Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎപെക്​സ്​ പബ്ലിക്​...

എപെക്​സ്​ പബ്ലിക്​ സ്​കൂളിന്​ നൂറുമേനി

text_fields
bookmark_border
മുക്കം: എരഞ്ഞിമാവ് എപെക്സ് പബ്ലിക് സ്കൂളിൽ ഇൗവർഷം സി.ബി.എസ്.ഇ പത്താം ക്ലാസ് പൊതുപരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഡിസ്റ്റിങ്ഷനോടെ പാസായി. പരീക്ഷ എഴുതിയ 13 കുട്ടികളിൽ ഏഴുപേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറുമേനി നിലനിർത്തുന്നത് ഇത് പതിമൂന്നാംതവണയാണ്. ഇൗ വർഷത്തെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ഡിസ്റ്റിങ്ഷനോടും ഫസ്റ്റ് ക്ലാസോടും കൂടി പാസായി നൂറുമേനി നിലനിർത്തിയിട്ടുണ്ട്. photo f:-thuocal-kr-apex public school-- (Folder) സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തിൽ സ്കൂളിന് ഏഴുലക്ഷം രൂപയുടെ ശൗചാലയം കുന്ദമംഗലം: എയ്ഡഡ് സ്കൂളിന് സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ ഏഴുലക്ഷം രൂപയുടെ ശൗചാലയം. കുന്ദമംഗലം എ.യു.പി സ്കൂളിലാണ് സ്കൂൾ ശുചിത്വസേനയുടെ നേതൃത്വത്തിൽ ആധുനിക ശുചിമുറി നിർമിച്ചത്. കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ശൗചാലയം കുട്ടികൾക്ക് തുറന്നുകൊടുത്തു. ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം ഒഡീസിയ ഗ്രൂപ് ഒാഫ് കമ്പനീസ് ചെയർമാൻ ടി. ശശിധരൻ നിർവഹിച്ചു. ഹരിത പുരസ്കാരം അവാർഡിന് അർഹയായ സ്കൂളിലെ അവന്തിക ദാസ്, സ്കൂളും പരിസരങ്ങളും ചിത്രങ്ങളാൽ മനോഹരമാക്കിയ നിതീഷ് ബൈജു, മുൻ പ്രധാനാധ്യാപിക ഇന്ദിര എന്നിവരെ കോഴിക്കോട് വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ ആദരിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. ശുചിത്വസേന കോഒാഡിനേറ്റർ യു.പി. ഏകനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഷമീന വെള്ളക്കാട്ട്, എം.വി. ബൈജു, എസ്.എസ്.എ ജില്ല പ്രോഗ്രാം ഒാഫിസർ ഡോ. കെ.എസ്. വാസുദേവൻ, എ.ഇ.ഒ എൻ. ഗീത, ബി.പി.ഒ പി. സുഭാഷ്, എൻ. സന്തോഷ്, അനുശ്രീ, ധന്യ, എൻ.പി. അബ്ദുൽറഷീദ്, എം.പി. ഇന്ദിര, ശ്രീജ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇ. ജയലക്ഷ്മി സ്വാഗതവും പി.ടി.എ പ്രസിഡൻറ് ഷിജു മുപ്രമ്മൽ നന്ദിയും പറഞ്ഞു. എൽ.ഡി.എഫ് സർക്കാറിേൻറത് മദ്യമൊഴുക്കാനുള്ള വ്യഗ്രത കുന്ദമംഗലം: മദ്യഷാപ്പ് അനുമതിക്കുള്ള പഞ്ചായത്തി​െൻറ അധികാരം റദ്ദ് ചെയ്തത് അബ്കാരി മുതലാളിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്നും ൈഹകോടതി വിധി തെറ്റിദ്ധരിപ്പിച്ച് മദ്യമൊഴുക്കാനുള്ള വ്യഗ്രതയാണ് എൽ.ഡി.എഫ് സർക്കാർ കാണിക്കുന്നതെന്നും വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം പ്രസിഡൻറ് ഇ.പി. അൻവർ സാദത്ത് പറഞ്ഞു. വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഒാഫിസിന് മുന്നിൽ നടന്ന പ്രതിഷേധധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് പി.എം. ഷരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സി. അബ്ദുറഹ്മാൻ, ഇ. അമീൻ, കെ. സുബൈർ, കാസിം പടനിലം എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്.പി. മധുസൂദനൻ നായർ സ്വാഗതവും കെ.കെ. അബ്ദുൽഹമീദ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story