Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹോമിയോ മെഡിക്കൽ...

ഹോമിയോ മെഡിക്കൽ ക്യാമ്പും പ്രതിരോധമരുന്ന് വിതരണവും നടത്തി

text_fields
bookmark_border
മുക്കം: നഗരസഭ കാഞ്ഞിരമുഴി ഡിവിഷൻ ആരോഗ്യശുചിത്വസമിതിയും ഹരിതം റെസിഡൻറ്സ് അസോസിയേഷനും ഗവ. ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി നടത്തിയ ഹോമിയോ മെഡിക്കൽ ക്യാമ്പും പ്രതിരോധമരുന്ന് വിതരണവും കൗൺസിലർ ഇ.പി. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് വി.കെ. സുനീഷ്കുമാർ അധ്യക്ഷത വഹിച്ചു. ഡോ. ഗോപിനാഥ് രോഗ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ഡോ. മൃദുല, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബു, സി.കെ. ദിവാകരൻ, എൻ. രാജി, പി.ടി. ബാലൻ എന്നിവർ സംസാരിച്ചു. മദ്യശാല: ഗ്രാമപഞ്ചായത്തുകളുടെ അധികാരം പുനഃസ്ഥാപിക്കണം--യു.ഡി.എഫ്‌ മുക്കം: മദ്യശാലകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ഗ്രാമ പഞ്ചായത്തുകൾക്കുള്ള അധികാരം എടുത്തുകളഞ്ഞ എൽ.ഡി.എഫ് ഗവൺമ​െൻറി​െൻറ നടപടിയിൽ യു.ഡി.എഫ് പ്രതിഷേധിച്ചു. ഓർഡിനൻസ് റദ്ദ് ചെയ്യണമെന്നും പഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. കെ. കോയ അധ്യക്ഷത വഹിച്ചു. എം.ടി. അഷ്റഫ്, യു.പി. മരക്കാർ, വി.എൻ. ശുഹൈബ്, എം.പി. അബ്ദുൽബർ, വി.എൻ. ജംനാസ്, പി.പി. ശിഹാബുദ്ദീൻ, ടി.ടി. ഇത്താലുട്ടി, എൻ.കെ. അൻവർ തുടങ്ങിയവർ സംസാരിച്ചു. യെച്ചൂരിക്കുനേരെ മർദനശ്രമം: പ്രതിഷേധിച്ചു മുക്കം: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പാർട്ടി ഓഫിസിൽ കയറി മർദിക്കാൻ ശ്രമിച്ച ആർ.എസ്.എസ് നിലപാടിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു തിരുവമ്പാടി ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രകടനം നടത്തി. എം.വി. കൃഷ്ണൻകുട്ടി, ജോണി ഇടശ്ശേരി, പി.ടി. ബാബു, എ.എസ്. രാജു, സാബിറ, പി.ആർ. ബീന, സി.എ. പ്രദീപ്, ടി.പി. മുരളി, കെ. സുരേഷ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story