Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 3:07 PM IST Updated On
date_range 17 Jun 2017 3:07 PM ISTആദിവാസി ഭൂമി വില്‍പന; തഹസിൽദാരുടെ റിപോർട്ടും അവഗണിച്ചു
text_fieldsbookmark_border
p3 LEAD ആദിവാസി ഭൂമി വില്‍പന; തഹസിൽദാരുടെ റിപ്പോർട്ടും അവഗണിച്ചു റിസോര്‍ട്ട് മാഫിയകളുടെ കടന്നുകയറ്റത്തിനും ഭൂമി തരംമാറ്റത്തിനും ഇടയാക്കുമെന്ന മുന്നറിയിപ്പ് തള്ളി അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തം മാനന്തവാടി: തുച്ഛമായ വിലക്ക് ആദിവാസി ഭൂമി വില്‍പന നടത്താന്‍ ജില്ല കലക്ടർ അനുമതി നല്‍കിയത് തഹസില്‍ദാരുടെ റിപ്പോര്‍ട്ടും അവഗണിച്ചെന്ന് രേഖ. വിൽപനയെ ടി.ഡി.ഒ എതിർത്തിരുന്നതായി രേഖകളിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ബാഹ്യസമ്മർദ്ദംമൂലം അനുമതി നൽകാൻ കലക്ടർ നിർബന്ധിതനായത്. പതിച്ചുകിട്ടിയ ഭൂമി വിൽക്കാനായി ആദിവാസികള്‍ ചൂണ്ടിക്കാണിച്ച കാരണങ്ങള്‍ സത്യമല്ലെന്നും ഭൂമിക്ക് സൂചിപ്പിച്ചതിനെക്കാൾ കൂടുതല്‍ വില ലഭിക്കുമെന്നും തഹസില്‍ദാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള ഇത്തരം ഭൂമികള്‍ കൈമറിയുന്നത് റിസോര്‍ട്ട് മാഫിയകളുടെ കടന്നുകയറ്റത്തിനും ഭൂമി തരം മാറ്റത്തിനും ഇടയാക്കുമെന്നും തഹസിൽദാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതെല്ലാം തള്ളിയാണ് അന്നത്തെ ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി ഭൂമി വില്‍ക്കാൻ അനുമതി നല്‍കിയത്. വെള്ളമുണ്ട ബാണാസുര മലയുടെ താഴ്ഭാഗത്തായി മംഗലശ്ശേരി നെല്ലിച്ചാല്‍കുന്നിലെ ആദിവാസിയുടെ കൈവശമുണ്ടായിരുന്ന ടൂറിസപ്രാധാന്യമുള്ള ഒരു ഏക്കർ 40 സെൻറ് സ്ഥലമാണ് സെൻറിന് 6000 രൂപ തോതിൽ വില്‍പന നടത്താൻ അനുമതി നൽകിയത്. 2015 ജൂണിലായിരുന്നു റീസര്‍വെ 583ൽപെട്ട ഭൂമി വില്‍പന നടത്താൻ അനുമതി ചോദിച്ച് ഭൂവുടമകളായ കാടർ വിഭാഗത്തിൽപെട്ട അമ്മു, ജാനു, പാറു എന്നീ സ്ത്രീകൾ ചേര്‍ന്ന് ജില്ല കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. 2007ല്‍ പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ വീട് പുതുക്കിപ്പണിയാനും സഹോദരിയുടെ രോഗചികിത്സക്കും കടങ്ങള്‍ തീര്‍ക്കാനുമാണ് ഭൂമി വിൽക്കാൻ അനുമതി തേടിയത്. എന്നാല്‍, ഭൂപതിവ് ചട്ടപ്രകാരം സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയാണിതെന്നും ഭൂമിയില്‍നിന്നു റിസര്‍വ് ചെയ്യപ്പെട്ട ഏതാനും മരങ്ങള്‍ കാണാനില്ലെന്നും കാണിച്ച് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ വില്‍പനക്കുള്ള അനുമതി അന്നത്തെ കലക്ടര്‍ കേശവേന്ദ്ര കുമാർ നിഷേധിക്കുകയായിരുന്നു. പിന്നീട് നഷ്ടപ്പെട്ട മരങ്ങള്‍ താലൂക്ക് സര്‍വെയറുടെ സഹായത്തോടെ അതിരുകള്‍ കണ്ടെത്തി തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട് നല്‍കിയതോടെ ഭൂമാഫിയയുടെ ചരടുവലിയിൽ വീണ്ടും അപേക്ഷ പരിഗണനയിലെത്തി. ഇത് പ്രകാരം ജില്ല കലക്ടര്‍ തഹസില്‍ദാരോടും ട്രൈബല്‍ വകുപ്പ് ഓഫിസറോടും വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മാനന്തവാടി തഹസില്‍ദാര്‍ 2017 ജനുവരി 24ന് നല്‍കിയ റിപ്പോര്‍ട്ടില്‍ മുൻ റിപ്പോർട്ട് ആവർത്തിക്കുകയും ചികിത്സ സംബന്ധിച്ച രേഖകളൊന്നും കണ്ടെത്താനുമായിട്ടില്ലെന്നു കൂട്ടി ചേർക്കുകയും ചെയ്തു. ആദിവാസികള്‍ക്ക് വീട് നിര്‍മാണത്തിനും ചികിത്സക്കും സര്‍ക്കാര്‍ ഫണ്ട് ലഭ്യമാണെന്നിരിക്കെ ഭൂമിയുടെ തരംമാറ്റത്തിന് ഇടയാകാന്‍ സാധ്യതയുള്ള വിധത്തില്‍ ഭൂമി വില്‍പന നടത്താൻ അനുമതി നല്‍കേണ്ടതില്ലെന്നും സൂചനകളുമുണ്ടായിരുന്നു. ഭൂമിയുടെ കൈമാറ്റവില സംബന്ധിച്ച് പുനഃപരിശോധന നടത്തണമെന്നും തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യമുണ്ട്. ഈ റിപ്പോര്‍ട്ടും ഭൂമി ഇക്കോ ടൂറിസം മേഖലയിലുള്‍പ്പെട്ടതാണെന്ന ട്രൈബല്‍ വകുപ്പ് ഓഫിസറുടെ റിപ്പോര്‍ട്ടും പരിഗണിച്ച കലക്ടര്‍ ഭൂമി വില്‍ക്കാനുള്ള അപേക്ഷ 2017 മാര്‍ച്ച് എട്ടിന് തള്ളുകയാണുണ്ടായത്. എന്നാല്‍, പിന്നീട് അപേക്ഷകര്‍ വീണ്ടും നല്‍കിയ സങ്കടഹരജി പരിഗണിച്ച് കൂടുതല്‍ അന്വേഷണം നടത്താതെയാണ് ഏപ്രില്‍ മൂന്നിന് ഭൂമി തൃശ്ശൂര്‍ സ്വദേശിക്ക് വിൽക്കാന്‍ ജില്ല കലക്ടര്‍ അനുമതി നല്‍കിയത്. റിസോര്‍ട്ട് നിര്‍മിക്കരുതെന്ന വ്യവസ്ഥ മാത്രമാണ് ഇതില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഏക്കറിന് 15 ലക്ഷം രൂപ വരെ വില ലഭിക്കുമായിരുന്ന ഭൂമിയാണ് ആറ് ലക്ഷം രൂപ വിലക്ക് വില്‍ക്കാന്‍ ജില്ല കലക്ടര്‍ അനുമതി നല്‍കിയത്. ഭരണ നേതൃത്വത്തിൽനിന്നുള്ള ഉന്നത സമ്മർദമാണ് ഇതിന് കാരണമെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. FRIWDL10slug ഐക്യത്തോടെ പ്രവര്‍ത്തിക്കണം പൊങ്ങിനി: ഹിന്ദുക്കള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് വെളിച്ചപ്പാട് ചാരിറ്റബിള്‍ സൊസൈറ്റി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഒ.ടി. ബാലന്‍ ഉദ്ഘാടനം ചെയ്തു. പി. ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഗംഗാധരന്‍, ഇ.കെ. ഉണ്ണികൃഷ്ണന്‍, വിജയകുമാരി, ശാന്ത തൊടുവെട്ടി, ടി.എസ്. സീന, ഒ.പി. വാസുദേവന്‍, ടി.എം. സജിത, ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബ ജീവിത ക്ലാസ് ഇന്ന് സുല്‍ത്താന്‍ ബത്തേരി: ഇന്ത്യ ബ്രിഡ്ജ് ടു ലൈഫ് വയനാട് ചാപ്റ്റര്‍ കുടുംബജീവിത ക്ലാസ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് നാലു വരെ ബത്തേരി സെൻറ് മേരീസ് സുനോറോ പള്ളിയിലാണ് ക്ലാസ്. പെണ്‍കുട്ടിക്ക് മര്‍ദനം: പിതാവിനെതിരെ കേസെടുത്തു സുല്‍ത്താന്‍ ബത്തേരി: പെണ്‍കുട്ടിയെ മര്‍ദിച്ച് അവശയാക്കിയതുമായി ബന്ധപ്പെട്ട് പിതാവിനെതിരെ കേസെടുത്തു. വ്യാഴാഴ്ച ഉച്ചക്ക് ബീനാച്ചിയിലെ വീട്ടിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്. കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് പറഞ്ഞു. കൈയില്‍ ബ്ലേഡ്കൊണ്ട് വരച്ച പാടുണ്ടായിരുന്നു. നിരവധി ഗുളികകളും കഴിച്ചിട്ടുണ്ട്. കുട്ടി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍നിന്നു നല്‍കിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിദ്യാഭ്യാസ ഉപഡയറക്ടറെ നിയമിക്കണം -കെ.എസ്.ടി.യു കൽപറ്റ: കുത്തഴിഞ്ഞ വിദ്യാഭ്യാസ രംഗം നേരെയാക്കുന്നതിന് ജില്ല വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറെ അടിയന്തരമായി നിയമിക്കണമെന്നും ഹയർ സെക്കൻഡറി അധ്യാപകർക്ക് തസ്തിക നിർണയവും നിയമനാംഗീകാരവും നൽകണമെന്നും കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) ആവശ്യപ്പെട്ടു. അധ്യയനവർഷം തുടങ്ങി ഒരു മാസമായിട്ടും ഉപ ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കീഴ്വഴക്കമനുസരിച്ച് ഡി.ഡി.ഇയുടെ ചുമതല ജില്ല വിദ്യാഭ്യാസ ഓഫിസർക്കാണ് നൽകുക. എന്നാൽ, ഇവിടെ അക്കൗണ്ട് ഓഫിസർക്കാണ് ചുമതല നൽകിയിരിക്കുന്നത്. ഡി.ഡി.ഇ നിയമനം നീട്ടിക്കൊണ്ടുപോകുന്നത് കാരണം പി.എഫ് തുക പിൻവലിക്കാനാവുന്നില്ല. അധ്യാപക നിയമനവും സ്ഥലം മാറ്റവും നടക്കുന്നില്ല. കെ.എസ്.ടി.യു ജില്ലതല മെംബർഷിപ് വിതരണോദ്ഘാടനം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ടി. മുഹമ്മദ് നായ്ക്കട്ടി എ.എൽ.പി സ്കൂൾ അധ്യാപിക എം.യു. സൽമക്ക് നൽകി നിർവഹിച്ചു. പ്രസിഡൻറ് പി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബത്തേരി ഉപജില്ല പ്രസിഡൻറ് എം.പി. മുസ്തഫ, എൻ.കെ. അസൈൻ, ഇ.ടി. റിഷാദ്, സി.എം. ലീല, പ്രിയ ജോസ്, കെ.പി. വൽസ, സി.കെ. ജാഫർ, പി.എം. ജൗഹർ, എം.എം. സലീനാമ്മ, പി.കെ. ഹാരിസ്, എൻ.ജെ. സലീന, ടി.കെ. സാദിഖ് എന്നിവർ സംസാരിച്ചു. FRIWDL7 കെ.എസ്.ടി.യു ജില്ലതല മെംബർഷിപ് വിതരണോദ്ഘാടനം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ടി. മുഹമ്മദ് നായ്ക്കട്ടി എ.എൽ.പി സ്കൂൾ അധ്യാപിക എം.യു. സൽമക്ക് നൽകി നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story