Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓഡിയോമീറ്റര്‍ ഉദ്ഘാടനം

ഓഡിയോമീറ്റര്‍ ഉദ്ഘാടനം

text_fields
bookmark_border
സുല്‍ത്താന്‍ ബത്തേരി: പൂമല സ​െൻറ് റോസല്ലോസ് ഹയര്‍സെക്കന്‍ഡറി സ്‌പെഷല്‍ സ്‌കൂളിന് അനുവദിച്ച ഓഡിയോമീറ്റര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ സി.കെ. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കേള്‍വിശക്തി പരിശോധിക്കുന്നതിനാവശ്യമായ ഉപകരണമാണ് ഓഡിയോമീറ്റര്‍. ലക്ഷം രൂപ മുടക്കിയാണ് ഉപകരണം വാങ്ങിയത്. നഗരസഭ വികസനകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എല്‍. സാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ ഹെലന്‍, സിസ്റ്റർ ആലീസ്, പി.ടി.എ പ്രസിഡൻറ് എ.വി. ചന്ദ്രന്‍, സോളി സെബാസ്റ്റ്യന്‍, കവിത ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. TUEWD11 പൂമല സ​െൻറ് റോസല്ലോസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഓഡിയോമീറ്റര്‍ സി.കെ. സഹദേവന്‍ ഉദ്ഘാടനം ചെയ്യുന്നു ജനപ്രതിനിധിസംഗമം സുല്‍ത്താന്‍ ബത്തേരി: ഡി.സി.സി ജനപ്രതിനിധികളുടെ സംഗമം ഗ്രാമോദയം സംഘടിപ്പിച്ചു. എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. സി.പി.എം-ബി.ജെ.പി സംഘട്ടനങ്ങള്‍ ബി.ജെ.പിയെ വളര്‍ത്താനേ ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എന്‍.ഡി. അപ്പച്ചന്‍, കെ.എല്‍. പൗലോസ്, പി.വി. ബാലചന്ദ്രന്‍, കെ.കെ. അബ്രഹാം, വി.എ. മജീദ്, പോക്കര്‍ ഹാജി, ടി.ജെ. ഐസക്, അഡ്വ. വര്‍ഗീസ,് എം.എ. ജോസഫ്, മംഗലശ്ശേരി മാധവന്‍, ഉഷകുമാരി എന്നിവര്‍ സംസാരിച്ചു. TUEWD12 ഡി.സി.സി സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സംഗമം ഗ്രാമോദയം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യുന്നു പഞ്ചായത്ത് ഓഫിസ് ധര്‍ണ നൂല്‍പ്പുഴ: മണലാടി--പണയമ്പം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക പ്രതിരോധസമിതി നൂല്‍പ്പുഴ പഞ്ചായത്ത് ഓഫിസിനുമുന്നില്‍ പ്രകടനവും ധര്‍ണയും നടത്തി. റോഡ് തകര്‍ന്നതുമൂലം ബസ് സര്‍വിസ് നിര്‍ത്തിയിട്ട് മാസങ്ങളായി. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും സാധിക്കാതായി. എത്രയും പെെട്ടന്ന് റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കും. വി.കെ. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പുതിയോണി നാരായണന്‍ ചെട്ടി അധ്യക്ഷത വഹിച്ചു. പി.കെ. ഭഗത്, സി.എന്‍. മുകുന്ദന്‍, ദേവസ്യ പുറ്റനാല്‍ എന്നിവര്‍ സംസാരിച്ചു. TUEWD13 മലാടി--പണയമ്പം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകപ്രതിരോധ സമിതി നൂല്‍പ്പുഴ പഞ്ചായത്ത് ഓഫിസിനുമുന്നില്‍ നടത്തിയ ധര്‍ണ കെ.എസ്.യു പ്രതിഭസംഗമം സുല്‍ത്താന്‍ ബത്തേരി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലും കായിക മേഖലയിലും ഉയര്‍ന്നവിജയം കരസ്ഥമാക്കിയ പ്രതിഭകളെ കെ.എസ്.യു നൂല്‍പ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമ​െൻറ് ജനറല്‍ സെക്രട്ടറി എം.കെ. ഇന്ദ്രജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ജോണ്‍ റോഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ല പ്രസിഡൻറ് അമല്‍ ജോയി, ബെന്നി കൈനിക്കല്‍, ഷിേൻറാ എലിയാസ്, മുഹമ്മദ് അജ്മല്‍, യൂനസ് അലി, എല്‍ദോസ്, ബേസില്‍ എന്നിവര്‍ സംസാരിച്ചു. TUEWD14 നൂല്‍പ്പുഴ കെ.എസ്.യു പ്രതിഭസംഗമം എം.കെ. ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്യുന്നു വയനാടന്‍ കാടുകളോട് വിടചോദിക്കുന്നു, സൗമ്യനായ വനപാലകന്‍ സുല്‍ത്താന്‍ ബത്തേരി: ലഭിക്കുന്ന വേതനത്തിനപ്പുറം ചെയ്യുന്ന ജോലിയോടുള്ള കൂറും ജനങ്ങളോടുള്ള സൗമ്യമായ ഇടപെടലുമാണ് സ്ഥലം മാറ്റം ലഭിച്ച വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്കുമാറിനെ വ്യത്യസ്തനാക്കുന്നത്. അഞ്ച് വര്‍ഷം വയനാടന്‍ കാടുകള്‍ക്ക് കാവലായി നിന്നശേഷമാണ് ഇദ്ദേഹം പുതിയ സ്ഥലത്തേക്ക് യാത്രയാകുന്നത്. ഒപ്പം നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരിക്കും സൈലൻറ്വാലിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. 2014ലാണ് നരേന്ദ്രനാഥ് വേളൂരി വയനാട്ടില്‍ ചാര്‍ജ് എടുക്കുന്നത്. മൂന്നരവര്‍ഷം സൗത്ത് വയനാട് ഡി.എഫ്.ഒ ആയിരുന്ന ശേഷമാണ് ധനേഷ് കുമാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനാകുന്നത്. ഒരു വര്‍ഷവും ഏഴു മാസവും വൈല്‍ഡ് ലൈഫ് വാര്‍ഡനായി ജോലി ചെയ്തു. വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകുന്ന സ്ഥലത്ത് നേരിട്ടെത്താനും എത്രയും പെെട്ടന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇദ്ദേഹം ശ്രമിച്ചിരുന്നു. ആനയെ വെടിവെച്ച് കൊന്നതുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടതായും വന്നു. പ്രതികളെ പിടിക്കാനുള്ള ശ്രമത്തിനിടെ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇദ്ദേഹത്തിനെതിരെ തിരിഞ്ഞു. ജനങ്ങളെ വനപാലകര്‍ക്കെതിരെ തിരിക്കാനും ശ്രമം നടത്തി. നിരന്തര പരിശ്രമത്തിനൊടുവില്‍ ആറുമാസത്തിനുശേഷമാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്. ഇതോടെ വനത്തിലെ വേട്ടയാടലിന് കുറവ് വന്നു. ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്കില്‍ ആയിരക്കണക്കിന് ഏക്കര്‍ വനം കത്തിനശിച്ചപ്പോഴും ധനേഷ്കുമാറി​െൻറ സന്ദര്‍ഭോചിതമായ ഇടപെടലും രാപ്പകലില്ലാത്ത പരിശ്രമവുമാണ് തീ വയനാട്ടിലേക്ക് പടരാതിരിക്കാന്‍ കാരണമായത്. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനാലും ജനകീയനായതിനാലും പൊതുസമൂഹത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയമേഖലയിലും ശത്രുക്കളും നിരവധിയാണ്. പുതിയ ദൗത്യം എവിടെയാണെന്ന് തീരുമാനമായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story