Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയെച്ചൂരിക്ക്​...

യെച്ചൂരിക്ക്​ നേരെയുണ്ടായ ആക്രമണം അതിരുവിട്ട ആർ.എസ്.എസ് ഭീകരത ^എസ്.ഡി.പി.ഐ

text_fields
bookmark_border
യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണം അതിരുവിട്ട ആർ.എസ്.എസ് ഭീകരത -എസ്.ഡി.പി.ഐ കോഴിക്കോട്: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പാര്‍ട്ടി ആസ്ഥാനത്ത് അതിക്രമിച്ചുകയറി ൈകയേറ്റം ചെയ്ത സംഭവം അതിരുവിട്ട ആർ.എസ്.എസ് ഭീകരതയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ പ്രസ്താവിച്ചു. എതിര്‍ ശബ്ദങ്ങളെ ഏതു വിധേനയും ഇല്ലാതാക്കാനുള്ള ആർ.എസ്.എസ് അജണ്ടയില്‍നിന്ന് പാര്‍ലമ​െൻറില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികള്‍ക്കു പോലും രക്ഷയില്ലെന്നതി​െൻറ തെളിവാണ് യെച്ചൂരിക്കെതിരായ ആക്രമണം. രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടുന്ന സംഘ് പരിവാറിനെതിരെ ഇരകളുടെ ഐക്യം പ്രായോഗികമാക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പു.ക.സ പ്രതിഷേധിച്ചു കോഴിക്കോട്: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ എ.കെ.ജി ഭവനിൽ കയറി ആക്രമിച്ച സംഘ്പരിവാർ നടപടിയിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ആക്രമണംകൊണ്ടും ഭീഷണികൊണ്ടും ജനാധിപത്യവാദികളെ നിശ്ശബ്്ദരാക്കാമെന്നത് ഫാഷിസ്റ്റ് ശക്തികളുടെ വ്യാമോഹം മാത്രമാണ്. ഇത്തരം കിരാത നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും പു.ക.സ ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. -വെൽെഫയർ സ്കൂളിൽ ജാതീയ വിവേചനം: സർവകക്ഷി കൂട്ടായ്മ വിളിക്കണം -സാംബവർ സൊസൈറ്റി കോഴിക്കോട്: പേരാമ്പ്ര ഗവ. വെൽെഫയർ സ്കൂൾ വിദ്യാർഥികൾ വർഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹികവും ജാതിപരവുമായ വിവേചനങ്ങൾക്കെതിരെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകളുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം വിളിച്ച് പരിഹാരം കാണണമെന്ന് കേരള സാംബവർ സൊസൈറ്റി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ പി.ബി. ശ്രീധരൻ സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡൻറ് കെ.യു. വേലായുധൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സതീഷ് പാറന്നൂർ ഉദ്ഘാടനം ചെയ്തു. മഹിള സമാജം ജില്ല പ്രസിഡൻറ് പി. സുജാത, ജില്ല സെക്രട്ടറി സി. സിന്ധു, ശാഖ പ്രസിഡൻറുമാരായ കുഴിയിൽ വേലായുധൻ, പി. മോഹനൻ, ട്രഷറർ കെ. ദേവയാനി, കെ.സി. സരോജ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story