Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 3:09 PM IST Updated On
date_range 17 Jun 2017 3:09 PM ISTഅധ്യാപക നിയമനം
text_fieldsbookmark_border
കൽപറ്റ: വാരാമ്പറ്റ ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള ഇംഗ്ലീഷ് അധ്യാപക താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 19ന് രാവിലെ 11ന് സ്കൂൾ ഒാഫിസിൽ നടക്കും. തലപ്പുഴ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള സംസ്കൃതം പാർട്ട് ടൈം അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 21ന് രാവിലെ 11ന് സ്കൂൾ ഒാഫിസിൽ നടക്കും. മരക്കമ്പുകൾ മുറിച്ചുമാറ്റാനെന്ന് പേര്, വൈദ്യുതി മുടക്കം മാത്രം പതിവ് റിപ്പൺ: വൈദ്യുതി ലൈനിനു സമീപത്തെ മരക്കമ്പുകള്‍ വെട്ടാനെന്നും ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നു എന്നുള്ള കാരണവും ചൂണ്ടിക്കാട്ടി വൈദ്യുതി വകുപ്പ് സ്ഥിരമായി വൈദ്യുതി ഓഫാക്കുന്നുണ്ടെങ്കിലും മരക്കൊമ്പുകള്‍ മുറിക്കല്‍ നടക്കുന്നില്ലെന്ന് ആക്ഷേപം. ലൈനുകള്‍ക്ക് മീതെയും ചുവട്ടിലും മരക്കൊമ്പുകള്‍ വളർന്നുനില്‍ക്കുന്ന കാഴ്‌ചയാണ് എവിടെയും. പല ദിവസങ്ങളിലും മരക്കൊമ്പുകള്‍ മുറിച്ചുനീക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ വൈദ്യുതി ഉണ്ടായിരിക്കുന്നതെല്ലന്നു കാണിച്ച് ഉപഭോക്താക്കള്‍ക്ക് അധികൃതരുടെ എസ്.എം.എസ് മെസേജുകള്‍ ലഭിക്കാറുള്ളതായി പറയപ്പെടുന്നു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലും വൈദ്യുതി ഉണ്ടായിരിക്കുന്നതല്ലെന്ന അറിയിപ്പും പതിവാണ്. സന്ദേശം അയക്കുന്നുവെന്നല്ലാതെ കമ്പുകള്‍ വെട്ടുന്ന പ്രവൃത്തി നടക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വൈദ്യുതി ലൈനുകള്‍ക്ക് താഴെ മരങ്ങള്‍ നടാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, ഇതും അധികൃതർ ശ്രദ്ധിക്കാറില്ലെന്നും ആക്ഷേപമുണ്ട്. കൊമ്പുകള്‍ മുറിക്കുന്നതിനിടയില്‍ ലൈന്‍ പൊട്ടാനിടയായാല്‍ നഷ്‌ടം തങ്ങളുടെ ശമ്പളത്തില്‍നിന്ന് ഈടാക്കുമെന്ന കാരണം പറഞ്ഞ് മരക്കൊമ്പുകള്‍ വെട്ടുകയെന്ന ഉത്തരവാദിത്വത്തില്‍നിന്ന് ജീവനക്കാർ ഒഴിഞ്ഞുമാറുന്നതായും ആക്ഷേപമുണ്ട്. എന്നാല്‍, ഇക്കാരണം ചൂണ്ടിക്കാട്ടി ഫോണിൽ സന്ദേശം അയക്കുന്നതിനും വൈദ്യുതി വിച്ഛേദിക്കുന്നതിനും കുറവിെല്ലന്നാണ് പരാതി. FRIWDL1 റിപ്പണ്‍ 52 ജങ്‌ഷനില്‍ വൈദ്യുതി ലൈനുകളില്‍ മുട്ടിയെന്നോണം വളർന്നുനില്‍ക്കുന്ന മരക്കൊമ്പുകള്‍ കർഷകരെ അടിച്ചമർത്തുന്നതിനെതിരെ യോജിച്ച പോരാട്ടം ആവശ്യം മാനന്തവാടി: കടങ്ങൾ റദ്ദു ചെയ്യുന്നതിനും കാർഷിക വിളകൾക്ക് മതിയായ വില ഉറപ്പുവരുത്തുന്നതിനും വേണ്ടിയുള്ള മധ്യപ്രദേശിലെ കർഷകരുടെ സമരത്തിനുനേരെ ബി.ജെ.പി. സർക്കാർ പൊലീസിനെ കയറൂരിവിട്ട് നടത്തിയ വെടിവെപ്പ് കർഷക ജനതക്കുനേരെയുണ്ടായിരിക്കുന്ന യുദ്ധ പ്രഖ്യാപനമാണെന്ന് പോരാട്ടം സംസ്ഥാന ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു. കാർഷിക പ്രതിസന്ധിയും വിലത്തകർച്ചയുംമൂലം കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് മൂന്നു ലക്ഷം കർഷകരാണ് ആത്മഹത്യ ചെയ്തത്. കേന്ദ്രസർക്കാർ തന്നെ പുറത്തുവിട്ട ആ കണക്ക് ഞെട്ടിക്കുന്നതാണ്. ഇറക്കുമതി കരാറുകൾ കാർഷിക മേഖലയുടെ നട്ടെല്ല് തകർക്കുകയാണ്. കർഷകരെ അടിച്ചമർത്തുന്ന ഭരണകൂട നടപടികൾക്കെതിരെ യോജിച്ച പോരാട്ടത്തിന് ജനാധിപത്യ വിശ്വാസികൾ മുന്നോട്ടുവരണമെന്നും ചെയർപേഴ്സൻ എം.എൻ. രാവുണ്ണി പ്രസ്താവനയിൽ പറഞ്ഞു. അവാര്‍ഡ് ദാനവും പ്രതിഭാ സംഗമവും തലപ്പുഴ: തലപ്പുഴ ഗവ ഹയര്‍സെക്കൻഡറി സ്കൂളില്‍ നിന്നു എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കും വിവിധ മത്സര പരീക്ഷകളില്‍ മികവു തെളിയിച്ച പ്രതിഭകള്‍ക്കുമുള്ള അവാര്‍ഡ് ദാന സംഗമം തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനീഷ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ഡിവിഷന്‍ മെംബര്‍ പി. പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തലപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.എല്‍. ജോസ്, വാര്‍ഡ് മെംബര്‍ സി. പ്രസാദ്, ഹെഡ്മാസ്റ്റര്‍ പി.എ. സ്റ്റാനി, കെ.ജെ. ബിനു, സരിത ജോസഫ്, പി.ടി.എ പ്രസിഡൻറ് പി. ഷാജി എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് പഞ്ചായത്ത് പ്രസിഡൻറ് അനീഷ സുരേന്ദ്രനും എന്‍.എം.എം.എസ് സ്കോളര്‍ഷിപ് നേടിയവര്‍ക്കുള്ള അവാര്‍ഡ് ഹെഡ്മാസ്റ്റര്‍ പി.എ. സ്റ്റാനിയും നൽകി. രേവതി കെ. മനോജ്, അബിന്‍രവി, വി.എസ്. അര്‍ജുന്‍, അമല്‍ജിത്ത് വിജയന്‍, മുഹമ്മദ് ഫൈസല്‍, കെ.വി. അഭിനവ്, ഷാര്‍ധിന്‍ ശക്കിയേല്‍, അപര്‍ണ മനോജ്, കെ.എസ്. വൈഷ്ണവി, എമില്‍ പി. ബെന്നി, അമല ദാസ്, കെ.എസ്. ഗോപിക, സി. ചന്ദന എന്നിവര്‍ സംസാരിച്ചു. FRIWDL4 എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് വിതരണം തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനീഷ സുരേന്ദ്രന്‍ നിർവഹിക്കുന്നു റാങ്ക് ഹോൾഡേഴ്സ് യോഗം മാനന്തവാടി: പി.എസ്.സി വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ യോഗം ജൂൺ 18ന് ഉച്ചക്ക് രണ്ടിന് പനമരം വിജയ അക്കാദമിയിൽ നടക്കും. സർക്കാർ വൃദ്ധമന്ദിരത്തിൽ ഇഫ്താർ വിരുന്നൊരുക്കി ജെ.സി.ഐ കൽപറ്റ: കണിയാമ്പറ്റ സർക്കാർ വൃദ്ധസദനത്തിൽ ജെ.സി.ഐ കൽപറ്റ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രേദ്ധയമായി. മക്കളും പേരമക്കളും ഉണ്ടായിട്ടും അവരോടൊത്ത് സന്തോഷത്തോടെ ജീവിക്കാൻ കഴിയാത്ത അമ്പതോളം രക്ഷിതാക്കൾക്കൊപ്പം നടത്തിയ ഇഫ്താർ സംഗമം സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡൻറ് അനൂപ് കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ജെ.സി.ഐ നൽകുന്ന സഹായ സാമഗ്രികളുടെ ആദ്യ സംഭാവന ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി നൽകി. ജില്ല പൊലീസ് മേധാവി രാജ്പാൽ മീണ മുഖ്യാതിഥിയായിരുന്നു. പനമരം ബ്ലോക്ക് പ്രസിഡൻറ് ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം പി. ഇസ്മയിൽ ഇഫ്താർ സന്ദേശം നൽകി. കുഞ്ഞായിശ, പൗലോസ് കറുമ്പേമഠം, ജില്ല മാസ് മീഡിയ ഓഫിസർ കെ.പി. സാദിഖ് അലി, കമ്പളക്കാട് സബ് ഇൻസ്പെക്ടർ മുഹമ്മദ്, ഡോ. ഷാനവാസ് പള്ളിയാൽ, ഷെമീർ പാറമ്മൽ, സുരേഷ് സൂര്യ, വി.എം. അബൂബക്കർ, ജയൻ കോണിക്ക എന്നിവർ സംസാരിച്ചു. അബ്രഹാം ഇ.വി. സ്വാഗതവും കൃഷ്ണരാജ് ടി. നന്ദിയും പറഞ്ഞു. FRIWDL5 ജെ.സി.ഐ കൽപറ്റ കണിയാമ്പറ്റ സർക്കാർ വൃദ്ധസദനത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story