Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലതല ലളിതഗാന മത്സരം

ജില്ലതല ലളിതഗാന മത്സരം

text_fields
bookmark_border
കൊടുവള്ളി: കവിയും സാംസ്‌കാരികപ്രവർത്തകനും ആയിരുന്ന വി.കെ. പ്രമോദി​െൻറ അനുസ്മരണാർഥം നാടകപഠനകേന്ദ്രം സംഘടിപ്പിക്കുന്ന ജൂൺ 11നുരാവിലെ 10ന് മാനിപുരം സാരംഗി ഓഡിറ്റോറിയത്തിൽ നടക്കും. രജിസ്‌ട്രേഷന് 9048635348,9446308545 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ജൂൺ 18 നു രാവിലെ 10 മണി മുതൽ എൽ.പി, യു.പി, എച്ച്. എസ് വിദ്യാർഥികൾക്കായുള്ള ചിത്രരചനമത്സരം കൊടുവള്ളി ജി.എം.എൽ.പി സ്കൂളിൽ നടക്കും. പൊതുജനങ്ങൾക്കായുള്ള കവിതരചനമത്സരത്തിലേക്കുള്ള സൃഷ്ടികൾ ജൂൺ 20 നു മുമ്പ് സെക്രട്ടറി, നാടക പഠന കേന്ദ്രം, കൊടുവള്ളി, കോഴിക്കോട്, പിൻ 673572 എന്ന വിലാസത്തിൽ ലഭിക്കണം. വിദ്യാർഥിഅനുപാതം കുറക്കണം- കൊടുവള്ളി: ഒമ്പത്, പത്ത് ക്ലാസുകളിലെ തസ്തികനിർണയത്തിന് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടു വന്ന 1:35 അനുപാതം കൊണ്ടുവരണമെന്ന് കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സർവിസിൽ പ്രവേശിച്ച മുഴുവൻ അധ്യാപകർക്കും കെ-ടെറ്റ് പരീക്ഷയിൽ ഇളവ് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ കോഴിക്കോട് റവന്യൂ ജില്ല വൈസ് പ്രസിഡൻറ് ഷാജു പി. കൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. യു. അബ്ദുൽ ബഷീർ, പി.കെ. ഹരിദാസൻ, ഒ.കെ. മധു, കെ. ജസീർ, ഷഫീഖ്, മുഹമ്മദ്, ബിനീഷ്, സഹീർ, ഉമ്മർ എന്നിവർ സംസാരിച്ചു. 'കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ സ്റ്റാഫ് പാറ്റേൺ അനുവദിച്ച് സൗകര്യങ്ങൾ ഏർപ്പെടുത്തണം' കൊടുവള്ളി: നിരവധി പാവപ്പെട്ട രോഗികൾക്ക് ആശ്രയകേന്ദ്രമായ കൊടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ സ്റ്റാഫ് പാറ്റേൺ അനുവദിച്ച് സൗകര്യങ്ങൾ ഏർപ്പെടുത്തി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ബി.ജെ.പി. കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 2003 ഫെബ്രുവരി 15ന് പി.എച്ച്.സിയെ കമ്യൂണിറ്റി ഹെൽത്ത് സ​െൻററായി ഉയർത്തിയിട്ടും സ്റ്റാഫ് പാറ്റേൺ അനുസരിച്ചുള്ള ഉദ്യോഗസ്ഥരെ നിയമിക്കാൻ സർക്കാർ തയാറായിട്ടില്ല. നിലവിൽ പ്രൈമറി ഹെൽത്ത് സ​െൻററിലുള്ള ഉദ്യോഗസ്ഥർ മാത്രമേ കമ്യൂണിറ്റി ഹെൽത്ത് സ​െൻററിലുള്ളൂ. അതിൽ ഒരു ഡോക്ടറെയാണ് ഡി.എം.ഒ കോടഞ്ചേരി ഹോസ്പിറ്റലിലേക്ക് മാറ്റിയത്. നിരവധി രോഗികൾ എത്തുന്ന കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ രാത്രികാലങ്ങളിൽ ഡോക്ടർ ഇല്ലാത്തതു കാരണം പാവപ്പെട്ട രോഗികൾ സ്വകാര്യ ആശുപത്രികള ആശ്രയിക്കേണ്ട ഗതികേടിലാണ്. കിടത്തിചികിത്സ ലഭ്യമാക്കാൻ സർക്കാർ തയാറാകണമെന്നും അതിന് കൊടുവള്ളി എം.എൽ.എയും കൊടുവള്ളി മുനിസിപ്പാലിറ്റിയും മുൻകൈെയടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബി.ജെ.പി. നഗരസഭ കമ്മിറ്റി പ്രസിഡൻറ് കെ.വി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ബിജു പടിപുരക്കൽ, ഷിജുകുമാർ വാവാട്, കെ.പി. മുരളീധരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story