Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 3:00 PM IST Updated On
date_range 17 Jun 2017 3:00 PM ISTഹർത്താലിന് ബദൽ കണ്ടെത്തണം ^കെ.പി. രാമനുണ്ണി
text_fieldsbookmark_border
ഹർത്താലിന് ബദൽ കണ്ടെത്തണം -കെ.പി. രാമനുണ്ണി കോഴിക്കോട്: ഹർത്താൽ പ്രഹസനമാകുന്നതിനാൽ ബദൽ സമരരീതി കണ്ടെത്തണമെന്ന് കെ.പി. രാമനുണ്ണി. 'ഹർത്താൽ അവകാശമോ വെല്ലുവിളിയോ?' എന്ന വിഷയത്തിൽ വിചാരവേദി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിരോധം ജനകീയമാകുന്നതിൽ തെറ്റില്ല. എന്നാൽ, ഇതിെൻറ പേരിൽ ജനാധിപത്യം തകരുന്നത് അംഗീകരിക്കാനാവില്ല. കേരളത്തിൽ ക്രമസമാധാനം തകർന്നു എന്ന് വരുത്തിത്തീർക്കൽ ചിലരുടെ ലക്ഷ്യമാണ്. ഇത് മുൻകൂട്ടി കാണാൻ നമുക്ക് കഴിയണം. ജനാധിപത്യം തകിടം മറിക്കപ്പെടുന്ന സാഹചര്യം ബുദ്ധിശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹർത്താലിെൻറ പേരിലുണ്ടാകുന്ന നാശനഷ്ടം ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യപ്രഭാഷണത്തിൽ റിട്ട. ജഡ്ജ് പി.എൻ. ശാന്തകുമാരി പറഞ്ഞു. ജനജീവിതത്തെ ദുഃസ്സഹമാക്കുന്ന സമരരീതിക്കെതിരെ ബഹുജന പ്രക്ഷോഭം ഉയർന്നുവരണമെന്ന് സംവാദം ആവശ്യപ്പെട്ടു. ഹർത്താൽ അനുകൂലികളുടെ മനുഷ്യത്വരഹിതമായ ഇടപെടലിനെതിരെ ജനജാഗ്രതാ സമിതി രൂപവത്കരിക്കണം. കഴിഞ്ഞ 40 വർഷമായി ഹർത്താലുകൾക്കെതിരെ മാതൃകാപരമായ പ്രതിരോധം തീർക്കുന്ന കോതി, നൈനാംവളപ്പ് പ്രദേശങ്ങളുടെ മാതൃക ജില്ലയിൽ വ്യാപകമാക്കണമെന്നും അഭിപ്രായം ഉയർന്നു. വിചാരവേദി സെക്രട്ടറി നിസാർ ഒളവണ്ണ മോഡറേറ്ററായിരുന്നു. വിചാരവേദി പ്രസിഡൻറ് എ. സജീവൻ, കമാൽ വരദൂർ, ഷെവലിയാർ ഇ. ചാക്കുണ്ണി, എം. സിബ്ഹത്തുല്ല, ടി.കെ.എ. അസീസ്, സി.ടി. സക്കീർ ഹുസൈൻ, ജോർജ് കുളങ്ങര, മുഹമ്മദ് മുസ്തഫ, ആറ്റക്കോയ പള്ളിക്കണ്ടി, പി.എം. ഷരീഫുദ്ദീൻ, ഫൈസൽ പള്ളിക്കണ്ടി, സി.എം.കെ. പണിക്കർ, കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സംസാരിച്ചു. വിചാരവേദി കോഒാഡിനേറ്റർ പി.പി. ഉമർ ഫാറൂഖ് സ്വാഗതവും കൺവീനർ എ.വി. ഫർദിസ് നന്ദിയും പറഞ്ഞു. Photo: Vicharavedi Photo 'ഹർത്താൽ അവകാശമോ വെല്ലുവിളിയോ?' വിഷയത്തിൽ വിചാരവേദി സംഘടിപ്പിച്ച സംവാദം കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു ........................ p3cl7
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story