Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 1:58 PM IST Updated On
date_range 9 Jun 2017 1:58 PM ISTമോദി ഇന്ത്യയിലെ കര്‍ഷകര്‍ക്ക് മൃതദേഹം പകരം നല്‍കുന്നു^ ടി. സിദ്ദിഖ്
text_fieldsbookmark_border
മോദി ഇന്ത്യയിലെ കര്‍ഷകര്‍ക്ക് മൃതദേഹം പകരം നല്‍കുന്നു- ടി. സിദ്ദിഖ് കോഴിക്കോട്: കോര്‍പറേറ്റുകളുടെ ഒന്നരലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളുന്ന നരേന്ദ്ര മോദി ഇന്ത്യയിലെ കര്‍ഷകര്‍ക്ക് അവരുടെ മൃതദേഹമാണ് പകരം നല്‍കുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദിഖ്. കര്‍ഷകർ പ്രക്ഷോഭം നടത്തുന്ന മധ്യപ്രദേശിലെ മാന്‍സോര്‍ സന്ദര്‍ശിച്ച എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സിദ്ദിഖ്. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത്ത്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ.പി. ബാബു, കെ.വി. സുബ്രഹ്മണ്യന്‍, ഡി.സി.സി ഭാരവാഹികളായ നിജേഷ് അരവിന്ദ്, ഇ.എം. ജയപ്രകാശ്, ബേപ്പൂര്‍ രാധാകൃഷ്ണന്‍, എസ്.കെ അബൂബക്കർ, ഷെറില്‍ ബാബു തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story