Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 1:57 PM IST Updated On
date_range 9 Jun 2017 1:57 PM ISTഇടതുമുന്നണിതീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി^ ഡോ.എം.കെ.മുനീർ
text_fieldsbookmark_border
ഇടതുമുന്നണിതീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി- ഡോ.എം.കെ.മുനീർ കോഴിക്കോട്: കേരളമാകെ മദ്യമൊഴുക്കാനുള്ള ഇടതുമുന്നണി തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ. നാട് നന്മയിലേക്ക് മുന്നേറാൻ ആഗ്രഹിക്കുമ്പോൾ ബാറുടമകൾക്ക് വേണ്ടി കറുത്ത നാളുകളിലേക്ക് മടക്കിക്കൊണ്ടുപോകാനുള്ളനീക്കം അംഗീകരിക്കാനാകില്ല. നവകേരളം പടുത്തുയർത്താൻ എല്ലാം ശരിയാക്കാനിറങ്ങിയവർ കേരളീയരെ ഇപ്പോൾ മദ്യത്തിൽ മുക്കി കൊല്ലുകയാണ്. ബാറുടമകൾക്കുവേണ്ടി നാടിനെ തീറെഴുതാനുള്ള തീരുമാനം ഇടതുമുന്നണിയുടെ അന്തഃസത്ത തന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു. ബാറുകളിൽ കള്ള് കൂടി സുലഭമാക്കുമെന്ന തീരുമാനം സർക്കാറിെൻറ നാശം സ്വയം വരുത്തി വെക്കുകയാണ്. സർക്കാർ മദ്യനയത്തിനെതിരെ നിയമസഭക്കകത്തും പുറത്തും പോരാടുമെന്ന് ഡോ. മുനീർ അറിയിച്ചു ഇംഗ്ലീഷ് കൊണ്ടുമാത്രം ഐ.എ.എസ് നേടാനാവില്ല - -ഹംനാ മറിയം കോഴിക്കോട്: - ഭംഗിയായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കഴിവുകൊണ്ട് മാത്രം ഐ.എ.എസ് നേടാനാവില്ലെന്ന് സിവിൽ സർവിസ് പരീക്ഷയിൽ 28-ാം റാങ്കുകാരിയായ ഹംനാ മറിയം പറഞ്ഞു. സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അവർ. ഐ.എ.എസ് പരീക്ഷയെക്കുറിച്ചുള്ള വിദ്യാർഥികളുടെ സംശയങ്ങൾക്കും അവർ മറുപടി പറഞ്ഞു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശനോത്സവം ഹംനാ മറിയം ഉദ്ഘാടനം ചെയ്തു. സി.എം.ഐ സെൻറ് തോമസ് േപ്രാവിൻസ് െപ്രാവിൻഷ്യൽ റവ. ഫാദർ തോമസ് തെക്കെയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാദർ ജോൺ മണ്ണാറത്തറ, അക്കാദമിക് കോഒാഡിനേറ്റർ ഗോപിനാഥ് എം, പി.ടി.എ പ്രസിഡൻറ് ജോർജ് കെ.ജെ, അധ്യാപകരായ അനിതകുമാരി, ചിത്ര അന്ന, പ്രഫ. ഹാമിഷ് ഡിസിൽവ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story