Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 3:29 PM IST Updated On
date_range 13 Jun 2017 3:29 PM ISTവിളകള്‍ക്ക് വിലയില്ല; വയനാടൻ കാര്‍ഷിക മേഖലക്ക് ചരമഗീതം
text_fieldsbookmark_border
സുല്‍ത്താന്‍ ബത്തേരി: വിലത്തകര്‍ച്ചയും വിളനാശവും നോട്ട് നിരോധനവും ചേര്‍ന്ന് വയനാടന്‍ കാര്‍ഷിക മേഖലയെ തരിപ്പണമാക്കി. വിളവെടുത്താല്‍ പണിക്കാര്‍ക്ക് കൂലി കൊടുക്കാന്‍പോലും സാധിക്കാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ. നോട്ടുനിരോധനത്തിെൻറ പ്രശ്നങ്ങളിൽനിന്നും കാര്‍ഷിക മേഖല കരകയറി വരുന്നതിനിടെ ഉല്‍പന്നങ്ങളുടെ വില വീണ്ടും കൂപ്പുകുത്തി. മൂന്നു മാസം മുമ്പ് വരെ 600 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന് ഇപ്പോള്‍ 480 രൂപയായി. 79 രൂപയുണ്ടായിരുന്ന കാപ്പിക്ക് 68 രൂപയായി. പൈങ്ങ വിളവെടുപ്പ് സമയത്താണ് നോട്ട് നിരോധനം വന്നത്. ഈ സമയത്ത് പൈങ്ങ എടുക്കാന്‍ കച്ചവടക്കാര്‍ തയാറായില്ല. പണിക്കാര്‍ക്ക് കൂലി കൊടുക്കാന്‍ പണം തികയാതെ വന്നതോടെ വിളവെടുപ്പ് ഉപേക്ഷിച്ച കൃഷിക്കാര്‍ നിരവധിയാണ്. ഈ വര്‍ഷം ജനുവരിയില്‍ 60 രൂപയായിരുന്നു പൈങ്ങയുടെ വില. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പൈങ്ങയുടെ വില 100 മുതല്‍ 120 വരെയായിരുന്നു. കപ്പക്ക് കര്‍ഷകര്‍ക്ക് ലഭിക്കുന്ന പരമാവധി വില കിലോക്ക് പത്ത് രൂപയാണ്. നെല്ലിന് ക്വിൻറലിന് 2150 രൂപ വിലയുണ്ട്. അതേസമയം, നെല്ലുൽപാദനത്തില്‍ ഓരോ വര്‍ഷം കഴിയുന്തോറും വന്‍ ഇടിവാണുണ്ടാകുന്നത്. 35 രൂപ വിലയുള്ള നേന്ത്രക്കായ മാത്രമാണ് കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നത്. എന്നാല്‍, കഴിഞ്ഞ വേനലില്‍ നിരവധി കൃഷിക്കാരുടെ വാഴ ഉണങ്ങിപ്പോയി. വേനലിനെ അതിജീവിച്ച വാഴയില്‍ പകുതിയോളം വേനല്‍ മഴയത്തെ കാറ്റില്‍ ഒടിഞ്ഞുവീണു. ഇതോടെ ഈ വര്‍ഷത്തെ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവുണ്ടായി. വിളവുകള്‍ക്കൊന്നും വിലയില്ലാത്ത സാഹചര്യത്തില്‍ കൃഷിപ്പണി ഉപേക്ഷിച്ച് മറ്റു ജോലികള്‍ തേടുകയാണ് കര്‍ഷകര്‍. നോട്ടു നിരോധനം മൂലമുണ്ടായ സാമ്പത്തിക മാന്ദ്യമാണ് വിലയിടിവിന് പ്രധാന കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. വാഴ, നെല്ല് എന്നിവക്ക് സാമാന്യം വില ലഭിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ഉൽപാദനക്കുറവ് മാത്രമാണ്. കര്‍ഷകരെ കൃഷിയിടത്തിലേക്ക് ആകര്‍ഷിക്കാന്‍ ഫലപ്രദമായ നടപടിയൊന്നും സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. വിളനാശത്തിന് അനുവദിച്ച നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൃഷിക്കാരുടെ നിലനില്‍പുതന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. തെരുവുനായ കടിച്ച പശുക്കിടാവ് പേയിളകി ചത്തു രോഗം പടരാതിരിക്കാൻ വളർത്തുമൃഗങ്ങളിൽ പ്രതിരോധ കുത്തിവെപ്പ് നൽകി തുടങ്ങി പടിഞ്ഞാറത്തറ: തെരുവുനായുടെ കടിയേറ്റ് പശുക്കിടാവ് പേയിളകി ചത്തതോടെ ആശങ്കയിലാണ് മുണ്ടക്കുറ്റി ഗ്രാമവാസികൾ. പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുണ്ട കുറ്റി എടത്തറയിൽ താഴത്തു വാഴ ബിനോയിയുടെ പശുക്കിടാവാണ് കഴിഞ്ഞ ദിവസം പേയിളകി ചത്തത്. പേപ്പട്ടിയുടെ കടിയേറ്റ പശുക്കിടാവിനെ മാനന്തവാടി വെറ്ററിനറി ഡോക്ടറെ കാണിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം പേബാധിച്ച പശുകിടാവിനെ കൊല്ലുകയായിരുന്നു. മറ്റു വളർത്തുമൃഗങ്ങൾക്ക് രോഗം പടരാതിരിക്കാൻ പ്രതിരോധ കുത്തിവെപ്പുകൾ നടന്നുവരുകയാണ്. തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവം നടന്ന് രണ്ടു ദിവസത്തിനുളളിലാണ് പശുക്കിടാവ് പേബാധിച്ച് ചത്തത്. ഇതോടെ മുണ്ടക്കുറ്റി, എടത്തറ ഗ്രാമങ്ങൾ ഭീതിയിലാണ്. തെരുവുനായ് ശല്യം രൂക്ഷമായ ഇവിടെ ജനങ്ങൾ പുറത്തിറങ്ങാൻപോലും ഭയപ്പെടുകയാണ്. മുണ്ടക്കുറ്റി തോക്കമ്പേൽ ബിനോയിയുടെ ഭാര്യ റിൻസിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മരിച്ചത്. മേയ് 18ന് റിൻസി യോടൊപ്പം തെരുവുനായുടെ കടിയേറ്റ കല്ലാച്ചി ഉസ്മാെൻറ മകൻ സൽമാൻ (3) കളത്തുപാറ അനുശ്രീ (16) മറിയം (50) ഉസാമ (17) എന്നിവർ ചികിത്സയിലാണ്. നിരന്തരമുണ്ടാകുന്ന തെരുവുനായുടെ ആക്രമണത്തിന് പരിഹാരം കാണാനാവാതെ അധികൃതരും പ്രയാസത്തിലാണ്. നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി മാത്രമാണ് ഇപ്പോൾ നടക്കുന്നത്. തികച്ചും അശാസ്ത്രീയമായ രീതിയിലാണ് അതുപോലും നടക്കുന്നതെന്ന് പഞ്ചായത്തധികൃതർ തന്നെ സമ്മതിക്കുന്നു. ജില്ല വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടത്തിൽ പിടികൂടുന്ന തെരുവുനായ്ക്കളെ വന്ധ്യംകരിച്ചശേഷം അതത് പ്രദേശങ്ങളിൽതന്നെ കൊണ്ടുവിടണമെന്നാണ് ചട്ടം. എന്നാൽ, തെരുവുനായ്ക്കളെ പിടികൂടുന്നതിന് എല്ലാ സഹായവും ജനങ്ങളിൽനിന്നുണ്ടാവുന്നുണ്ടെങ്കിലും വന്ധ്യംകരിച്ച നായ്ക്കളെ തിരിച്ചുകൊണ്ട് വിടുമ്പോൾ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ദിവസങ്ങൾക്ക് മുമ്പ് തരിയോട് പഞ്ചായത്തിൽനിന്നും പിടിച്ച നായ്ക്കളെ തിരിച്ചുകൊണ്ട് വിട്ടപ്പോൾ ജനം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്ന് പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. നായ് ശല്യം വർധിക്കുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് അധികൃതർ. അതേസമയം, തെരുവുനായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. സായാഹ്ന ധര്‍ണ സുല്‍ത്താന്‍ ബത്തേരി: കേരള കോണ്‍ഗ്രസ്-എം മുനിസിപ്പല്‍ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗവും സായഹ്ന ധര്‍ണയും സംഘടിപ്പിച്ചു. വയനാട് െറയില്‍വേക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാന്‍ യു.ഡി.എഫ് തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. വയനാടിെൻറ വികസനത്തിന് കുതിപ്പു പകരുന്ന നിലമ്പൂര്‍ നഞ്ചന്‍കോട് െറയില്‍വേ, ബൈരക്കുപ്പ പാലം എന്നിവക്കും ദേശീയപാതയിലെ രാത്രിയാത്ര നിരോധനം നീക്കുന്നതിനും തടസ്സമാകുന്നത് കര്‍ണാടകയുടെ നിലപാടുകളാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കര്‍ണാടകയുടെ നിലപാടില്‍ മാറ്റംവരുത്താന്‍ സാധിക്കാത്തത് ഇക്കാര്യത്തിലെ താൽപര്യമില്ലായ്മയാണ് വെളിവാക്കുന്നത്. ജില്ല പ്രസിഡൻറ് കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡൻറ് ടി.എല്‍. സാബു അധ്യക്ഷത വഹിച്ചു. ടി.എസ്. ജോര്‍ജ്, റ്റിജി ചെറുതോട്ടില്‍, കെ.പി. ജോസഫ്, സെബാസ്റ്റ്യന്‍ ചാമക്കാല, കുര്യന്‍ പയ്യമ്പള്ളി, റജി ഓലിക്കരോട്ട്, ഷിജോയ് മാപ്ലശേരി, സി.കെ. വിജയന്‍, പി.യു. മാണി, അബ്ദുൽ റസാഖ്, ടോം ജോസ്, ഷിനോജ് പാപ്പച്ചന്‍, അഡ്വ. ഏലിയാസ് പോള്‍, ടി.ഡി. മാത്യു, ടി.എം. ഷാജി എന്നിവര്‍ സംസാരിച്ചു. MONWDL15 കേരള കോണ്‍ഗ്രസ്-എം ബത്തേരി മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story