Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജൈവ വൈവിധ്യപരിപാലനം:...

ജൈവ വൈവിധ്യപരിപാലനം: ശിൽപശാല നടത്തി

text_fields
bookmark_border
ജൈവവൈവിധ്യ പരിപാലനം: ശിൽപശാല നടത്തി കൽപറ്റ: സംസ്ഥാന ജൈവവൈവിധ്യബോർഡും ജില്ലപഞ്ചായത്തും സംയുക്തമായി ജൈവവൈവിധ്യപരിപാലനത്തെക്കുറിച്ച് ഏകദിനശിൽപശാല നടത്തി. 'ജൈവവൈവിധ്യ പരിപാലനസമിതികളുടെ ശാക്തീകരണം' എന്ന വിഷയത്തിൽ ബി.എം.സി അംഗങ്ങൾക്കുളള ഏകദിന ശിൽപശാലയുടെ ഉദ്ഘാടനം കലക്ടറേറ്റിലെ ആസൂത്രണ ഭവനിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ജില്ലപഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ബി.എം.സി അംഗങ്ങൾക്ക് അവരുടെ കടമയെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തി അവരെ കൂടുതൽ പ്രവർത്തനസജ്ജരാക്കുക എന്നതാണ് ശിൽപശാലയുടെ ഉദ്ദേശ്യം. ജൈവവൈവിധ്യസംരക്ഷണനിയമങ്ങൾ, ജൈവവൈവിധ്യ രജിസ്റ്റർ അടിസ്ഥാനമായുള്ള കർമപദ്ധതികൾ സംബന്ധിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ പ്രഫ. ഡോ. ഉമ്മൻ വി. ഉമ്മൻ പ്രഭാഷണം നടത്തി. പ്രദേശിക ജൈവ വൈവിധ്യത്തി​െൻറ ആധികാരികരേഖയായ ജനകീയജൈവവൈവിധ്യരജിസ്റ്റർ തയാറാക്കുന്നതിന് സമിതികൾ പ്രധാന പങ്കുവഹിക്കണമെന്നും ബി.എം.സി.കൾ ശക്തവും സുസജ്ജവുമായി പ്രവർത്തിച്ചാൽ പരിസ്ഥിതിയുടെയും ജൈവവൈവിധ്യത്തി​െൻറയും ശോഷണം തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വയനാടി​െൻറ ഭൂപ്രകൃതിയും കാലാവസ്ഥയും പുനരുജ്ജീവിപ്പിക്കുന്നതിൽ ജൈവ വൈവിധ്യപരിപാലനസമിതികളുടെ പങ്ക്, വിവിധവകുപ്പുകൾ പദ്ധതികൾ എന്നിവയുമായി പ്രാദേശിക ജൈവവൈവിധ്യപദ്ധതികളുടെ സംയോജനം, പ്രാദേശികപദ്ധതി രൂപവത്കരണത്തിലും നിർവഹണത്തിലും ബി.എം.സി.യുടെ പങ്ക് എന്നീ വിഷയങ്ങളിൽ സംസ്ഥാന ജൈവവൈവിധ്യബോർഡ് മെംബർ സെക്രട്ടറി ഡോ. ദിനേശൻ ചെറുവാട്, എം.എസ്. സ്വാമിനാഥൻ ഗവേഷണനിലയം സയൻറിസ്റ്റ് ആർ. സുമിറ്റി, കില ഫാക്കൽറ്റി എൻ.പി. വേണുഗോപാലൻ എന്നിവർ ക്ലാെസടുത്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് കൽപറ്റ പ്രസിഡൻറ് ശകുന്തള ഷൺമുഖൻ, മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ്, എ.ഡി.എം കെ.എം. രാജു, ജില്ല പ്ലാനിങ് ഓഫിസർ എൻ. സോമസുന്ദരലാൽ, എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം ഡയറക്ടർ വി. ബാലകൃഷ്ണൻ, ജില്ലാ കോഓഡിനേറ്റർ അജയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ബി.എം.സി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിള ഇൻഷുറൻസ് ദിനാചരണം കൽപറ്റ: പുതുക്കിയ വിള ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ മുഴുവൻ കർഷകരെയും അംഗങ്ങളാക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് ജൂലൈ ഒന്നുമുതൽ വിള ഇൻഷുറൻസ് ദിനാചരണമായി എല്ലാ കൃഷി ഭവനുകളിലും ആചരിക്കുന്നു. കൃഷിവകുപ്പ് നടപ്പാക്കുന്ന എല്ലാ പദ്ധതികൾക്കും ആനുകൂല്യം ലഭിക്കുന്നതിന് കർഷകർ നിർബന്ധമായും വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായിരിക്കണം. ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടെയും കാർഷികവികസനസമിതികളുടെയും നേതൃത്വത്തിലായിരിക്കും വിള ഇൻഷുറൻസ് ദിനാചരണം. പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ വിള ഇൻഷുറൻസി​െൻറ പരിഗണനയിൽ വരും. കായ്ഫലം നൽകുന്ന തെങ്ങൊന്നിന് ഒരു വർഷത്തേക്ക് രണ്ടുരൂപയാണ് പ്രീമിയം. നഷ്ടപരിഹാരത്തുക 2000 രൂപയും. കറയെടുക്കുന്ന റബർ മരത്തിന് മൂന്നുരൂപയാണ് പ്രീമിയം. റബർ മരം പൂർണമായും നശിച്ചാൽ 1000 രൂപ ലഭിക്കും. നട്ടുകഴിഞ്ഞാൽ അഞ്ചു മാസത്തിനുള്ളിൽ വാഴ ഇൻഷുർ ചെയ്യണം. വാഴ ഒന്നിന് മൂന്ന് രൂപ പ്രീമിയം. കുലച്ച ശേഷമാണ് നഷ്ടപ്പെടുന്നതെങ്കിൽ നേന്ത്രനും കപ്പ വാഴയ്ക്കും 300 രൂപയും ഞാലിപ്പൂവന് 200 രൂപയും മറ്റിനങ്ങൾക്ക് 75 രൂപയും ലഭിക്കും. കുലയ്ക്കാത്ത വാഴയ്ക്കും നഷ്ടപരിഹാരമുണ്ട്. 25 സ​െൻറ് സ്ഥലത്തെ നെൽകൃഷിക്ക് 25 രൂപ പ്രീമിയം. നട്ട് 15 ദിവസം കഴിഞ്ഞ് 45 ദിവസത്തിനുള്ളിൽ ഇൻഷുർ ചെയ്യണം. നട്ട് ഒന്നര മാസത്തിനുള്ളിലാണ് നഷ്ടം സംഭവിക്കുന്നതെങ്കിൽ 25 സ​െൻറിന് 1500 രൂപയും 45 ദിവസത്തിന് ശേഷമാണെങ്കിൽ 3500 രൂപയും നഷ്ടപരിഹാരം നൽകും. വിളകൾക്ക് നഷ്ടം സംഭവിച്ചാൽ രണ്ടാഴ്ചക്കകം നിർദിഷ്ട ഫോറത്തിൽ കൃഷിഭവനിൽ അപേക്ഷ നൽകണം. പൂർണനാശത്തിനാണ് നഷ്ടപരിഹാരം നൽകുക. കൃഷിഭവനിലാണ് വിള ഇൻഷുറൻസ് അപേക്ഷ നൽകേണ്ടത്. റേഷൻകാർഡ് വിതരണം സുൽത്താൻ ബത്തേരി: താലൂക്കിലെ പുതുക്കിയ റേഷൻ കാർഡുകൾ അതത് റേഷൻ കടകളുടെ പരിസരത്ത് വിതരണം നടത്തും. വിതരണം നടത്തുന്ന തീയതിയും റേഷൻ കടയും യഥാക്രമം: ജൂൺ 15ന് എ.ആർ.ഡി 41, 43, 17,18, 27, 28. ജൂൺ 16ന് 53, 86, 70, 67 റേഷൻകട പരിസരം 09 ചർച്ച് ഹാൾ. ജൂൺ 17ന് 55,56, 66, 14, 32, 34. ജൂൺ 18ന് 71, 119 ജൂൺ 19ന് 20, 21, 62, 76, 117, 118. തൊഴിൽദാനപദ്ധതി: വിവരങ്ങൾ നൽകണം കൽപറ്റ: കൃഷിഭവൻപരിധിയിൽ യുവജനങ്ങൾക്കുള്ള പ്രത്യേക തൊഴിൽദാന പദ്ധതി പ്രകാരം അംഗത്വം എടുത്ത കർഷകർ ആധാർ, ജനനതീയതി, ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകർപ്പ് ജൂൺ 15ന് കൃഷിഭവനിൽ ഹാജരാക്കണം. വൈദ്യുതി മുടങ്ങും കൽപറ്റ: വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ വെള്ളമുണ്ട പത്താംമൈൽ, മംഗലശ്ശേരി മല, കണ്ടത്തുവയൽ, കിണറ്റിങ്ങൽ, കൊച്ചുവയൽ എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ കാട്ടിക്കുളം, വയൽക്കര, ആലത്തൂർ, പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, തോൽപ്പെട്ടി എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. പി.എസ്.സി പരിശീലനം കൽപറ്റ: പട്ടികവർഗവികസനവകുപ്പി​െൻറ ആഭിമുഖ്യത്തിൽ പി.എസ്.സി ലാസ്റ്റ് േഗ്രഡ് സർവൻറ്സ് തസ്തികയിലേക്ക് അപേക്ഷിച്ച വൈത്തിരി, ബത്തേരി, മാനന്തവാടി താലൂക്കുകളിലെ പട്ടികവർഗഉദ്യോഗാർഥികൾക്ക് കൽപറ്റ അമൃദിൽ പരിശീലനം നൽകുന്നു. ഏഴാം ക്ലാസ് മുതൽ പ്ലസ് ടു വരെ യോഗ്യതയുള്ള 18നും 40നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഒരു ദിവസം 60 രൂപ സ്െറ്റെപൻഡ് നൽകും. അപേക്ഷഫോറം അമൃദിൽ നിന്നും ലഭിക്കും. ജൂൺ 31നകം അമൃദിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ 04936 202195. അപേക്ഷ ക്ഷണിച്ചു കൽപറ്റ: കെ.എം.എം ഗവ.ഐ.ടി.ഐയിൽ ആരംഭിക്കുന്ന എൻ.സി.വി.ടി, ഹോസ്പിറ്റാലിറ്റി മാനേജ്മ​െൻറ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം ഐ.ടി.ഐയിൽ ലഭിക്കും. രജിസ്േട്രഷൻ ഫീസ് 50 രൂപയാണ്. യോഗ്യത, നേറ്റിവിറ്റി, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ആറുരൂപ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസമെഴുതിയ പോസ്റ്റ് കാർഡും സഹിതം ജൂൺ 24നകം ഐ.ടി.ഐയിൽ സമർപ്പിക്കണം. മെട്രിക് േട്രഡിനും ഹോസ്പിറ്റാലിറ്റി മാനേജ്മ​െൻറ് േട്രഡിനും പ്രത്യേകം അപേക്ഷയും ഫീസും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പിയും സമർപ്പിക്കണം. ഓഫ്സെറ്റ് പ്രിൻറിങ് ടെക്നോളജി: അപേക്ഷ ക്ഷണിച്ചു കൽപറ്റ: സാങ്കേതികവിദ്യാഭ്യാസവകുപ്പും സി–ആപ്റ്റും സംയുക്തമായി നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിൻറിങ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 30 വരെ അപേക്ഷിക്കാം. പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി-വർഗ വിഭാഗക്കാർക്ക് ഫീസ് സൗജന്യം ലഭിക്കും. അപേക്ഷാഫോറം 100 രൂപക്ക് സ​െൻററിൽ നേരിട്ടും 125 രൂപ മണി ഓർഡറായി മാനേജിങ് ഡയറക്ടർ, സി–ആപ്റ്റ്, റാം മോഹൻ റോഡ്, മലബാർ ഗോൾഡിന് സമീപം, കോഴിക്കോട് എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 04952723666
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story