Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 2:58 PM IST Updated On
date_range 17 Jun 2017 2:58 PM ISTഅബൂ സലീമിെൻറ കൂട്ടാളി അറസ്റ്റിൽ
text_fieldsbookmark_border
ന്യൂഡൽഹി: മുംബൈ സ്ഫോടന പരമ്പര കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ അബൂ സലീമിെൻറ കൂട്ടാളിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ജാൻ ഉസ്മാൻ ഖാൻ എന്ന റീനുവിനെയാണ് കിഴക്കൻ ഡൽഹിയിൽവെച്ച് പിടികൂടിയത്. നേരത്തെ മുംബൈയിലും ഡൽഹിയിലുമായി നിരവധി കേസുകളിൽ പ്രതിയാണ് റീനു. ജൂൺ മൂന്നിന് ഭാര്യയെ വെടിവെച്ചുകൊന്ന കേസിൽ പൊലീസ് അന്വേഷിച്ചുവരുന്നതിനിടയിലാണ് ഇദ്ദേഹം അറസ്റ്റിലായത്. ഹിന്ദി സിനിമാതാരം രവീണ ടാൻഡെൻറ ഭർത്താവ് അനിൽ താഡാനിയെ വധിക്കാൻ ശ്രമിച്ച കേസിലും റീനുവിനെതിരെ കേസുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ഒാംവീർ സിങ് പറഞ്ഞു. 1993ൽ മുംബൈയിൽ നടന്ന സ്ഫോടന പരമ്പരക്ക് മുമ്പായി ഗുജറാത്തിൽനിന്ന് മുംബൈയിലേക്ക് സ്ഫോടക വസ്തുക്കൾ കടത്തിയെന്ന കുറ്റത്തിന് അബൂ സലീം മുംബൈയിലെ തലോജ സെൻട്രൽ ജയിലിലാണ്. 1996ൽ ടി-സീരീസ് കാസറ്റ് കമ്പനി മേധാവിയും സിനിമ നിർമാതാവുമായ ഗുൽഷൻ കുമാറിനെ വെടിവെച്ചുകൊന്ന വസിം ആണ് റീനുവിനെ അബൂ സലീമിന് പരിചയപ്പെടുത്തിയതെന്നും തുടർന്നാണ് റീനു സംഘത്തിൽ ചേർന്നതെന്നുമാണ് പൊലീസ് പറയുന്നത്. കള്ളനേട്ട് കേസിൽ 2000ൽ ഡൽഹിയിൽ അറസ്റ്റിലായ റീനു 2010 ജയിൽമോചിതനായെങ്കിലും വീണ്ടും മറ്റൊരു കേസിൽ ഡൽഹിയിൽ അറസ്റ്റിലായി. ഡൽഹി വികാസ് പുരിയിലെ വ്യവസായിയെയും പണമിടപാടുകാരൻ ഹേമന്ത് ബിർജിയെയും കൊലപ്പെടുത്തിയ കേസിലും റീനു പ്രതിയാണ്. ഗായകൻ ദലർ മെഹന്തിയെയും സിനിമാ നിർമാതാവ് രകേഷ് റോഷനെയും അബൂ സലീമിെൻറ നിർദേശപ്രകരം റീനു വെടിവെച്ചുകൊന്നു എന്നും കേസുണ്ട്. അതിനിടെ, അധോലോക നായകൻ േഛാട്ട ശക്കീലിെൻറ കൂട്ടാളിയെന്ന് കരുതുന്ന ഷഹ്ബാസ് അൻസാരിയും പൊലീസ് പിടിയിലായിട്ടുണ്ട്. പാക് വംശജനായ കനേഡിയൻ എഴുത്തുകാരൻ തരേഖ് ഫതാഹിെന കൊലപ്പെടുത്താൻ പദ്ധതിയിട്ടു എന്നാരോപിച്ചാണ് ഷഹ്ബാസ് അൻസാരിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story