Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരാതികള്‍ക്കു വിട:...

പരാതികള്‍ക്കു വിട: മേപ്പാടി ബസ്​സ്‌റ്റാൻഡ് ഇന്ന്‌ തുറന്നുകൊടുക്കും

text_fields
bookmark_border
മേപ്പാടി: നവീകരണ പ്രവൃത്തിയോടനുബന്ധിച്ച്‌ രണ്ടു മാസത്തിലധികമായി അടച്ചിട്ടിരുന്ന മേപ്പാടി പഞ്ചായത്ത്‌ ബസ്സ്‌റ്റാൻഡ് ശനിയാഴ്ച രാവിലെ ഒമ്പതിന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. അധികൃതർ പ്രഖ്യാപിച്ചിരുന്നതുപോലെ രണ്ടാഴ്‌ചക്കുള്ളില്‍ പ്രവൃത്തി പൂർത്തീകരിക്കാന്‍ കഴിയാതെ വന്നതിനെത്തുടർന്ന്‌ സ്‌റ്റാൻഡിലെ വ്യാപാരികളില്‍നിന്ന്‌ വലിയ പരാതികള്‍ ഉയർന്നിരുന്നു. രണ്ടു മാസത്തിലധികം കാലം വ്യാപാരം നടത്താന്‍ അവർക്ക്‌ കഴിഞ്ഞിരുന്നില്ല. കവാടങ്ങള്‍ കോണ്‍ക്രീറ്റ്‌ ചെയ്‌തും സ്‌റ്റാൻഡി​െൻറ ഉൾഭാഗം ഇൻറർലോക് ചെയ്തുമുള്ള പ്രവൃത്തികളാണ്‌ നടത്തിയത്‌. 24 ലക്ഷം രൂപയാണ്‌ ഇതിന്‌ വകയിരുത്തിയത്‌. സ്‌റ്റാൻഡിനുള്ളിലെ ഡ്രെയ്നേജ്‌ സ്ലാബുകള്‍ മാറ്റിയിടേണ്ട ജോലി ഇപ്പോഴും പൂർത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ബസുകള്‍ സ്‌റ്റാൻഡിലിറക്കാന്‍ കഴിയാതിരുന്നതിനാല്‍ ജനങ്ങള്‍ക്കും ബസ് ജീവനക്കാർക്കും അടച്ചിടല്‍ ബുദ്ധിമുട്ട് സൃഷ്‌ടിച്ചിരുന്നു. FRIWDL14 നവീകരണ പ്രവൃത്തിക്കുശേഷം ശനിയാഴ്ച തുറന്നുകൊടുക്കുന്ന മേപ്പാടി പഞ്ചായത്ത്‌ ബസ്‌റ്റാൻഡ് ലേലം കൽപറ്റ: എം.എ.സി.ടി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തിചെയ്ത 2010 മോഡൽ ബജാജ് ഡിസ്കവർ മോട്ടോർ സൈക്കിൾ ജൂലൈ അഞ്ചിന് രാവിലെ 11ന് മാനന്തവാടി താലൂക്ക് ഓഫിസിൽ ലേലംചെയ്യും. സ്യൂട്ട് കോൺഫറൻസ് കൽപറ്റ: ജൂൺ മാസത്തെ സ്യൂട്ട് കോൺഫറൻസ് 24ന് ഉച്ചക്കുശേഷം മൂന്നിനും അതിനുശേഷം ജില്ല എംപവേഡ് കമ്മിറ്റി യോഗവും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ല വികസന സമിതി 24ന് കൽപറ്റ: ജൂണിലെ ജില്ല വികസന സമിതി യോഗം ജൂൺ 24ന് രാവിലെ 10ന് കൽപറ്റ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ ചേരും. താലൂക്ക് ലാൻഡ് ബോർഡ് സിറ്റിങ് കൽപറ്റ: മാനന്തവാടി താലൂക്ക് ലാൻഡ് ബോർഡി​െൻറ നിലവിലെ ചെയർമാൻ ഡെപ്യൂട്ടി കലക്ടർ (എൽ.എ) കൽപറ്റ ആണെങ്കിലും താലൂക്ക് ലാൻഡ് ബോർഡ് സിറ്റിങ് നിലവിൽ മാനന്തവാടിയിൽ തന്നെയായിരിക്കുമെന്നും ഓഫിസി​െൻറ പ്രവർത്തനം മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടില്ലെന്നും ഡെപ്യൂട്ടി കലക്ടർ (എൽ.എ) അറിയിച്ചു. േപ്രാജക്ട് അസിസ്റ്റൻറ്: അപേക്ഷ ക്ഷണിച്ചു കൽപറ്റ: ജില്ല ലീഗൽ സർവിസസ് അതോറിറ്റിയിൽ വിവിധ പരിപാടികളുടെ നടത്തിപ്പിനായി കരാറടിസ്ഥാനത്തിൽ േപ്രാജക്ട് അസിസ്റ്റൻറ് നിയമനത്തിനു അപേക്ഷ ക്ഷണിച്ചു. 18000 രൂപ മാസവേതനത്തിൽ ഒരു വർഷമാണ് നിയമന കാലാവധി. അംഗീകൃത ബിരുദവും കമ്പ്യൂട്ടർ അക്കൗണ്ട് ആൻഡ് അഡ്മിനിസ്േട്രഷൻ സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷ ജൂൺ 30നകം സെക്രട്ടറി, ജില്ല ലീഗൽ സർവിസസ് അതോറിറ്റി, ജില്ല കോടതി, കൽപറ്റ എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കാം. ഫോൺ: 04936 207800, 9497792588. വൈദ്യുതി മുടങ്ങും കൽപറ്റ: പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ ചെറുകാട്ടൂർ, മൂലക്കര, അമല നഗർ, കൂടമ്മാടി പൊയിൽ, മാത്തൂർ, പരക്കുനി എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. മേപ്പാടി ഇലക്ട്രിക്കൽ സെക്ഷനിലെ വാളത്തൂർ, പുതുക്കാട് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും. കൽപറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ മുണ്ടേരി, വെയർഹൗസ്, എമിലി, അമ്പിലേരി, ഫാത്തിമ ഹോസ്പിറ്റൽ സമീപം, മണിയങ്കോട് ബാങ്ക് സമീപം എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും. അധ്യാപക നിയമനം: കൂടിക്കാഴ്ച കൽപറ്റ: പുളിയാർമല ഗവ. യു.പി സ്കൂളിൽ എൽ.പി സ്കൂൾ അസിസ്റ്റൻറ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 19ന് പകൽ 11ന് സ്കൂൾ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ രേഖകൾ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. റേഷൻകാർഡ് കൈപ്പറ്റാത്തവർക്കും ഭക്ഷ്യധാന്യങ്ങൾ ലഭിക്കും കൽപറ്റ: റേഷൻ കടകളിൽനിന്ന് നിശ്ചിത തീയതിയിൽ പുതുക്കിയ റേഷൻകാർഡ് കൈപ്പറ്റാൻ സാധിക്കാത്ത കാർഡുടമകൾക്ക് പുതിയ റേഷൻകാർഡ് പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിൽനിന്ന് ലഭിക്കുന്നതാണ്. പുതിയ റേഷൻ കാർഡ് കൈപ്പറ്റാത്തവർക്ക് കാർഡ് ലഭിക്കുന്നതിന് ആദ്യഘട്ട കാർഡ് വിതരണം പൂർത്തി യായതിനു ശേഷം അറിയിപ്പ് ഉണ്ടായിരിക്കും. തീറ്റപ്പുൽ കൃഷി പരിശീലനം കൽപറ്റ: കോഴിക്കോട് ബേപ്പൂർ നടുവട്ടത്തുള്ള കേരള സർക്കാർ ക്ഷീര പരിശീലന കേന്ദ്രത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള ക്ഷീര കർഷകർക്ക് വിവിധയിനം പുല്ലുകൾ, പയറുവർഗ വിളകൾ, ധാന്യവിളകൾ, അസോള എന്നിവയുടെ കൃഷിരീതികൾ, തീറ്റപ്പുൽ സംസ്കരണം, ഹൈേഡ്രാപോണിക്സ് എന്നീ വിഷയങ്ങളിൽ ജൂൺ 20, 21 തീയതികളിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ ജൂൺ 20നകം പേര് രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ തിരിച്ചറിയൽ രേഖയുടെ പകർപ്പ് ഹാജരാക്കണം. ഫോൺ: 0495 2414579. സ്പോർട്സ് േക്വാട്ട പ്രവേശനം കൽപറ്റ: എൻ.എം.എസ്.എം ഗവ. കോളജിൽ ഡിഗ്രി സ്പോർട്സ് േക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന, യൂനിവേഴ്സിറ്റി ക്യാമ്പ് ഐഡിയുളള വിദ്യാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം അപേക്ഷാഫോം ജൂൺ 21ന് വൈകുന്നേരം നാലിനുള്ളിൽ കോളജിൽ സമർപ്പിക്കണം. ഫോൺ: 04936 204569.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story