Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 3:00 PM IST Updated On
date_range 17 Jun 2017 3:00 PM ISTപനിയിൽ വിറങ്ങലിച്ച് നന്മണ്ട; വിദ്യാലയങ്ങളിൽ ഹാജർനില കുറഞ്ഞു
text_fieldsbookmark_border
നന്മണ്ട: ഡെങ്കിപ്പനിയും പകർച്ചപ്പനിയുംകൊണ്ട് നന്മണ്ട വിറക്കുന്നു. ഒാരോ നാൾ പിന്നിടുേമ്പാഴും പനി ബാധിതരുടെ എണ്ണം ഉയരുന്നത് ജനത്തെ പരിഭ്രാന്തിയിലാഴ്ത്തുകയാണ്. സ്കൂളുകളിൽ വിദ്യാർഥികളുടെ ഹാജർനിലയും കുറഞ്ഞുവരുകയാണ്. ഡെങ്കിപ്പനിമൂലം മേഖലയിൽ വ്യാഴാഴ്ച ഒരാൾ മരിച്ചിരുന്നു. ഒരു തവണ പനി പിടിപെട്ടവർക്കുതന്നെ വീണ്ടും പനി വരുന്നുണ്ട്. സർക്കാർ ആശുപത്രിയിലുള്ളതിനേക്കാൾ കൂടുതൽ പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുണ്ട്. എന്നാൽ, ആരോഗ്യ വകുപ്പിെൻറ കണക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടേത് മാത്രമാണ്. നന്മണ്ടയിലെ 17 വാർഡുകളിലും ഡെങ്കി പടരുകയാണ്. കൊതുകുകളുടെ ക്രമാതീതമായ പ്രജനനമാണ് നന്മണ്ടയെ രോഗസാന്ദ്രമാക്കുന്നത്. ഒാടകൾ മിക്കതിലും വെള്ളം കെട്ടിനിൽക്കുകയാണ്. ഒാടകളിലെ ചീഞ്ഞുകിടക്കുന്ന വസ്തുക്കൾ, കെട്ടിക്കിടക്കുന്ന വെള്ളം ഇവയെല്ലാം കൊതുകുകൾ പെരുകാൻ കാരണമാകുന്നു. ആഴ്ചകൾക്ക് മുമ്പ് പഞ്ചായത്ത് ഫോഗിങ് നടത്തിയതല്ലാതെ പിന്നീട് ഉണ്ടായിട്ടില്ല. ടൗണിനെ മാലിന്യമുക്തമാക്കാൻ പഞ്ചായത്ത് പദ്ധതികൾ ആവിഷ്കരിച്ചിരുന്നുവെങ്കിലും ഉദ്യോഗസ്ഥർ കർശന നടപടി സ്വീകരിക്കാത്തതാണ് രോഗം പരക്കാൻ വഴിയൊരുക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ...................... p3cl9
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story