Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 2:06 PM IST Updated On
date_range 9 Jun 2017 2:06 PM ISTകാരാപ്പുഴ ഡാം റിസർവോയറില്‍ വീണ് ആദിവാസിയുവാവിനെ കാണാതായെന്ന് അഭ്യൂഹം
text_fieldsbookmark_border
വ്യാഴാഴ്ച വൈകീട്ടുവരെ നടത്തിയ തിരച്ചിലിൽ കണ്ടെത്താനായില്ല മേപ്പാടി: കാരാപ്പുഴ അണക്കെട്ടിെൻറ നത്തംകുനിയിലുള്ള വെള്ളക്കെട്ടില്‍ വീണ് ആദിവാസിയുവാവിനെ കാണാതായെന്ന അഭ്യൂഹത്തെത്തുടർന്ന് ഫയർഫോഴ്‌സും െപാലീസും നാട്ടുകാരും തിരച്ചില്‍ നടത്തി. പുല്‍ക്കുന്ന് കോളനിയിലെ ചന്ദ്രെൻറ മകന്‍ രതീഷിനെയാണ്(20) ബുധനാഴ്ച അർധരാത്രി മുതല്‍ കാണാതായതായി പറയുന്നത്. ഭാസ്‌ക്കരന്‍, രാജേഷ് എന്നീ സുഹൃത്തുക്കളോടൊപ്പം മീന്‍ പിടിക്കാന്‍ ശ്രമം നടത്തുന്നതിനിടെ കാണാതായി എന്നാണ് പറയുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും ഫയർഫോഴ്‌സുമെത്തി ഏറെനേരം തിരച്ചില്‍ നടത്തി. എന്നാല്‍, കണ്ടെത്താന്‍ കഴിഞ്ഞില്ല. വൈകീേട്ടാടെ കല്‍പറ്റ തുർക്കിയിലെ ജീവന്‍രക്ഷാസമിതി പ്രവർത്തകരും സ്ഥലത്തെത്തി തിരച്ചിലില്‍ പങ്കുചേർന്നു. വ്യാഴാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച തിരച്ചില്‍ വൈകീട്ട് ഏഴുമണിക്കാണ് അവസാനിപ്പിച്ചത്. രാവിലെ മുതൽ വൈകീട്ടുവരെ നടത്തിയ തിരച്ചലിൽ ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരച്ചിൽ വെള്ളിയാഴ്ചയും തുടരും. കാണാതായ യുവാവിെൻറ ചെരിപ്പുകള്‍ വെള്ളക്കെട്ടിന് സമീപം കരയില്‍ കണ്ടതാണ് ഇയാള്‍ അപകടത്തില്‍പ്പെട്ടു എന്ന സംശയം ബലപ്പെടുത്തിയത്. പരസ്‌പരവിരുദ്ധമായി സംസാരിച്ച, ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഭാസ്‌കരനെ ചോദ്യം ചെയ്യാനായി മേപ്പാടി പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. THUWDL18 മേപ്പാടി നത്തംകുനി വെള്ളക്കെട്ടില്‍ ആദിവാസിയുവാവിനായി ഫയർഫോഴ്‌സ് തിരച്ചില്‍ നടത്തുന്നു രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രകടനം കൽപറ്റ: മധ്യപ്രദേശിൽ പൊലീസ് വെടിവെച്ചുകൊന്ന കർഷകരുടെ കുടുംബങ്ങളുടെ സമീപത്തേക്കും അവിടത്തെ കർഷകരുടെ ഇടയിലേക്കും കടന്നുചെന്ന രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കൽപറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. ബ്ലോക്ക് പ്രസിഡൻറ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗിരീഷ് കൽപറ്റ, സി. ജയപ്രസാദ്, പി. വിനോദ്കുമാർ, എസ്. മണി, സാലി റാട്ടക്കൊല്ലി, വി. നൗഷാദ്, മുഹമ്മദ് അജ്മൽ, ഡിേൻറാജോസ്, ടി.ജി. ആൻറണി, പി.ജി. സന്തോഷ്, ശശിധരൻ മാസ്റ്റർ, സലീം കാരാടൻ, യു.എ. ജറീഷ്, എം.എസ്. ജയൻ, മഹേഷ്, സോനു, വിഷ്ണു ഭാസ്കർ, ഇ. സുനീർ, കെ. ഹർഷൽ എന്നിവർ സംസാരിച്ചു. THUWDL19 രാഹുൽ ഗാന്ധിയെ അറസ്റ്റ്ചെയ്തതിൽ പ്രതിഷേധിച്ച് കൽപറ്റ മണ്ഡലം കോൺഗ്രസിെൻറ നേതൃത്വത്തിൽ നടത്തിയ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story