Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 1:57 PM IST Updated On
date_range 9 Jun 2017 1:57 PM ISTസി.പി.എം^മുസ്ലിം ലീഗ് സംഘർഷം: തിരുവള്ളൂരിൽ പാർട്ടി ഓഫിസുകൾക്കുനേരെ ആക്രമണം; സംഘർഷത്തിൽ നിരവധിപേർക്ക് പരിക്ക്
text_fieldsbookmark_border
സി.പി.എം-മുസ്ലിം ലീഗ് സംഘർഷം: തിരുവള്ളൂരിൽ പാർട്ടി ഓഫിസുകൾക്കുനേരെ ആക്രമണം; സംഘർഷത്തിൽ നിരവധിപേർക്ക് പരിക്ക് സി.പി.എം--മുസ്ലിം ലീഗ് സംഘർഷം തിരുവള്ളൂർ ടൗണിൽ വ്യാപക അക്രമം തിരുവള്ളൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ തിരുവള്ളൂർ: സി.പി.എം--മുസ്ലിം ലീഗ് സംഘർഷത്തെ തുടർന്ന് തിരുവള്ളൂർ ടൗണിൽ വ്യാപക അക്രമം. ഇരുവിഭാഗം പ്രവർത്തകർ ഏറ്റുമുട്ടി. സി.പി.എം-ലീഗ് ഓഫിസുകൾക്ക് നേരെ ആക്രമണമുണ്ടായി. വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് സംഭവങ്ങളുടെ തുടക്കം. രാവിലെ തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എഫ്.ഐ മെംബർഷിപ് വിതരണത്തോടനുബന്ധിച്ച് എസ്.എഫ്.ഐ--എം. എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിൽ എസ്.എഫ്.ഐ നേതാവ് വിഷ്ണുപ്രിയക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ ടൗണിൽ നടത്തിയ പ്രകടനം അക്രമാസക്തമായി. ചാനിയംകടവ് റോഡിലുള്ള മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഓഫിസും ടൗണിലുള്ള പഞ്ചായത്ത് കമ്മിറ്റി ഓഫിസും എറിഞ്ഞു തകർത്തു. തുടർന്ന് സി.പി.എം--ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി ഒമ്പതരയോടെ മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഓഫിസിലേക്ക് കത്തിച്ച ചൂെട്ടറിഞ്ഞെങ്കിലും തീ പടർന്നില്ല. പിന്നീട് ചാനിയംകടവ് റോഡിലുള്ള സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് തീയിട്ടു. പൊലീസും നാട്ടുകാരും ചേർന്നാണ് തീ കെടുത്തിയത്. ടൗണിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സി.പി.എം അക്രമത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച തിരുവള്ളൂർ പഞ്ചായത്തിൽ രാവിലെ ആറു മണി മുതൽ വൈകീട്ട് ആറുവരെ ഹർത്താലാചരിക്കുമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story