Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരണത്തിലും...

മരണത്തിലും ഒന്നിച്ചവർക്ക്​ അന്ത്യവി​ശ്രമവും ഒരുമിച്ച്​

text_fields
bookmark_border
കക്കോടി: ഒരുമിച്ചിറങ്ങി ഒരുമിച്ച് മരണംപൂകിയ സുഹൃത്തുക്കൾക്ക് അന്ത്യവിശ്രമവും ഒരുമിച്ച്. ശനിയാഴ്ച വൈകീട്ട് സരോവരം പാർക്കിനു സമീപത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച എടക്കാട് ചക്രോത്ത് സുനിൽകുമാറി​െൻറ മകൻ അമലി​െൻറയും കക്കോടി കയ്യൂന്നിമ്മൽതാഴം പാറക്കൽതാഴത്ത് ബാബുരാജി​െൻറ മകൻ അനന്ദുവി​െൻറയും മക്കട പാർഥസാരഥി നെരോത്ത് പരേതനായ ഷാജിയുടെ മകൻ െഎവി​െൻറയും മൃതദേഹം സംസ്കരിച്ചത് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. രാവിലെ 11 മണിയോെട അമലി​െൻറ മൃതദേഹം വീട്ടിലെത്തിയിരുന്നു. മരിച്ച അനന്ദുവി​െൻറ രണ്ടാനമ്മയുടെ സഹോദരിയുടെ മകനാണ് അമൽ. അമലി​െൻറ സംസാകാര ചടങ്ങിൽ പെങ്കടുത്തശേഷമാണ് ബന്ധുക്കൾ കക്കോടിയിലെ അനന്ദുവി​െൻറ സംസ്കാര ചടങ്ങിലും പെങ്കടുത്തത്. അമലി​െൻറയും അനന്ദുവി​െൻറയും കുടുംബങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു ഇരുവരുടെയും മരണം. ഉച്ചക്ക് 12.30ഒാടെ അനന്ദുവി​െൻറ മൃതദേഹം വീട്ടിലെത്തിയിരുന്നു. അനന്ദുവി​െൻറ മാതാവ് സിൻജു അഞ്ചു വർഷംമുമ്പാണ് മരിച്ചത്. െഎവി​െൻറ മൃതദേഹം ഉച്ചക്ക് ഒരുമണിയോടെയാണ് വീട്ടിലെത്തിച്ചത്. മൂന്നുപേരുടെയും മൃതദേഹം വീട്ടിലെത്തിയപ്പോൾ അവസാനമായി ഒരു നോക്കു കാണാൻ വിവിധ പാർട്ടി നേതാക്കളും പ്രവർത്തകരുമടക്കം നിരവധിപേരാണ് തടിച്ചുകൂടിയത്. ഒരു നിമിഷത്തെ അനാസ്ഥമൂലം പൊലിഞ്ഞത് മൂന്നു കുടുംബങ്ങളുടെയും അത്താണികളാണ്. sun/local/ku/anandu അനന്ദുവി​െൻറ മൃതദേഹത്തിൽ അേന്ത്യാപചാരമർപ്പിക്കുന്ന പിതാവ് ബാബുരാജ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story