Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക​​ൂടോത്തുമ്മൽ^...

ക​​ൂടോത്തുമ്മൽ^ ചീക്കല്ലൂർ റോഡ്​ പൊട്ടിപ്പൊളിഞ്ഞു; ഒാ​േട്ടാകൾ പണിമുടക്കി

text_fields
bookmark_border
കൂടോത്തുമ്മൽ- ചീക്കല്ലൂർ റോഡ് പൊട്ടിപ്പൊളിഞ്ഞു; ഒാേട്ടാകൾ പണിമുടക്കി കൂടോത്തുമ്മൽ-ചീക്കല്ലൂർ റോഡ് പൊട്ടിപ്പൊളിഞ്ഞു; ഒാേട്ടാകൾ പണിമുടക്കി നാട്ടുകാർ ദുരിതത്തിൽ ചീക്കല്ലൂർ: കൂടോത്തുമ്മലിൽനിന്നു ചീക്കല്ലൂർ ഭാഗത്തേക്ക് ഒാേട്ടാറിക്ഷകൾ ഒാട്ടം നിർത്തിയതിനാൽ നാട്ടുകാർ ദുരിതത്തിലായി. ചീക്കല്ലൂർ-മേച്ചേരി-പനമരം റോഡി​െൻറ ശോച്യാവസ്ഥയിലും ടെൻഡർ എടുത്ത കരാറുകാരൻ പ്രവൃത്തി നടത്താത്തതിലും പ്രതിഷേധിച്ചാണ് ഒാേട്ടാ തൊഴിലാളികൾ വ്യാഴാഴ്ച മുതൽ ചീക്കല്ലൂർ ഭാഗത്തേക്കുള്ള ഒാട്ടം നിർത്തിയത്. ഇേതാടെ, കൂടോത്തുമ്മലിൽനിന്ന് ചീക്കല്ലൂരിലെത്താൻ ഒാേട്ടാകളെ ആശ്രയിച്ചിരുന്ന രോഗികൾ, ശാരീരിക അവശതയുള്ളവരടക്കം നിരവധി പേരാണ് ദുരിതത്തിലായത്. റോഡി​െൻറ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് വഴിതടയൽ ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്താൻ തയാറെടുക്കുകയാണ് നാട്ടുകാർ. ചീക്കല്ലൂർ-മേച്ചേരി-പനമരം റോഡ് 2004-05ൽ കൽപറ്റ ബ്ലോക്കിൽ ആദ്യപാക്കേജിൽ ഉൾപ്പെടുത്തി പ്രധാനമന്ത്രി സഡക് യോജനയിൽ പ്രവൃത്തിചെയ്തതിനുശേഷം നാളിതുവരെയും ഒരു അറ്റകുറ്റപ്പണിയും നടത്തിയിട്ടിെല്ലന്ന് നാട്ടുകാർ പറയുന്നു. സഡക് യോജനയിൽ ഏറ്റെടുത്ത റോഡുകളുടെ അറ്റകുറ്റപ്പണി തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്നതാണെന്ന സാക്ഷ്യപത്രം പ്രൊപ്പോസലിൽ നൽകിയാണ് പ്രസ്തുത പദ്ധതിയിൽ റോഡുകൾ കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നത്. 2016-17ലെ ഒറ്റത്തവണ ആസ്തി വികസന പദ്ധതിയിൽ 25 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടിയാെയങ്കിലും ഇൗ റോഡി​െൻറ 850 മീറ്റർ പ്രവൃത്തി കരാറുകാരൻ ചെയ്യാതെ ഇട്ടിരിക്കുകയാണ്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി നൽകിയില്ല: മാർച്ചും ധർണയും നടത്തും വെള്ളമുണ്ട: തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികൾക്കു കൂലി നൽകാത്തതിൽ പ്രതിഷേധിച്ച് ജൂലൈ ആദ്യവാരത്തിൽ വെള്ളമുണ്ട ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് തൊഴിലാളി മാർച്ചും ധർണയും നടത്തുമെന്ന് വെള്ളമുണ്ട മണ്ഡലം െഎ.എൻ.ടി.യു.സി യോഗം അറിയിച്ചു. പഞ്ചായത്തിലെ രണ്ടായിരത്തോളം തൊഴിലാളികൾക്ക് കഴിഞ്ഞ ഡിസംബർ മുതൽ ഇതുവരെയും കൂലി ലഭിച്ചിട്ടില്ല. 48 ലക്ഷം രൂപ കേന്ദ്രസർക്കാറിൽനിന്ന് കുടിശ്ശികയായി പഞ്ചായത്തിന് ലഭിക്കണം. ഡി.സി.സി വൈസ് പ്രസിഡൻറ് മംഗലശേരി മാധവൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി.കെ. മമ്മുട്ടി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ചിന്നമ്മ ജോസ്, മാനന്തവാടി റീജനൽ പ്രസിഡൻറ് ടി.എ. റെജി, പി. ചന്ദ്രൻ, ഷാജി ജേക്കബ്, എം.ജെ. ചാക്കാ, കെ.കെ. േജായി, സൂപ്പി കാപ്പുമ്മേൽ, കെ.ജെ. വർഗീസ്, അഡ്വ. കെ.എൻ. മോഹൻദാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.കെ. മമ്മുട്ടി (പ്രസി), കെ.കെ. േജായി (വൈസ് പ്രസി), കെ.ജെ. വർഗീസ് (ജന. സെക്ര), െഎ.സി. തോമസ് (സെക്ര), അഡ്വ. കെ.എൻ. മോഹൻദാസ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. FRIWDL18 ramesh തിരുവനന്തപുരത്ത് നടന്ന 51ാമത് സൗത്ത് സോൺ എൽ.െഎ.സി ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി ഹൈദരാബാദിൽ നടക്കുന്ന ഒാൾ ഇന്ത്യ ചെസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ കൽപറ്റ എൽ.െഎ.സി ബ്രാഞ്ചിലെ ഡെവലപ്മ​െൻറ് ഒാഫിസറായ ആർ. രമേഷ് എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു ചീരാൽ: ചീരാൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നു ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. അനുമോദന യോഗം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ദേവകി ഉദ്ഘാടനം ചെയ്തു. പ്ലസ് ടു വിദ്യാർഥികൾ സ്‌കൂളിന് സമർപ്പിച്ച ഉദ്യാനം 'ബ്യുണോ വിസ്ത' ബ്ലോക്ക് പഞ്ചായത്ത് മെംബർ വി.ടി. ബേബി സ്‌കൂളിനായി സമർപ്പിച്ചു. നെന്മേനി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാജഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. നെന്മേനി പഞ്ചായത്ത് പ്രസിഡൻറ് സി.ആർ. കറപ്പൻ അധ്യക്ഷത വഹിച്ചു. 2017 അധ്യയന വർഷത്തിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 94.32 ശതമാനം വിജയം നേടി സംസ്ഥാന ശരാശരിയെക്കാൾ ഉയർന്നവിജയം കരസ്ഥമാക്കിയതിന് ജില്ല പഞ്ചായത്ത് ഏർപ്പെടുത്തിയ പുരസ്‌കാരം സി.ആർ. കറപ്പനിൽനിന്നും പി.ടി.എ പ്രസിഡൻറ് എം.പി. രാജൻ ഏറ്റുവാങ്ങി. പഞ്ചായത്ത് മെംബർമാരായ സരള ഉണ്ണികൃഷ്ണൻ, മല്ലിക സോമശേഖരൻ, സതി രജി, കെ.സി. കുഞ്ഞിക്കോയ തങ്ങൾ, ബിന്ദു മണികണ്ഠൻ, ലതിക കുഞ്ഞൻ, പ്രിൻസിപ്പൽ ഇൻ ചാർജ് പി.എ. അബ്ദുൽനാസർ, ഹെഡ്മാസ്റ്റർ എൻ.ടി. ജോൺ, എസ്.പി.ജി. ചെയർമാൻ വേണുഗോപാൽ, എം.പി.ടി.എ പ്രസിഡൻറ് വി.ടി. മേരി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ഓമനക്കുട്ടൻ, സമിതി പ്രസിഡൻറ് സുനിൽ റാം, ടി. രാജൻ, വി.സി. ജിജി, എ പ്ലസ് ജേതാക്കളായ ഷറഫിയ, ശിൽപ ശേഖർ, ഹിദ നാസർ, വൈശാഖ് രാജൻ, ദീനിൽ, എൽദോ, അലൻ ജോസഫ്, ക്രിസ്േറ്റാ, നിത്യ, ദിവ്യ താര എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് എം.പി. രാജൻ സ്വാഗതവും ജിജി നന്ദിയും പറഞ്ഞു. FRIWDL17 ചീരാൽ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് എ. ദേവകി ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story