാർ, സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ എം.എം. ഇമ്പിച്ചികോയ മുസ്ലിയാർ തുടങ്ങിയവർ സംബന്ധിക്കും. യതീംഖാനയുടെ ദൈനംദിന പ്രവർത്തനങ്ങളും വികസന സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്നതിനുവേണ്ടി മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊതു സമൂഹത്തിൽനിന്നു റമദാൻ കാലയളവിൽ ശേഖരിച്ച സഹായധനം സ്വീകരിക്കുന്നതിന് ലക്ഷ്യംവെച്ചുകൂടി യാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10 മുതൽ സഹായധനം സ്വീകരികുന്നതിന് ഡബ്ല്യു.എം.ഒയിൽ പ്രത്യേക കൗണ്ടർ പ്രവർത്തിക്കും. ദുആ മജ്ലിസിൽ സംബന്ധിക്കുന്നതിനും ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നതിനും വേണ്ടി മുഴുവൻ മഹല്ല് ഭാരവാഹികളും മഹല്ല് ഖതീബുമാരും ഒയാസിസ് പ്രവർത്തകരും വിദേശ വെൽെഫയർ കമ്മിറ്റി അംഗങ്ങളും പഞ്ചായത്ത് വെൽെഫയർ കമ്മിറ്റി പ്രവർത്തകരും പൂർവ വിദ്യാർഥികളും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ജമാൽ എന്നിവർ അറിയിച്ചു. ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറും റാലിയും സുൽത്താൻ ബത്തേരി: ഇന്ത്യൻ ഡെൻറൽ അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ബത്തേരി മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഡിപ്പാർട്െമൻറിെൻറ സഹകരണത്തോടെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ലഹരിവിരുദ്ധ സന്ദേശറാലിയും നടത്തി. സെമിനാറിൽ ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ ജില്ല പ്രസിഡൻറ് ഡോ. ജോർജ് അബ്രഹാം അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് എക്സൈസ് ഒാഫിസർ ഷാജി തൂമ്പാനം നേതൃത്വം നൽകി. സെൻറ് മേരീസ് കോളജ് പ്രിൻസിപ്പൽ ഡോ. ഷേബ എം. ജോസഫ്, എക്സൈസ് ഇൻസ്പെക്ടർ എം. സുരേന്ദ്രൻ, ഡോ. പി.ബി. സനോജ്, ഡോ. തോമസ് മാത്യു മോടിശേരി, ഡോ. രാജേഷ് ടി. ജോസ്, ഡോ. പി.സി. സജിത്ത്, ഡോ. നൗഷാദ് പള്ളിയാൽ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. FRIWDL3 ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story