Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 3:27 PM IST Updated On
date_range 13 Jun 2017 3:27 PM ISTattn. mlp, clt, knr edition....മുസ്ലിം ലോകത്തെ പ്രതിസന്ധി െഎക്യം നഷ്ടപ്പെട്ടതിെൻറ ഫലം– മുനവ്വറലി ശിഹാബ് തങ്ങൾ
text_fieldsbookmark_border
മുസ്ലിം ലോകത്തെ പ്രതിസന്ധി െഎക്യം നഷ്ടപ്പെട്ടതിെൻറ ഫലം -മുനവ്വറലി ശിഹാബ് തങ്ങൾ ബംഗളൂരു: ആഗോളതലത്തിൽ മുസ്ലിം െഎക്യം നഷ്ടപ്പെട്ടതിെൻറ ഫലമാണ് ഇന്ന് മുസ്ലിംലോകം അനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ബംഗളൂരു റീജ്യൻ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ സംഘടിപ്പിച്ച റമദാൻ സംഗമം-17ൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ഇന്ത്യൻ മുസ്ലിംകളുടെ പരിതാപകരമായ അവസ്ഥക്കും മുസ്ലിംകൾതന്നെയാണ് ഉത്തരവാദികൾ. മൂല്യങ്ങളോട് വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നതിനാലാണ് നമുക്ക് പരാജയം നേരിടേണ്ടിവരുന്നതെന്നും ഖുർആനിലേക്ക് ഇറങ്ങിച്ചെന്ന് കഠിനാധ്വാനം ചെയ്യാൻ മുസ്ലിംകൾ തയാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാട്ടിൽനിന്ന് പറിച്ചുനട്ടവരുടെ ഒറ്റപ്പെടലുകളെ മായ്ക്കുന്നത് ബഹുസ്വരതയുടെ ഇത്തരം ഒത്തുകൂടലുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീറുമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ എന്നിവർ യഥാക്രമം 'ഖുർആൻ നമ്മോട് ആവശ്യപ്പെടുന്നത്', 'ഖുർആനിെൻറ സൗന്ദര്യം' എന്നീ വിഷയങ്ങളിലും ജമാഅത്തെ ഇസ്ലാമി കർണാടക സെക്രട്ടറി ഡോ. താഹ മതീൻ 'ഖുർആനിൽനിന്നുള്ള ജീവിതപാഠങ്ങൾ' എന്ന വിഷയത്തിലും ക്ലാസെടുത്തു. ഉച്ചക്ക് ആരംഭിച്ച ആദ്യ സെഷനില്‍ കോള്‍സ് പാര്‍ക്ക് മസ്ജിദ് റഹ്മ ഖത്തീബ് െക.വി. ഖാലിദ് ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു. എൻ.എ. ഹാരിസ് എം.എൽഎ, കർണാടകയുടെ ചുമതലയുള്ള െഎ.െഎ.സി.സി സെക്രട്ടറി പി.സി. വിഷ്ണു നാഥ് എന്നിവര്‍ മുഖ്യാതിഥിയായിരുന്നു. ബംഗളൂരുവിലെ മലയാളി ജീവകാരുണ്യ കൂട്ടായ്മയായ 'ഹിറാ വെൽഫെയർ അസോസിയേഷൻ (എച്ച്.ഡബ്ല്യു.എ) നിർമിച്ച 19 വീടുകളുടെ താക്കോൽ ൈകമാറ്റം സംഗമത്തിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കെ. ഷാഹിർ ഹിറാ വെൽഫെയർ അസോസിയേഷനെക്കുറിച്ച അവതരണം നടത്തി. മലയാളികളുടെ വാര്‍ഷിക ഇഫ്താര്‍ പരിപാടിയായ റമദാന്‍ സംഗമത്തിൽ സമൂഹത്തിെൻറ വിവിധ തുറകളിൽനിന്നായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേർ പങ്കാളികളായി. ഹസന്‍ പൊന്നൻ, പ്രഫ. കെ. മൂസ, വി.പി. അബ്ദുല്ല, അഡ്വ. ഉസ്മാൻ, അഷ്റഫ് ഹുസൈൻ, ശരീഫ് കോട്ടപ്പുറത്ത്, സിറാജ് ഇബ്രാഹിം സേട്ട്, ഫരീക്കോ മമ്മു ഹാജി, എം.കെ. നൗഷാദ്, എൻ.എ. മുഹമ്മദ്, സി.ടി. സിറാജ് എന്നിവര്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല പ്രസിഡൻറ് നിയാസ് കെ. സുബൈർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നൂർ ഷഹീൻ സ്വാഗതം പറഞ്ഞു. munavvarali: ജമാഅത്തെ ഇസ്ലാമി ബംഗളൂരു റീജ്യൻ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച റമദാൻ സംഗമം-17ൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു Thakkoldanam: ബംഗളൂരുവിലെ മലയാളി ജീവകാരുണ്യ കൂട്ടായ്മയായ ഹിറാ വെൽഫെയർ അസോസിയേഷൻ നിർമിച്ച 19 വീടുകളുടെ താക്കോൽ ൈകമാറ്റം റമദാൻ സംഗമത്തിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു sadassu: ജമാഅത്തെ ഇസ്ലാമി ബംഗളൂരു റീജ്യൻ പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച റമദാൻ സംഗമത്തിെൻറ സദസ്സ് attn. mlp, pkd, clt, knr, ksd edition
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story