Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2017 3:07 PM IST Updated On
date_range 15 Jun 2017 3:07 PM ISTകോളനി വീടുകള്‍ ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
മീനങ്ങാടി: പഞ്ചായത്ത് ട്രൈബല്‍ വെൽഫെയര്‍ സൊസൈറ്റി ചൂതുപാറ ചന്തന്‍ചിറ കോളനിയില്‍ നിര്‍മിച്ച വീടുകളുടെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് മെംബര്‍ എം.എന്‍. മുരളി അധ്യക്ഷത വഹിച്ചു. ബത്തേരി ടി.ഡി.ഒ മധു, സി. വേലായുധന്‍, ഒ.പി. വിജയന്‍ എന്നിവര്‍ സംസാരിച്ചു. WEDWDL16 ചന്തന്‍ചിറ കോളനിയില്‍ പുതുതായി നിര്‍മിച്ച വീടുകള്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു രാത്രിയാത്ര നിരോധനം: ഫ്രീഡം ടു മൂവ് അനിശ്ചിതകാല വഴിതടയലിന് കയ്പ്പ് നീര് വിതരണം ചെയ്ത് പ്രതിേഷധം സുൽത്താൻ ബത്തേരി: രാത്രിയാത്ര നിരോധനം പിൻവലിക്കുന്നതിനുള്ള നടപടികൾക്ക് ബന്ധപ്പെട്ടവർ തയാറായില്ലെങ്കിൽ ദേശീയപാതയിൽ അനിശ്ചിതകാല വഴിതടയൽ സമരം ആരംഭിക്കുമെന്ന് ഫ്രീഡം ടു മൂവ് നേതൃത്വം അറിയിച്ചു. സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ സംസ്ഥാനത്തിന് അനുകൂലമായ വിധി നേടിയെടുക്കുന്നതിനായി കഴിവും പരിചയവുമുള്ള അഭിഭാഷകനെ ചുമതലപ്പെടുത്തുക, വാദഗതികൾ ശക്തമാക്കുന്നതിനായി സംസ്ഥാനത്ത് അഭിഭാഷക പാനലിനെ െതരഞ്ഞെടുക്കുക, കർണാടകയുടെ തീരുമാനം അനുകൂലമാക്കുന്നതിനായി മന്ത്രിതല ചർച്ചകൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ദേശീയപാത ഉപരോധിക്കും. ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന വഴി തടയലിൽ ജനപ്രതിനിധികളെയും പങ്കെടുപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. ബന്ദിപ്പുർ വനമേഖലയിൽ ഏർപ്പെടുത്തിയ രാത്രിയാത്ര നിരോധനം പിൻവലിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ മാറിമാറിവന്ന സർക്കാറുകൾ തയാറായിട്ടില്ല. സുപ്രീംകോടതി കേസ് വാദത്തിനെടുത്താൽ കേരളത്തിെൻറ ഭാഗം ദുർബലമായതിനാൽ കേസ് പരാജയപ്പെടാനുള്ള സാഹചര്യമാണുള്ളത്. രാത്രിയാത്ര നിരോധനത്തിനെതിരെ ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതൃത്വങ്ങളും ശക്തമായി രംഗത്തുവരാനായി ഉടൻതന്നെ കൽപറ്റയിൽ സർവകക്ഷി യോഗം വിളിച്ചുചേർക്കുമെന്നും നേതാക്കൾ അറിയിച്ചു. നിരോധനം നിലവിൽ വന്ന ജൂൺ 14 പ്രതിഷേധ ദിനമായി ആചരിച്ച ഫ്രീഡം ടു മൂവ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിെൻറ പ്രതീകമായി പൊതുജനങ്ങൾക്ക് കയ്പ്പ്നീർ വിതരണം ചെയ്തു. ചെയർമാൻ എ.കെ. ജിതൂഷ്, കൺവീനർ റ്റിജി ചെറുതോട്ടിൽ, കോഒാഡിനേറ്റർ സഫീർ പഴേരി, യഹിയ ചേനക്കൽ, കെ.എൻ. സജീവ്, സ്കറിയ വാഴക്കണ്ടി, കെ.പി. സജു, പ്രദീപ് ഉഷ, കെ. മനോജ്കുമാർ, എൻ.എ. നിസാർ, ഷിറാസ്, മാത്യു ഇടയക്കാട്ട്, പി. അനൂപ്, ലിജോ ജോണി, പ്രശാന്ത് മലവയൽ, വൈ. രഞ്ജിത്ത്, എ.എച്ച്. സഫറുല്ല, നവാസ് തനിമ, ഡേവിസ് ആൻറണി തുടങ്ങിയവർ നേതൃത്വം നൽകി. WEDWDL15 ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം നീക്കാത്തില്‍ പ്രതിഷേധിച്ച് ഫ്രീഡം ടു മൂവ് പ്രവര്‍ത്തകര്‍ കയ്പ്പ് നീര് വിതരണം ചെയ്യുന്നു മാരത്തൺ സമാപനം വൈത്തിരി: ജീവൻരക്ഷ മാരത്തൺ ദീർഘദൂര ഒാട്ടക്കാരൻ എസ്.എസ്. ഷിനുവിെൻറ ജില്ല മാരത്തൺ സമാപിച്ചു. പൂക്കോട് മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ നടന്ന സമാപന ചടങ്ങ് വൈത്തിരി എസ്.ഐ കെ.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്.എസ്. ശിവൻ, കെ.കെ. അജയൻ, ഷൈജു, ടി. മുരളീധരൻ, വി. നിഷ, ജിനേഷ് എന്നിവർ സംസാരിച്ചു. പി. രാധിക സ്വാഗതവും കെ. ദാസ് നന്ദിയും പറഞ്ഞു. യാത്രയയപ്പ് സുൽത്താൻ ബത്തേരി: സ്ഥലംമാറിപ്പോകുന്ന വയനാട് വൈൽഡ് ലൈഫ് വാർഡൻ പി. ധനേഷ് കുമാറിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. ഓഫിസ് സീനിയർ സൂപ്രണ്ട് ഷുക്കൂർ അധ്യക്ഷത വഹിച്ചു. ജില്ല ഗവ. പ്ലീഡർ അഡ്വ. ജോസഫ് മാത്യു, റിട്ട. ഫോറസ്റ്റ് കൺസർവേറ്റർ എം.െഎ. വർഗീസ്, അസി. വൈൽഡ് ലൈഫ് വാർഡന്മാരായ കെ.ആർ. കൃഷ്ണദാസ്, എ. ആശാലത, ദിനേഷ് ശങ്കർ, പ്രസാദ്, ചെതലയം റേഞ്ച് ഓഫിസർ സജികുമാർ രയരോത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story