Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 3:06 PM IST Updated On
date_range 17 Jun 2017 3:06 PM ISTമഴ അകന്നുതന്നെ; വിെട്ടാഴിയാെത വരൾച്ച
text_fieldsbookmark_border
P3 LEAD ജൂൺ ആദ്യപകുതിയിൽ വയനാട്ടിൽ അനുഭവപ്പെട്ടത് 51.07 ശതമാനം മഴക്കമ്മി കൽപറ്റ/പുൽപള്ളി: ഇത്തവണയും മഴ മേഘങ്ങൾ വയനാട്ടിൽ പെയ്തിറങ്ങാതെ പോവുേമ്പാൾ ജില്ല വരൾച്ചയുടെ പിടിയിൽനിന്ന് മോചിതമാവുന്നില്ല. ജില്ലയിൽ ഇത്തവണയും മഴക്കാലം വൈകുന്നു. മഴ തിമർത്തുപെയ്യേണ്ട സമയത്ത് കനത്ത ചൂടാണ് പലയിടത്തും. കുടിവെള്ളക്ഷാമം ഉയർത്തുന്ന ദുരിതങ്ങളിൽനിന്ന് ജില്ലയുെട പല പ്രദേശങ്ങളും മോചിതമായിട്ടില്ല. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഇക്കുറിയും മഴയുണ്ടാവില്ലേ എന്ന ആശങ്കയാണ് ജില്ല മുഴുവൻ. കഴിഞ്ഞവർഷം സംസ്ഥാനത്ത് ഏറ്റവുമധികം മഴക്കമ്മി അനുഭവെപ്പട്ട ജില്ലയാണ് വയനാട്. പെയ്യേണ്ടിയിരുന്നതിൽ 60 ശതമാനേത്താളം മഴയുടെ കുറവാണ് 2016ൽ വയനാട്ടിൽ അനുഭവെപ്പട്ടത്. ഇക്കുറിയും അതേ രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. സംസ്ഥാനത്ത് ജൂൺ ഒന്നുമുതൽ 12 വരെ ലഭിച്ച കാലവർഷത്തിെൻറ കണെക്കടുത്താൽ ഏറ്റവും പിന്നിലാണ് വയനാടിെൻറ സ്ഥാനം. ഇൗ കാലയളവിൽ 190.9 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് വയനാട്ടിൽ പെയ്തത് 93.41 മില്ലിമീറ്റർ മാത്രം. 51.07 ശതമാനത്തിെൻറ കുറവാണ് മഴ തിമിർത്തുപെയ്യേണ്ട ജൂൺ ആദ്യപകുതിയിൽ വയനാട്ടിൽ അനുഭവപ്പെട്ടത്. എറണാകുളത്ത് 27.98ഉം കോഴിക്കോട്ട് 26.59ഉം മില്ലിമീറ്റർ മഴ കുടുതൽ ലഭിച്ച സ്ഥാനത്താണിത്. മഴക്കുറവിൽ വയനാടിന് പിന്നിൽ രണ്ടാമതുള്ളത് ഇടുക്കിയാണ് (-32.65). 25.28 ശതമാനത്തിെൻറ കുറവ് അനുഭവപ്പെട്ട പാലക്കാടും കഴിഞ്ഞാൽ മറ്റു ജില്ലകളിലൊക്കെ കൂടുതലോ 15 ശതമാനത്തിൽ താഴെ മാത്രം മഴക്കുറവോ ആണ് അനുഭവപ്പെട്ടത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇത്തവണ മികച്ച മഴ ലഭിക്കുമെന്ന് പ്രവചിപ്പോൾ വയനാട് ഏറെ പ്രതീക്ഷതയിലായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷത്തേതുപോലെ മഴക്കാലത്തും വെയിൽ പരക്കുന്ന സ്ഥിതിയായതോടെ കൊടും വരൾച്ചയുടെ ഭീതിയിലാണ് ജില്ല. കഴിഞ്ഞ കാലവർഷത്തിൽ മഴ ലഭിക്കാതിരുന്നതിനെ തുടർന്ന് മിക്ക കിണറുകളും വറ്റിയിട്ടുണ്ട്. തരക്കേടില്ലാത്ത വേനൽമഴയിലാണ് അൽപം പിടിച്ചുനിന്നത്. എന്നാൽ, കാലവർഷം ദുർബലമായതോടെ വരൾച്ച വിെട്ടാഴിയാത്ത സാഹചര്യമാണുള്ളത്. ഓരോ വർഷവും വയനാട്ടിൽ മഴയുടെ അളവ് കുറഞ്ഞുവരുന്നതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ ദിവസവും അന്തരീക്ഷം മൂടിക്കെട്ടി വരുന്നതല്ലാതെ മഴ മാത്രം കാര്യമായി ഉണ്ടാകുന്നില്ല. കുറഞ്ഞ അളവിൽ ചാറ്റൽമഴ മാത്രമാണ് മിക്ക ഇടങ്ങളിലും ലഭിച്ചത്. ഇതോടെ, ജലേസ്രാതസ്സുകളിലെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞത് കുടിവെള്ള ക്ഷാമത്തിനടക്കം കാരണമായി. ഇപ്പോഴും വറ്റിയ കിണറുകളിലൊന്നിലും ഉറവയായിട്ടില്ല. ഇത്തവണയും കാലവർഷം ചതിച്ചാൽ അവശേഷിക്കുന്ന കിണറുകളിലെ വെള്ളവും വറ്റുമെന്ന നിലയാകും ഉണ്ടാവുക. ജില്ലയിൽ തന്നെ ഏറ്റവും കുറവ് മഴ ലഭിച്ചത് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ്. രണ്ടിടങ്ങളിലും കനത്ത ചൂടാണ് ഇപ്പോഴും. താപനില 30 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയാണ്. സംസ്ഥാനത്തുതന്നെ വരൾച്ചയെത്തുടർന്ന് മഴക്കാലത്തും പുൽപള്ളി പഞ്ചായത്തിൽ കുടിവെള്ളവിതരണം നടത്തേണ്ട അവസ്ഥയാണ്. മഴക്കുറവ് മൂലം ജലക്ഷാമം രൂക്ഷമാകുന്നതോടൊപ്പം കാർഷിക മേഖലയുടെ നിലനിൽപും അപകടത്തിലേക്ക് നീങ്ങുകയാണ്. ജില്ലയിലെ തോടുകളിലും പുഴകളിലുമൊന്നും നീരൊഴുക്ക് ശക്തി പ്രാപിച്ചിട്ടില്ല. ഇത്തവണ റിക്കാർഡ് വേനൽ മഴ ജില്ലയിൽ ലഭിച്ചപ്പോൾ കർഷകർ പ്രതീക്ഷയിലായിരുന്നു. കനത്ത മഴ ലഭിക്കുമെന്നായിരുന്നു വിശ്വാസം. ദുർബലമായ കാലവർഷം കൃഷിമേഖലയിൽ കനത്ത ആഘാതങ്ങൾക്കിടയാക്കും. കുരുമുളക് തിരിയിട്ടുവരുന്ന സമയമാണിപ്പോൾ. ശക്തമായ മഴയുണ്ടെങ്കിൽ മാത്രമെ കായ്ഫലമുണ്ടാകൂ. തെങ്ങ്, കവുങ്ങ് കൃഷിക്കാരും പ്രതിസന്ധിയെ നേരിടുകയാണ്. ഇഞ്ചിയടക്കമുള്ള വിളകളും നട്ടസമയമാണിത്. മഴ ലഭിച്ചില്ലെങ്കിൽ ഇതും നശിക്കും. നെൽകൃഷിക്കാരും ദുരിതത്തിലാണ്. മഴ വൈകുന്നതിനാൽ നെൽകൃഷി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞതവണ പുൽപള്ളിയിലും മുള്ളൻകൊല്ലിയിലും വരൾച്ചയാൽ രണ്ട്കോടി രൂപയിലേറെ കൃഷിനാശമുണ്ടായി. മഴയില്ലാതായാൽ ഇത്തവണത്തെയും കൃഷി ഇതിലും രൂക്ഷമാകുമെന്ന ഭയത്തിലാണ് കർഷകർ. ഇതാ വന്നെത്തി വയനാടിെൻറ മഴ മഹോത്സവം ജൂലൈ ഒന്നു മുതലാണ് സ്പ്ലാഷ് 2017ന് തുടക്കമാകുക കല്‍പറ്റ: വയനാട് ടൂറിസം ഓര്‍ഗനൈസേഷെൻറ മഴമഹോത്സവം 'സ്പ്ലാഷ്- 2017' ജൂലൈ ഒന്നുമുതല്‍ കല്‍പറ്റ ഫ്ലവർഷോ മൈതാനിയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് മഴ മഹോത്സവം വീണ്ടും നടക്കുന്നത്. മഹോത്സവത്തിെൻറ ഭാഗമായ ഒരുക്കം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാന, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകള്‍, ജില്ല ഭരണകൂടം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്. തദ്ദേശീയരായ ടൂറിസം സംരഭകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. മേളയുടെ പ്രധാന ആകര്‍ഷണമായ ബി.ടു.ബി മീറ്റില്‍ രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള 450ഓളം സംരംഭകര്‍ പങ്കെടുക്കും. ജൂലൈ ഒമ്പതുവരെ നടക്കുന്ന മേളയില്‍ കേരള ടൂറിസത്തിെൻറ ഒമ്പത് അജണ്ടകള്‍ പ്രചരിപ്പിക്കുന്നതിനായുള്ള തീമുകളാണ് ഓരോ ദിവസത്തേക്കുമായി സജ്ജീകരിച്ചിരിക്കുന്നത്. മണ്‍സൂണ്‍ മാരത്തണാണ് ഇത്തവണത്തെ മേളയുടെ പ്രധാന ആകര്‍ഷണം. അഞ്ച്, 10, മിനി മാരത്തണുകളായി മണ്‍സൂണ്‍ മാരത്തണ്‍ നടക്കുക. ഇതിലെ വിജയികള്‍ക്ക് ഉപഹാരങ്ങളും നല്‍കും. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി ആളുകൾ മാരത്തണിനായി രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. മഡ്ഫുട്‌ബാള്‍ ഇത്തവണയും സോണല്‍ മത്സരങ്ങളായാണ് നടക്കുക. പെരിക്കല്ലൂര്‍, വള്ളിയൂര്‍ക്കാവ്, കല്ലൂര്‍, കാക്കവയല്‍ എന്നീ സോണുകളില്‍ 48 ടീമുകള്‍ മാറ്റുരക്കും. യഥാക്രമം ജൂണ്‍ 24, 25, ജൂലൈ ഒന്ന്, രണ്ട് തീയതികളിലാണ് മഡ് ഫുട്‌ബാള്‍മേള നടക്കുക. ഇതില്‍നിന്നുള്ള വിജയികള്‍ ആറിന് നടക്കുന്ന സംസ്ഥാന മഡ്ഫുട്‌ബാളില്‍ ഏറ്റുമുട്ടു. പരിപാടിയുടെ ഭാഗമായി സൈക്ലിങ്, പാചക മത്സരം, ചിത്രരചനാ മത്സരം, ടൂറിസം സെമിനാര്‍, ജീപ്പ് ക്ലബ് സംഘടിപ്പിക്കുന്ന ഓഫ്‌റോഡ് അടക്കമുള്ള വിവിധ പരിപാടികളും നടക്കും. സ്പ്ലാഷ് കണ്‍വീനര്‍ ജോസ് കൈനടി, കോ-ഓർഡിനേറ്റര്‍ കെ. രവീന്ദ്രന്‍, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡൻറ് കെ.ആര്‍. വാഞ്ചീശ്വരന്‍, സെക്രട്ടറി സി.വി. ശൈലേഷ്, ഔട്ട്‌ഡോര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രദീപ് മൂര്‍ത്തി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. കരുവള്ളിക്കുന്നിലെ മാലിന്യ സംസ്കരണ പ്ലാൻറ്; പ്രക്ഷോഭമാരംഭിക്കുമെന്ന് ജനകീയ സമിതി കൽപറ്റ: ജനവാസ കേന്ദ്രത്തിൽ പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കോടതിയെ സമീപിക്കുമെന്നും കരുവള്ളിക്കുന്ന് ജനകീയ സമിതി പ്രവർത്തകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജർമൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കരുവള്ളിക്കുന്നിൽ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിനു ബത്തേരി നഗരസഭ നടത്തുന്ന നീക്കങ്ങൾക്ക് തിരിച്ചടിയാകുന്നതാണ് ജനകീയ സമിതിയുടെ തീരുമാനം. ബത്തേരി നഗരസഭയിലെ എട്ടാം ഡിവിഷനിൽ കുപ്പാടിക്ക് സമീപമാണ് കരുവള്ളിക്കുന്ന്. ഇവിടെ നഗരസഭയുടെ ഉടമസ്ഥയിലുള്ള 50 സെൻറ് സ്ഥലത്ത് ആധുനിക സംവിധാനങ്ങളോടെ പ്ലാൻറ് നിർമിക്കുന്നതിനുള്ള നീക്കം പുരോഗമിക്കുന്നതിനിടെയാണ് ജനകീയ സമിതിയുടെ ഇടപെടൽ. ജനവാസം ഇല്ലാത്തതോ തീരെ കുറഞ്ഞതോ ആയ സ്ഥലം കണ്ടെത്തി പ്ലാൻറ് പണിയണമെന്നാണ് പ്രദേശവാസികളുടെ ആവശ്യമെന്ന് ജനകീയ സമിതി ചെയർപേഴ്സൻ പ്രീത രവി പറഞ്ഞു. കരുവള്ളിക്കുന്നിൽ പ്ലാൻറ് പണിയാൻ നഗരസഭ തീരുമാനിച്ച സ്ഥലവുമായി അതിരിടുന്നതാണ് 26 വീടുകളുള്ള വടച്ചിറ കുറുമ കോളനി. നിർദിഷ്ട പ്ലാൻറിനു രണ്ട് കിലോമീറ്റർ പരിധിയിൽ 2000 ഓളം കുടുംബങ്ങളാണുള്ളത്. ജർമൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഇന്ത്യയിൽത്തന്നെ ആദ്യമായാണ് കരുവള്ളിക്കുന്നിൽ വൈദ്യുതി ഉൽപാദനവും സാധ്യമാകുന്ന വിധത്തിൽ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതെന്നാണ് നഗരസഭാധികൃതർ പറയുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ പ്ലാൻറ് സ്ഥാപിക്കുന്നതിൽ പ്രദേശവാസികൾക്ക് ആശങ്കയുണ്ട്. ജനകീയ സമിതി മുൻകൈയെടുത്ത് എട്ടുതവണ വടച്ചിറ കോളനിയിൽ യോഗം വിളിച്ചെങ്കിലും പങ്കെടുത്ത് ജനങ്ങളുടെ ആശങ്ക അകറ്റാൻ ഉത്തരവാദപ്പെട്ടവർ ആരും തയാറായില്ല. പ്ലാൻറ് നിർമിക്കുന്നതിരെ നഗരസഭ കാര്യാലയത്തിനു മുന്നിൽ നിരന്തര പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ജനകീയ സമിതിയുടെ തീരുമാനം. പ്ലാൻറ് നിർമാണം തടഞ്ഞ് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഉടനെ ഹരജി നൽകും. വൈസ് ചെയർമാൻ വി.കെ. രഘു, കൺവീനർ ടി.ജെ. അനുരാജ്, അംഗങ്ങളായ ഒ.പി. സലിം, എൻ.ആർ. ഇന്ദു, പി.വി. ജോണി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story